Monday, 18 March 2013

മലങ്കര സഭയും മാധ്യമങ്ങളും


മലയാള മാധ്യമ രംഗത്ത് മലങ്കര സഭക്ക് അഭിമാനിക്കാവുന്ന ഒരു ചരിത്രമുണ്ട് . അച്ചടി വ്യാപകമായി ഉപയോഗപ്പെടുത്തുന്നതിനു മുന്‍പേ മാര്‍ ദീവന്നസിയോസ് V  എന്ന പുലിക്കോട്ടില്‍ തിരുമേനിയുടെ നേതൃത്വത്തില്‍ കേരള പത്രിക എന്ന പേരില്‍ ഒരു പ്രസിദ്ധികരണം കല്ലച്ചില്‍ അടിച്ചു പ്രസിധികരിച്ചിരുന്ന കാലത്തോളം അതിനു പഴക്കമുണ്ട് . കണ്ടത്തില്‍ വര്‍ഗിസ് മാപ്പിള മനോരമ പത്രം ആരംഭിച്ചപ്പോള്‍ അതിനു പുലിക്കോട്ടില്‍ തിരുമേനിയുടെ പ്രോത്സാഹനവും സാമ്പത്തികമുള്പ്പടെയുള്ള  സഹകരണവും ഉണ്ടായിരുന്നു . പുലിക്കോട്ടില്‍ തിരുമേനിയുടെ സെക്രടറി ആയി പ്രവര്‍ത്തിച്ചിരുന്ന ഇ . എം ഫിലിപ്പ് ദീര്‍ഘകാലം മനോരമ ഡയരക്ടര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത് പുലിക്കോട്ടില്‍ തിരുമേനിയുടെ നോമിനി എന്ന നിലയിലാണ് . കെ സി മാമ്മന്‍ മാപ്പിളയുടെ കാലത്ത് മനോരമ സഭയുടെ സ്വന്തം പ്രസിദ്ധികരണം എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു . പത്രം എന്നത് തന്റെ ആശയങ്ങളെ മാലോകരോട് സംവേദിക്കുവാനുള്ള ഉപകരണമായി കണ്ടിരുന്ന
മാമ്മന്‍ മാപ്പിള സ്വന്തം അഭ്പ്രായങ്ങള്‍ വെട്ടിത്തുറന്നു എഴുതുവാന്‍
 മടിച്ചിരുന്നില്ല  . അതിന്റെ ഫലമായുണ്ടാകുന്ന ഭവിഷ്യതുകലെ അഭിമുഖീകരിക്കുവാനുള്ള ചങ്കൂറ്റവും അദ്ദേഹത്തിനുണ്ടായിരുന്നു . അതി ഭീകരമായ സാമ്പത്തിക തകര്ച്ചയും ജയിൽ വാസമുൾപ്പടെയുള്ള പീഡനങ്ങളും തന്റെ രാഷ്ട്രിയ നിലപാടുകളെ മാറ്റുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചില്ല . വട്ടശ്ശേരിൽ തിരുമെനിയുമായുല്ള്ള  വ്യക്തിപരമായ സുഖക്കുറവ് സഭാപരമായ നിലപാടിനെ സ്വാധിനിച്ചതുമില്ല . മനോരമ സഭയുടെ സ്വന്തം പത്രം എന്ന് സഭാ നേതൃത്വവും ജനങ്ങളും വിശ്വസിച്ചത് കാലാന്തരത്തിൽ സഭക്ക് ദോഷമായി ഭവിച്ചു.

മനോരമയുടെ നയങ്ങളിൽ കാര്യമായ വ്യതിയാനമുണ്ടായത്
 70 കളിലാണ് . അപ്പോഴേക്കും പല മാറ്റങ്ങളും സംഭവിച്ചിരുന്നു .
പുലിക്കോട്ടിൽ തിരുമേനിയുടെ പേരിലുണ്ടായിരുന്ന   ഷയരുകൾ കണ്ടതിൽക്കാർ വിലക്ക് വാങ്ങിയിരുന്നു. സഭക്ക് എപ്പോഴും പണത്തിനു മുട്ടുണ്ടയിരുന്നതിനാൽ പ്രത്യേകിച്ച് വരുമാനം നല്കാത്ത ഷയരുകൽ വിറ്റു പണമക്കാൻ ചില അന്തരാള ഘട്ടങ്ങളിൽ തീരുമാനിചിട്ടുണ്ടാവാം . മനോരമ ഭാവിയില നയം മാറ്റും എന്ന് അക്കാലത്തു ആരും സ്വപ്നേപി ചിന്തിച്ചിട്ടും ഉണ്ടാവില്ല .മനോരമ സ്ഥാപിക്കുന്ന കാലത്ത് 2 5 %
ഷെയർ പുലിക്കോട്ടിൽ തിരുമെനിയുടെതായിരുന്നു. കൂട്ട് ട്രസ്റി മാരയിരുന്ന
 സി. ജെ  . കുര്യനും കോനാട്ട് മാത്തെൻ മല്പ്പനും ഓരോ ഷയർ എടുത്തതും
 സമുദായ താല്പര്യം മുൻനിർത്തി മാത്രം ആകുവാനാണ് സാധ്യത. അങ്ങിനെ
1 6 ഇൽ ആറു  ഷെയറുകൾ സമുദായം വകയോ സമുദായ ബന്ധം വഴിയോ
 ഉള്ളതായിരുന്നു . കൂടാതെ സമുദായം വക കെട്ടിടത്തിൽ പ്രവര്ത്തിച്ചു
 കൊണ്ടാണ് പത്രം പ്രവര്ത്തനം ആരംഭിച്ചതും . ഗീവർഗെസ് II കാതോലിക്ക
ബാവയുടെ കാലത്ത് സഭയുടെ കെട്ടിടവും സ്ഥലവും മനോരമക്ക് കൈമാറ്റം
 ചെയ്തു. ചുളു വിലക്കാണ്  കൈമാറ്റം നടന്നത് എന്ന് പലരും
 ആരോപിച്ചിട്ടുണ്ട്   . മനോരമയുടെ നയങ്ങളിൽ പ്രകടമായ്‌ മാറ്റം ഈ വസ്തു കൈമാറ്റത്തിന് ശേഷം ഉണ്ടായി എന്നത് വസ്തുതയാണ് . സഭയുടെ അൽമായ നേതാക്കളായി മനോരമ കുടുംബത്തില നിന്നും പലരുമുണ്ടായെങ്കിലും സഭയെ സ്വന്തം താല്പര്യങ്ങല്ക്കായി ഉപയോഗിക്കനല്ലാതെ സഭക്ക് പ്രയോജനം വരുന്ന തരത്തിൽ അവർ എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്ന് സംശയമാണ് . ഒരു സമൂഹമെന്ന നിലയിൽ അര്ഹതപ്പെട്ട  news space നിഷേധിക്കപ്പെട്ടു . views ലും പ്രകടമായ അവഗണന ഉണ്ടായി . ഇന്ന് മലങ്കര സഭയുമായുള്ള ബന്ധം പുറത്തു പറയുവാൻ നാണിക്കുന്ന ഒരു തലമുറയെ ആണ് കാണുന്നത് .
ശതോത്തര ജുബലി വേളയിൽ പൗരസ്ത്യ് കാതോലിക്കയെ പന്തൽ കൂദാശ ചെയ്യുവാനുള്ള ഒരു പരികര്മ്മി  എന്ന നിലയിലേക്ക് താഴ്ത്തിക്കെട്ടി . ആ കര്മം നടത്തുവാൻ തന്റെ കീഴിലുള്ള ഒരു കശീശയെ അയക്കാം എന്ന് പറയാനുള്ള ആര്ജ്ജവം പ. പിതാവ് എന്തുകൊണ്ട് കാട്ടിയില്ല എന്നത് ആശ്ച്ചര്യകരമാണ് .

മനോരമയുടെ സ്വന്തം സഭ എന്ന് മുദ്രകുത്തി മറ്റു മാധ്യമങ്ങൾ ഈ സഭയെ അവഗണിക്കുന്നു . മനോരമ കയ്യൊഴിയുകയും ചെയ്തതോടെ സഭയുടെ മാധ്യമ സാന്നിധ്യം ഏതാണ്ട് ശൂന്യവസ്ഥയിൽ എത്തിച്ചേര്ന്നു . പൊതു സമൂഹത്തിനു മുന്നില് സ്വന്തം നിലപാടുകൾ വിശദികരിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടു  എന്നതും ഇതിനോട് കൂട്ടി വായിക്കേണ്ടതാണ് . ഈ ഘട്ടത്തിൽ സഭാ സ്നേഹികൾ ഈ കുറവ് നികത്തുവാൻ എന്ത് ചെയ്യണം എന്ന് ഗൌരവമായി ആലോചിക്കേണ്ടതാണ് . സഭയുടെ മുഖപത്രങ്ങൾ പോലും ചൊവ്വേ നേരെ നടത്തുവാൻ കഴിയാത്ത ഔദ്യോക്ഗിക സമിതികളിൽ നിന്നും ഈ രംഗത്ത് ഒന്നും പ്രതീക്ഷിച്ചിട്ടു കാര്യമില്ല. സ്വതന്ത്ര സ്വഭാവമുള്ള സംഘടനകൾ മാധ്യമ രംഗത്തെ ഈ കുറവ് നികത്തുവാൻ മുന്നോട്ടു വരണം . പൊതു സമൂഹത്തില സഭയുടെ കാഴ്ചപ്പാടുകൾ വിശദീകരിക്കുവാൻ അച്ചടി-ദ്രിശ്യ മാധ്യമ-ഇന്റർനെറ്റ്‌ വേദികളിൽ സംവിധാനങ്ങൾ രൂപപ്പെടുത്തണം . ഇത് കാലഘട്ടത്തിന്റെ ആവശ്യമാണ്‌ . 

Sunday, 24 February 2013

Malankara Matters: Abdication of Pope Benedict XVI

Malankara Matters: Abdication of Pope Benedict XVI: This blog is meant to deal with issues concerning Malankara(Indian)Orthodox Church.But a major development in the largest Christian organis...

Monday, 14 January 2013

ബാബു പോളും മലയാറ്റുരിന്റെ ബ്രിഗടിയരും Part II

അടുത്ത കാലത്ത് സി എസ ‍ എസ പ്രസിദ്ധികരിച്ച ഓര്‍മയുടെ പടിപ്പുരയില്‍ എന്ന ബാബു പോള്‍ പലപ്പോഴായി എഴുതിയ ലേഖനങ്ങളില്‍ പത്രോസ് ശ്ലീഹായുടെ പ്രഥമ സ്ഥാനത്തെപ്പറ്റി ഒരു പ്രോടസ്ടന്റ്റ് വേദശാസ്ത്ര പണ്ഡിതനെ ആധാരമാക്കി എഴുതിയ ലേഖനം വളരെ രസകരമായിരിക്കുന്നു .സഖാ  പ്രഥമന്‍ പത്രിയര്കിസിന്റെ നിലപാട് ആ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നതല്ല എന്ന് മുന്‍‌കൂര്‍ ജാമ്യവും എടുത്തിട്ടുണ്ട്.പത്രോസ് എന്ന പാറയാണ്‌ സഭയുടെ അടിസ്ഥാന്‍ ശില എന്നും ശ്ലിഹന്മാരില്‍ പത്രോസ് തലവനും മറ്റുള്ളവര്‍ രണ്ടാം തരക്കാരും എന്ന് സ്ഥാപിക്കുവാന്‍ ചില വേദപുസ്താക് വാക്യങ്ങളുടെ refrence ഉം കൊടുക്കുന്നുണ്ട്.ഇതില്‍ ചില വാക്യങ്ങള്‍ക്കു പത്രോസിന്റെ അപ്രമാദിത്യം എന്നാ വിഷയവുമായി വിദൂര ബന്ധം പോലുമില്ല.പത്രോസ് ഒന്നാം നുറ്റാണ്ടില്‍ അന്ത്യോക്യയില്‍ സിംഹാസനം സ്ഥാപിച്ചു എന്ന് ചില വേദശസ്ത്രഞ്ഞര്‍ പറഞ്ഞിട്ടുണ്ട് എന്ന് ഇതുവരെ ആരും പറയുകയോ എഴുതുകയോ ചെയ്തിട്ടുള്ളതായി മറ്റാരും കേട്ടിരിക്കാന്‍ ഇടയില്ല.ചുരുങ്ങിയത് മൂന്നാം നൂറ്റാണ്ട് വരെയും എപിസ്കോപ-കശിശ -ശമ്മാശന്‍ എന്നിങ്ങനയുള്ള പൌരോഹിത്യ ശ്രേണി ആണ് നിലവിലുണ്ടായിരുന്നത് എന്നത് ഇപ്പോള്‍ മിക്കവാറും എല്ലാ ചരിത്രകാരന്മാരും അംഗികരിചിട്ടുള്ള തായിരിക്കെ ഒന്നാം നുറ്റാണ്ടിലെ സിംഹാസനം എന്നത് ശുദ്ധ പൊ ളി യല്ലേ?നിഖ്യ സുന്നഹടോസിന്റെ കനോനകളില്‍ പത്രിയര്‍കിസ് സ്ഥാനമുള്ള നാല് മഹാപുരോഹിതന്മാരെ പറ്റി പരാമര്ശിക്കുന്നുന്ടെങ്കിലും സിംഹാസനങ്ങള്‍ ഒന്നിനെപ്പറ്റിയും പരാമര്‍ശമില്ല എന്നതും കൂടി കണക്കിലെടുത്താല്‍ ടിയാന്റെ വാദത്തിന്റെ മുഖംമൂടി അഴിഞ്ഞു വീഴുകയല്ലേ?

അവസരത്തിലും അനവസരത്തിലും മലങ്കര സഭയെ ചെളിവാരിയെറിയുന്ന ബാബു പോളിന് താന്‍ ഇരുപക്ഷത്തും ഇല്ല എന്നും സക്കാ പ്രഥമന്‍ പാത്രിയര്കിസിനോട് മാത്രമാണ് വിധേയത്വം എന്നുമാണ് പറയുന്നത്.ഓര്‍ത്തഡോക്‍സ്‌ സഭ ടിയാനെ സംബന്ധിച്ചിടത്തോളം "നമ്മുടെ സഭയിലെ വിമത വിഭാഗം"ആണ്.സക്കാ പ്രഥമന്‍ പത്രിയര്‍ക്കിസിനു ക്രിസ്തവലോകത്തു അതുല്യമായ പദവിയുണ്ട്‌ എന്ന് സ്ഥാപിക്കുവാന്‍ പറയുന്ന പ്രധാന കാര്യം അദേഹം സഭകളുടെ ലോക കൌണ്സിലിന്റെ പ്രസിഡണ്ട്‌ ആണ് എന്നതാണ് .സഭകളുടെ ലോക കൌണ്‍സിലിനു ഒരു വനിതാ ഉള്‍പ്പടെ  നാലോ അഞ്ചോ പ്രസിഡണ്ട്‌മാരടങ്ങുന്ന ഭരണക്രമമാനെന്നും 1960കളില്‍ സാറ ചാക്കോ എന്ന മലങ്കര സഭാന്ഗമായ വനിതയും  എഴുപതുകളില്‍ മാര്‍ത്തോമ സഭയിലെ ഡോ .എം എം.തോമസ്‌ എന്ന അല്മായക്കാരനും എണ്‍പതുകളില്‍ മലങ്കര സഭയുടെ പൗലോസ്‌ മാര്‍ ഗ്രിഗോറിയോസ് മെത്രപോലിതയും  സഭകളുടെ ലോക കൌന്‍സില്‍ പ്രസിഡണ്ട്‌ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടി ട്ടുണ്ടെന്നും അറിയുന്നവര്‍ക്ക് ടിയാന്റെ സ്തുതി വചനം ഒരു നിന്ദാ സ്തുതിയായെ തോന്നുകയുള്ളൂ.മാത്രവുമല്ല,സാധാരണ ഗതിയില്‍ ഒരു സഭയുടെ പരമാധ്യക്ഷന്‍ ഈ സ്ഥാനം ഏറ്റെടുക്കാറില്ല.മെത്രാന്മാരെയാണ് എപിസ്കോപാല്‍ സ്ഥാനികള്‍ക്കുള്ള പ്രസിഡന്റ്‌ പദവിയിലേക്ക് തിരഞ്ഞെടുക്കാരുള്ളത് . അപ്പോള്‍ ഈ സ്ഥാനം ഏല്‍ക്കുക വഴി സക്ക ബാവയുടെ സ്ഥാനത്തിനു ഏറ്റമാണോ ഇറക്കമാണോ ഉണ്ടാവുക എന്നത് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മനസിലാകുന്ന കാര്യമാണ് .

മലങ്കര സഭയില്‍ നില്‍ക്കുവാന്‍ തിയഫിലോസ്‌ തിരുമേനിയും പൗലോസ്‌ മാര്‍ ഗ്രിഗോറിയോസ് തിരുമേനിയും ടിയാനെ ചാക്കിട്ടു എന്നൊരു ആന പൊളിയും തട്ടിവിടുന്നുണ്ട്‌ ഇയാള്‍.ഈ രണ്ടു തിരുമേനിമാരും കാലം ചെയ്തു കഴിഞ്ഞാണ് ഈ വെളിപ്പെടുത്തല്‍ നടത്തുന്നത് എന്നതില്‍ നിന്ന് തന്നെ ഈ പ്രസ്താവന വ്യാജമെന്ന് തെളിയിക്കുന്നതാണ്.ഈ രണ്ടു തിരുമേനിമാരും അങ്ങിനെ ആരെയും ചാക്കിടാന്‍ പോകുന്നവരല്ല എന്ന് അവരുടെ ശത്രുക്കള്‍ പോലും സമ്മതിക്കും.ടിയാന്‍ വാഴ്ത്തുന്ന അദ്ദേഹത്തിന്റെ പിതാവ് പൗലോസ്‌ കൊരെപ്പിസ്കൊപ്പയെപ്പറ്റി പലതും അറിയാവുന്നവര്‍ ഇന്നും ജീവിചിരിപ്പുന്ടെങ്കിലും ,പരലോക പ്രാപ്തനായ ഒരാളെപ്പറ്റി ദോഷം പറയാതിരിക്കുക എന്ന സുജനമര്യാദ കഴിവുള്ളത്രയും പാലിക്കേണ്ടതിനാല്‍ ഇപ്പോള്‍ അതൊന്നും ഇവിടെ വിളബാന്‍ ഉദ്ദേശിക്കുന്നില്ല.

Thursday, 27 December 2012

ബാബു പോളും മലയറ്റുരിന്റെ ബ്രിഗേഡിയരും

മലയറ്റുര്‌ രാമകൃഷ്ണന്റെ അനശ്വര കഥാപാത്രങ്ങളിലൊന്നാണ് ബ്രിഗേഡിയര്‍  വിജയന്‍ മേനോന്‍ .ട്രിവന് ഡറും ക്ലബ്ബിലെ ബാറിലിരുന്നു ആന പുളു നിര്‍ലോപം വാരി വിതറി കേള്‍വിക്കാരെ രസിപ്പിക്കുന്ന ഒരു കഥാപാത്രം.റിടയര്‍ ചെയ്ത ബ്രി ഗെഡി യര്‍ അയാള്‍ സര്‍വ്സില്
‍ ഉണ്ടായിരുന്നപ്പോളുംപി ന്നിടും ചെയ്ത വീരകൃത്യങ്ങളയിട്ടാണ് ഈ കഥകള്
‍ അവതരിപ്പിക്കാറുള്ളത്  ബാബു പോളും വിജയന്‍ മേനോനും തമ്മിലുള്ള വ്യത്യാസം പുളുവടിക്കാന്‍ തിരഞ്ഞെടുത്തിരിക്കുന്ന വേദിയില്‍ മാത്രമാണ് .ട്രിവണ്ട്രം ക്ലുബിലെ ബാറില്‍ ബാബു പോള്‍ പോകാറുണ്ടോ ,ഉണ്ടെങ്കില്‍ അവിടെയിരുന്നു പുളു അടിക്കാറുണ്ടോ  എന്നൊന്നും എനിക്കറിയില്ല,അറിയാന്‍ താല്പര്യവുമില്ല .പക്ഷെ കിട്ടുന്ന മാധ്യമങ്ങളിലെല്ലാം പുളുവടി നിര്‌ലൊപമായി നടത്തുന്നുണ്ട് .മാധ്യമം പത്രത്തിന്റെയും ക്നാനായ ദീപത്തിന്റെയും വായനക്കാരാണ്  ഈ പുളുവടി നിരന്തരം സഹിക്കുവാന്‍ വിധിക്കപ്പെട്ടവര്‍ .

റിട്ടയര്‍ ചെയ്ത സര്‍ക്കരുദ്യോഗസ്തന്മാര്‍ക്കുള്ള ഇഷ്ട വിനോദ ങ്ങ ളിലോന്നാണ് ഈ പുളുവടി.അധികാരമുള്ള പദവികളില്‍ നിന്നും റിട്ടയര്‍ ചെയ്താല്‍ തലേന്ന് വരെ  അതിവിനയം പ്രകടിപ്പിച്ചു നിന്ന ശിപായിയും ഡ്രൈവറും പോലും തിരിഞ്ഞു നോക്കാത്ത നിലയില്‍ ഈ പുളുവടി ഒരു ആശ്വാസമകുന്നെങ്കില്‍ പൊതുജനം അത് ഗൌനിക്കേണ്ട കാര്യമില്ല.പക്ഷെ ഈ പുളുവടിയുടെ കൂട്ടത്തില്‍ മലങ്കര സഭയും അതിന്റെ പാരമ്പര്യങ്ങളെയും ആക്ഷേപിക്കയും അവഹേളികകയും ചെയ്യുമ്പോള്‍ സഭാസ്നേഹികള്‍ക്ക് പ്രതികരിക്കെണ്ടിവരും .അതിലൊന്നാണ് ഈ ലേഖനം .

അന്ത്യോക്യ പാത്രിയര്‍കിസിനോടുള്ള വിധേയത്വം ചൊട്ട മുതലെയുന്ടെന്നും അത് ചുടല വരെ തുടരുമെന്നുമാണ് പ്രഖ്യാപിത നിലപാട് .എങ്കിലും പത്രിയര്കിസിനു ബുദ്ധി ഉപദേശിക്കുന്നത് താനാണെന്നും പലതിനും പാത്രിയര്‍ക്കിസ് തന്നോട് നേരിട്ട് അഭിപ്രായം തേടാറുണ്ട് എന്നതിന്റെയും സത്യാവസ്ഥ തേടി ആരെങ്കിലും തല പുകക്കണമെങ്കില്‍ അത് മഫ്രിയാനയും കൂട്ടരുമാണ്.പക്ഷെ മാര്‍ത്തോമ ശ്ലിഹയുടെ അപ്പോസ്തോല സ്ഥാനം തിരികെ
 കൊടുത്തത് താനുപദേശി ച്ച ബുദ്ധിയിലാണ് എന്ന പ്രസ്താവന സത്യമാണെങ്കില്‍
പാത്രിയര്കിസിനെ തമ്പുരാന് പോലും രക്ഷിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല
മാര്‍ത്തോമ്മാ ശ്ലീ  ഹാ യുടെ അപ്പോസ്തോല പദവി ഒരു പാത്രിയര്‍ക്കിസ് കല്പന
 ഇറക്കുമ്പോള്‍ നീങ്ങി പോകുമെന്നും  അടുത്ത പാത്രിയര്‍ക്കിസ് തുബധേനില്‍
ചില വാക്കുകള്‍  കൂട്ടിചെര്‍ക്കുമ്പോള്‍ പൂര്‍വസ്ഥിതിയെ പ്രാപിക്കുമെന്നും സത്യമായി വിശ്വസിക്കുന്നെങ്കില്‍ തമ്പുരാന്‍ വിചാരിച്ചാല്‍ പോലും  നേരെ ആകുന്ന കേസല്ല എന്ന് കണക്കാക്കാം .മാധ്യമം പത്രക്കാരനു ക്രിസ്തിയ സഭാശാസ്ത്രം അറിയാന്‍ വഴിയില്ലെന്നും മംഗളംകാരന് ആരാന്റെ അമ്മക്ക് ഭ്രാന്ത് വരുന്നത് കാണാനുള്ള കൌതുകം എന്ന് സമാധാനിക്കാമെങ്കിലും ക്നാനായ ദീപം കാരനും സി എസ് എസ് എന്ന ക്രിസ്തവ സാഹിത്യ സമിതിയും അത് ഏറ്റുപാടുന്നത്‌ ദുരുദെ ശത്തോടെ എന്നല്ലാതെ കരുതാന്‍ വയ്യ
സി എസ എസ പ്രതേകിച്ചു ഒരു സഭയോടും വിധേയത്വം പുലര്‍ത്താത്ത പ്രസിദ്ധികരണ സ്ഥാപനമാണ്‌ എന്നാണ് കരുതപ്പെടുന്നത്.പ്രോട്ടെസ്റെന്റ്റ് സഭകളുടെ നിയന്ത്രനതതിലനങ്കിലും ഒരു എക്യുമിനിക്കല്‌ കാഴ്ചപ്പാട് പുലര്‍ത്തുന്ന സമീപനമാണ് അടുത്ത കാലം വരെ വച്ച് പു ലര്‍ത്തിയിരുന്നത് .എന്നാല്‍ ഈയിടെ പ്രസിദ്ധികരിച്ച ഓര്‍മകളുടെ പടിപ്പുരയില്‍ എന്ന ബാബു പോളിന്റെ പുസ്തകം വായിച്ചാല്‍,സി എസ എസ മേല്‍പ്പറഞ്ഞ എക്യുമിനിക്കല്‌ കാഴ്ചപ്പാടില്‍ നിന്നും വ്യതിചലിച്ചൊ എന്ന് സംശയം ജനിപ്പിക്കുന്നതാണ്

പൂര്‌വൊപര വിരുദ്ധമായ അനേകം പ്രസ്താവനകള്‍ പല ലേഖനങ്ങളിലുമുണ്ട്.താന്‍ സിറിയന്‍ ഓര്‍ത്തഡോക്‍സ്‌ സഭയിലെ അന്ഗമാണ്
 എന്നാണ് ഒരു അവകാശാവാദം .ആ പേരില്‍ ഒരു സഭ ഇന്ത്യയില്‍ ഉള്ളതായി
 അറിവില്ല.മലങ്കര ഓര്‍ത്തോഡോക്സ് സഭ,യാക്കോബായ സുറിയാനി സഭ,
മാര്‍ത്തോമ്മാ സുറിയാനി സഭ എന്നിങ്ങനെ മൂന്നു സഭകളുന്ടെങ്കിലും ടിയാന്‍ പറഞ്ഞ പേരില്‍
സഭയുള്ളത് സിറിയയിലാണ് .ഇപ്പോള്‍ ആ സഭ അവിടയുമില്ല .മത്തായി ഇടയനാലച്ചന്റെ
 അനനുകരനിയ ശൈലി കടമെടുത്തു പറഞ്ഞാല്‍ ഇപ്പോള്‍ ആ സഭ "ആകെ മാനത്താനുള്ളത് "
കുറച്ചു കൂടി വായിക്കുമ്പോള്‍ കണ്ണ് എങ്ങൊട്ടെന്നു വ്യക്തമാകും.സക്കാ പ്രഥമന്‍ പാത്രിയര്കിസിന്റെ കീഴില്‍ രണ്ടു സഭകള്‍ -മലങ്കരയും  പുത്തന്‍ കുരിശും.ലോകം മുഴുവന്‍ തപ്പിയാല്‍ ഒരു ലക്ഷം വിശ്വാസികളെ തികച്ചു കിട്ടാത്ത ആകെ മാനത്ത് സ്ഥിതി ചെയുന്ന ഗതികെടിലുള്ള പാത്രിയര്കിസിനു അങ്ങിനെ ഒരു മോഹം ഉദിക്കുന്നത് സ്വാഭാവികം.സ്വന്തംവിനീത  ദാസനായ തോമസ്‌ പ്രഥമന്‍ മഫ്രിയനയില്‍ നിന്ന് അമേരിക്കന്‍ ഭദ്രാസനം തട്ടിയെടുത്തു അന്ത്യോക്യന്‍ പാരമ്പര്യം നിലനിര്‍ത്തിയ കൂട്ടര്‍ക്ക് അങ്ങിനെ മോഹമുദിച്ചാല്‍ കുറ്റപ്പെടുത്താനാവില്ല .

കൂടുതല്‍ വിശദമായ ഒരു പോസ്റ്റ്‌ അടുത്ത് തന്നെ വരുമ്പോള്‍ കാര്യങ്ങള്‍ കുറച്ചുകൂടി വ്യക്തമാവും 

Sunday, 9 December 2012

Mar Barnabas-the real hermit


With Mar Barnabas leaving this world for the heavenly abode,MOC lost a role model for real hermits.It is relatively less difficult for a human being to observe the rules of monastic life in the detached atmosphere of a monastery.Mar Barnabas had never been attached to a monastery,but his life is certainly a role model for all who takes up monastic life.He has proved with his own life that even in the day to day worldly life,it is possible for being a hermit for the right kind of persons.

The three cardinal principles of monastic life-Austerity,Obedience and Chastity -are observed more in its breach than in compliance.Monasteries are amassing wealth and have no qualms of showing it off also.But here we have one,who was formally not part of any monastery,had lived in many different places,most part of the time without much of like minded people for company,leading a life that is awesome for any monast.

While being a malpan at Orthodox Theological Seminary ,Kottayam,Fr.K.K.>Mathews was a familiar sight riding a bicycle,not only in Kottayam town,but also in 10-15 KM radius!!!Many youngsters who lived in Hyderabad-Secondarabad twin cities in early 1950s fondly remember
a young priest chasing them if they scooted church attendance on a Sunday or two,or if they tried to evade Holy Confession in a great lent period.Achen himself set an example by not missing a single yama prarthana or fasting days.It is easy to prescribe things for others,it is a different thing to lead others by example.

Ascetic life was never relaxed even after taking up the responsibilities of a Bishop.The Church utilised Thirumeni's services in many different places-Kottayam,Idukki,Ankamali and finally US.But if Thirumeni could choose a Diocese,it would certainly have been Idukki,the poorest diocese.Obedience to Synod decision made thirumeni to go to US as a trouble shooter.Having taken up a mission,it was not in his grain to leave the job half done.The environment in US was not something Thirumeni could come to terms with,so was the case with many of the folk in US.But thirumeni's life away from the maddening crowds ignoble strife that is the order of the melting pot of human civilisations ,made many realise the virtues of oriental austerity.
 
Ascetic life was not limited to visible things like travelling on bicycle/bus/sleeper class rail boggies/economy class air travel or wearing rough saffron cloths,wooden sleeba/coir fibber mala so on so forth.It was much deeper.It was a detachment from the world while being in it-like the leaves of a lotus plant which does not absorb any water while being afloat.
 
Let us hope that we will have such hermits in the generations ahead.

Sunday, 2 December 2012

സ്ഥാനമാനനങ്ങള്‍ ചൊല്ലി കലഹിച്ചു നാണം കെട്ടു.........

മഹാകവി പൂന്താനത്തിന്റെ ജ്ഞാനപ്പാനയിലെ ഒരു ഈരടിയാണ് ഈ പോസ്റ്റിങ്ങ്‌ന്റെ തലക്കെട്ട്‌.കാതോലിക്കേറ്റ് ശതാബ്ദിയോടനുബന്ധിച്ചു ചില സഭാ നേതൃ സ്ഥാനികളുടെ പെരുമാറ്റം കണ്ടപ്പോള്‍ ഈ ഉദ്ധരണി ഓര്‍മയില്‍ വന്നത് ."സ്ഥാനമാനങ്ങള്‍ ചൊല്ലി കാലഹിച്ചു നാണം  കെട്ടു നടക്കുന്നിതു ചിലര്‍ "എന്ന് പൂന്താനം അനേക വര്‍ഷങ്ങള്‍ക്കു മുന്‍പേ എഴുതിയത് അക്ഷരാര്‍ത്ഥത്തില്‍ ശരിവച്ചിരിക്കയാണ്‌ ചില സഭാ സ്ഥാനികള്‍ .

മലങ്കര സഭയുടെ ചരിത്ര പ്രധാനമായ മഹാ സമ്മേളനം വിജയിപ്പിക്കുവാന്‍ അനേകായിരം സഭാ സ്നേഹികള്‍ കയ്യും മെയ്യും മറന്നു പ്രവര്‍ത്തിക്കുമ്പോള്‍ ഇതെല്ലം ഏകോപിപ്പിച്ചു കാര്യ നിര്‍വഹണം നടത്തുവാന്‍ ചുമതലപ്പെട്ട സംഘാടക സമിതിയുടെ ചെയര്‍മാനും ജനറല്‍ കണ്വീനറും സ്വാഗത പ്രസംഗം പറയുവാനുള്ള അവകാശത്തെ ചൊല്ലി വഴക്കടിക്കയായിരുന്നു എന്നത് അതീവ ലജ്ജാകരമാണ് .സംഘാടക സമിതിയുടെ സമയത്തില്‍ ഒരു വലിയ പങ്കു ഈ കലഹതിനായി വിനിയോഗിക്കപ്പെട്ടു.അതിന്റെ ഫലമായി സംഘാടക രംഗത്ത് അനേകം പിഴവുകള്‍ ഉണ്ടായി.

അസോസിയേഷന്‍ സെക്രട്ടറി നേതൃത്വം കൊടുത്ത പതാക ഘോഷയാത്ര പല സ്ഥലങ്ങളിലും അടികല്ശലുകലോടെയാണ് നീങ്ങിയത്.സമ്മേളനത്തിന്റെ പ്രചാരണത്തിനും ജനങ്ങളെ അതിലേക്കു ആകര്ഷിക്കുവാനുമാണ് ഇത്തരം പ്രചാരണ യാത്രകള്‍ ഉത്തകേണ്ടത് .അതിനു പകരം വ്യക്തിപരമായ പ്രദര്‍ശനത്തിനും താന്‍പോരിമ പ്രദര്‍ശിപ്പിക്കുവാനും സെക്രെടറി തുനിഞ്ഞത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ വിലകുറഞ്ഞ പ്രവര്തിയായിപ്പോയി .ഇ ജെ ജോസെഫ് ,പി സി എബ്രഹാം,എം സി കുര്യകോസ് റംബാന്‍ ,ഇ എം ഫിലിപ് മുതലായ മഹദ് വ്യക്തികള്‍ അലങ്കരിച്ച പദവി അപക്വമായ കരങ്ങലിലാണ് ചെന്നെത്തിയത് എന്നത് ഏറ്റം ദുഖകരമാണ്.ഇല്ലാത്ത അധികാരങ്ങള്‍ ഉണ്ടെന്നു ഭാവിക്കയും  സ്ഥാനത്തിനു നിരക്കാത്ത വാക്കുകളും പ്രവര്‍ത്തികളും ആവര്‍ത്തിച്ചു നടത്തുകയും ചെയ്യുന്ന സെക്രട്ടറി സഭയുടെ അത്മായ നേതൃത്വത്തെ ബാലഹീനമാക്കുകയാണ് ചെയ്യുന്നത്  സഭയുടെ ചില പ്രസ്ഥാനങ്ങളില്‍ അഴിമതി നടത്തിയിരുന്ന ചിലര്കെതിരെ ശക്തമായ നിലപാടെടുക്കുകയും യുവജനങ്ങളില്‍ സഭാസ്നേഹം വളര്‍തുവനുതകുന്ന ചില നടപടികളിലൂടെയും സഭാ സ്നേഹികളുടെ കയ്യടി നേടിയ സെക്രടറി ഇപ്പോള്‍നട ത്തുന്നപലപ്രവര്‍ത്തനങ്ങളും അഹന്തയും ധിക്കാരവും മുറ്റി
 നില്കുന്നവയാണ് .അതില്‍ ഏറ്റവും അക്ഷന്തവ്യമായതാണ് മഹാ സംഗമം സംബന്ധമായത് .

സംഘാടക സമിതി ചെയര്‍മാന്‍ സ്ഥാനത് കൊച്ചി ഭദ്രാസനത്തിന്റെ അധ്യക്ഷന്‍ എന്ന സ്ഥാനന്യയെന അവരോധുതനായ ഐരെനിയുസ് തിരുമേനി അദ്ദേഹത്തിന്റെ സ്ഥാനത്തിനോ പണ്ഡി ത പടവിക്കോ അന്യോജ്യമായ നിലയിലല്ല പെരുമാറിയത്.കേവലം ഒരു സ്വാഗത പ്രസംഗത്തിന് വേണ്ടി സമ്മേളനത്തിന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പേ ഒരു രാജിക്കത്തെഴുതി സ്ഥാനം വലിച്ചെറിയുകയും സമ്മേളനത്തില്‍ പങ്കെടുക്കതിരിക്കയും ചെയ്തത് നിരുത്തരവാദപരമായി എന്ന് പറയാതിരിക്കാനാവില്ല .തിരുമീനിയോടു  വ്യക്തിപരമായ സ്നേഹവും ആദരവും നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെ,അബദ്ധങ്ങളില്‍ നിന്ന് അബധങ്ങളിലേക്ക് നിരന്തരമായി പതിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ അവസ്ഥക്ക് കാരണം എന്തെന്ന് അദ്ദേഹം ഒന്ന് ആത്മ പരിശോധന നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു .ഒരുപക്ഷെ ഇപ്പോള്‍ ഉപദേശകരായി കൂടിയിരിക്കുന്നവര്‍ ശരിയായ ഉപദേശമാണോ നല്‍കുന്നത് എന്നും പരിശോധിക്കുന്നത് നന്നായിരിക്കും .

ഉന്നത സഭാ സ്ഥാനികളുടെ നിരുത്തരവാദപരമായ പെരുമാറ്റം മൂലം സംഘടന പിഴവുകള്‍ അനേകമായിരുന്നു അത് മറ്റൊരു ലേഖനത്തിന്റെ വിഷയമാക്കാം 

Monday, 26 November 2012

മലങ്കരയില്‍ ഒരു അരുണോദയദയമോ?

ഏറണാകുളം മറൈന്‍ ഡ്രൈവ് മൈതാനി പല ചരിത്ര മുഹൂര്തങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട് .നവംബര്‍ 25,2011 മറ്റൊരു ചരിത്ര മുഹൂര്തതിനും അവിടം സാക്ഷിയായി .കത്തോലികെറ്റ് ഭാരതത്തില്‍ സ്ഥപിതമായത്തിന്റെ ശതാബ്ദി ആഘോഷങ്ങലായിരുന്നു സന്ദര്‍ഭം .ഒരു സാധാരണ ആഘോഷതിനുമപ്പുറത്തു ചരിത്രപരമായ പ്രാധാന്യം അതിനുണ്ടായത് ആ വേദിയില്‍ നിന്നും നടത്തിയ പ്രഖപനങ്ങള്‍ മൂലമായിരുന്നു .

ചരിതത്തിന്റെ തനിയാവര്‍ത്തനങ്ങള്‍ പലതും അവിടെ കാണുവാനുണ്ടായിരുന്നു .നാലര നൂറ്റാണ്ടുകള്‍ക്കു മുന്‍പേ നസരാനികള്‍  മറൈന്‍ ഡ്രൈവിനു സമീപത്തെ കായലിന്റെ മറുകരയില്‍ നടത്തിയ കൂനന്‍ കുരിശു സത്യം എന്ന ചരിത്രത്തിലെ വഴിത്തിരിവ് അതിലൊന്ന് മാത്രം .ഒന്നാമത്തെ ഭാരതിയ മേല്പ്പട്ടക്കരനായ മാര്‍ത്തോമ ഒന്നാമന്‍ വാഴിക്കപ്പെട്ട ആലങ്ങടിന്റെ സാമിപ്യവും മറ്റൊന്ന്.ഒന്നാം കാതോലിക്കയെ വാഴിച്ചത് രാഷ്ട്രിയ ഇടപെടലിലൂടെ സ്വന്തം രാജ്യത്ത് അധികാരം നഷ്ടപ്പെട്ടെങ്കിലും പ്രവാസ ഭൂമിയിലിരുന്നു ആത്മീയധികാരം വിനിയോഗിച്ചിരുന്ന അബ്‌ദുല്‍ മശിഹ പാത്രിയര്‍ക്കീസയിരുന്നെങ്കില്‍  ആ സംഭവത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ മുഖ്യാതിഥി ദലൈലാമ എന്ന പ്രവാസി ആത്മീയ നേതാവായിരുന്നു. ഇന്ത്യയുടെ എക്കാലത്തെയും മഹാന്മാരായ രാഷ്ട്രപതിമാരില്‍ സ്ഥാനം ലഭിക്കുന്ന എ പി ജെ അബ്ദുല്‍കലാം സന്നിഹിതനായതും മറ്റൊരു ചരിത്ര മുഹൂര്‍ത്തം .നൂറു വര്‍ഷത്തിനു മുന്‍പ് വാഴിക്കപ്പെട്ട പൗലോസ്‌ ഒന്നാമന്‍ ബാവയുടെ പിന്‍ഗാമിയായി ശതാബ്ദി വേളയിലെ ബാവയുടെ പേര് പൗലോസ്‌ ദ്വിതീയന്‍ എന്നായതും ചരിത്രത്തിന്റെ മറ്റൊരു തനിയാവര്‍ത്തനം .

എന്നാല്‍ ഇതിനെക്കളെറെ  ചരിത്ര പ്രാധാന്യം പ.കാതോലിക്കാ ബാവ നടത്തിയ  സുപ്രധാനമായ പ്രഖ്യാപനമാണ് .സഭാ ഐക്യത്തിനുള്ള ആഹ്വാനവും  അതിനായി വിട്ടുവീഴ്ച കള്‍ക്കും  ത്യാഗതിനുള്ള സന്നദ്ധതയും  പ്രഖ്യാപിച്ചത് മലന്കരയില്‍ ഒരു പുതിയ സൂര്യോദയത്തിനു വഴി വയ്ക്കുന്നതാണ്.കോപ്ടിക് സഭാ തലവന്റെ സ്ഥാനാരോഹണ ശുശ്രുഷാ വേളയില്‍ സക്കാ പ്രഥമന്‍ പാത്രിയര്‍ക്കീസുമായി നടത്തിയ കൂടിക്കഴ്ചയെപ്പറ്റി നടത്തിയ  പരാമര്‍ശവുമായി കൂട്ടി വായിക്കുമ്പോള്‍  ഈ പ്രഖ്യാപനത്തിന്റെ അര്‍ത്ഥതലങ്ങള്‍ക്കു വലിയ വ്യാപ്തി കൈവരിക്കുന്നു .
സഭയിലെയും വിഘടിതരിലെയും മഹാഭൂരിപക്ഷവും ആഗ്രഹിക്കുന്നത് യോചിപ്പ് തന്നെയാണ്.അര നൂറ്റാണ്ടിനു ശേഷം പൌരസ്ത്യ കാതോലിക്കായും അന്ത്യോക്യ പാത്രിയര്‍ക്കീസും തമ്മില്‍ മുഖാമുഖം കണ്ടുവേന്നത് നല്‍കുന്ന
 പ്രതീക്ഷകള്‍ വളരെ വലുതാണ്‌. സഭ വിഭജിക്കപ്പെട്ടു കാണണമെന്നാഗ്രഹിക്കുന്ന ഇരുഭാഗത്തെയും അതിന്യുനപക്ഷം മാത്രം നിരഷപ്പെടെണ്ടാതായി വരും.