Friday, 19 July 2013
Malankara Matters: അൽമായ രത്നം ഇ .ജെ .ജോസഫ് എറികാട്ടു
Malankara Matters: അൽമായ രത്നം ഇ .ജെ .ജോസഫ് എറികാട്ടു: മലങ്കര സഭയുടെ എക്കാലത്തെയും മികവുറ്റ സമുദായ സെക്രെടറി,സഭക്ക് ഇന്നുവരെ ലഭിച്ച ഏറ്റവും മികച്ച അൽമായ നേതാക്കളിൽ മുൻ നിരയിൽ ഗണി ക്കപ്പെടുവാൻ എ...
Thursday, 13 June 2013
സഭാ സ്വത്തുക്കൾ അന്യാധിന പ്പെടുമ്പോൾ
മലങ്കര സഭക്ക് പൂർവാ ർജിത മായ ധാരാളം ഭൂസ്വത്തുക്കൾ ഉണ്ട് . കാര്യക്ഷമത കുറവുകൊണ്ട് അവയിൽ പലതും ഇന്ന് അന്യാധീനപ്പെട്ടു കൊണ്ടിരിക്കുന്നു . കഴിഞ്ഞ മാനേജിംഗ് കമ്മറ്റിയും മംഗലാപുരത്തുള്ള ഒരു വസ്തു വിൽക്കുവാൻ തീരുമാനിച്ചു . പരുമലയിൽ ഒരു ക്യാൻസർ സെന്റർ സ്ഥാപിക്കുക എന്ന സദുദ്ദേശം എന്നാ പേരിലാണ് അത് അവതരിപ്പിക്കപ്പെട്ടതും അന്ഗികരിക്കപ്പെട്ടതും . മാനേജിംഗ് കമ്മറ്റിയിലെ ബഹുഭൂരിപക്ഷത്തിനും ആഴത്തിൽ കാര്യങ്ങൾ പഠിക്കുക എന്ന ദുശീലം ഇല്ലാത്തതിനാൽ ഈവക തീരുമാനങ്ങൾ നിമിഷ നേരത്തിനുള്ളിൽ പാസ്സാകും
ഭൂമിയുടെ ക്രയ വിക്രയങ്ങൾ കേരളത്തിൽ ഒരു ചൂടൻ വിഷയമാണ് .ഭൂമിക്കു വില ദിവസേന കയറുന്ന നിലയിൽ വില ഒരു വിവാദ വിഷയം തന്നെയാണ് . ഗണ്യമായ ഭാഗം പ്രമാണത്തിൽ ഉൾപ്പെടുതാത്ത കച്ചവടങ്ങളിൽ പ്രത്യേകിച്ചും .അപ്രകാരമുള്ള കാര്യങ്ങളല്ല ഈ ലേഖനത്തിന്റെ വിഷയം .
സഭയുടെ സ്വത്തുക്കൾ പ്രധാനമായും മലങ്കര അസോസിയേഷന് പൂര്ണ നിയന്ത്രനമുള്ള വ ,എപിസ്കോപാൽ സുന്നഹദൊ സിന്റെ നിയന്ത്രണത്തിലുള്ളവ എന്നിങ്ങനെ തരം തിരിക്കാം . പ്രാദേശികമായി സ്വയംഭരണമുള്ള ചില ട്രസ്റ്റുകൾ,മെത്രസനങ്ങളുടെ വകയയുള്ളതും മെ ത്രാസനങ്ങൾക്ക് നിയന്ത്രനമുള്ളതും ആയ പല സ്ഥാപനങ്ങളും ഉണ്ട് .
ഈ ലേഖനത്തിൽ പരാമർശിക്കുന്ന മംഗലാപുരത്തെ വസ്തു മലങ്കര അസോസിയേഷന്റെ നിയന്ത്രണത്തിലും പരുമല ക്യാൻസർ സെന്റെര് എപിസ്കോപാൽ സിനടിന്റെ നിയന്ത്രണത്തിലും ഉള്ളവയാണ് . രണ്ടും സഭയുടെതല്ലേ ,ഒന്നിൽ നിന്നും സമ്പത്ത് കൂടുതൽ ആവശ്യമായ മറ്റൊന്നിലേക്കു മാറ്റുന്നതിൽ എന്താണ് തെറ്റ് എന്ന ലളിതമായ ചോദ്യം സ്വാഭാവികമാണ് . അസോസിയേഷൻ സ്വത്തുക്കൾ ജനങ്ങൾക്ക് അവരുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളിലൂടെ നിയന്ത്രണം ഉള്ളതും സുന്നഹദോ സിന്റെ കീഴിലുള്ളവ മെത്രാൻ സമിതി യുടെ മാത്രം നിയന്ത്രണ ത്തി ലുള്ളതുമാകു നു . എന്ന് മാത്രമല്ല അസ്സോസയെഷ ൻ സ്വത്തുക്കൾ ഉപയോഗിച്ച് സ്ഥാപിക്കുന്ന സ്ഥാപനങ്ങൾ അസോസിയേഷന് തന്നെ നിയന്ത്രണം ഉണ്ടാകണം എന്ന തത്വത്തിനു വിരുദ്ധവുമാണ് ഈ നടപടി.
സുന്നഹദോസിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ കണക്കുകളും മറ്റും മെത്രാന്മാരുടെ സമിതി മുന്പാകെ മാത്രം സമർപ്പിക്കപ്പെടുന്നതാണ് . പരുമല കാൻസർ സെന്റർ സംബന്ധിച്ച് ഇതുവരെ മാനേജിംഗ് കമ്മെടറ്റി ക്കു യാതൊരു പ്രാതിനത്യവും ഇല്ലാത്ത സ്ഥാപനമാണ് . ഈ പ്രൊജെക്റ്റിന്റെ വിജയത്തെപ്പറ്റി ഇക്കാര്യങ്ങളിൽ അവഗാഹമുള്ള പലരിലും ആശങ്കകൾ ഉണ്ട് .സഭയുടെ വകയായുള്ള പല വസ്തുക്കളും കയ്യേറ്റം മൂലം നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഈ വസ്തുവിനും അതെ ഗതി ഉണ്ടാവുമെന്നും ആയതിനാൽ വില്ക്കുകയനി ബുദ്ധി എന്നും ചില വാദങ്ങള കേള്ക്കുക ഉണ്ടായി . കാലാ കാലങ്ങളായി കൈവശമുള്ള ഭൂമി കയെറ്റത്തി ൽ നിന്നും സംരക്ഷിക്കാൻ കഴിയുന്നില്ലങ്കിൽ അതിനു കെടുകാര്യസ്ഥത എന്നാണു പറയേണ്ടത് .
സഭയുടെ വിശാല താല്പര്യങ്ങളും ഭാവി വികസനവും ഒന്നും ബഹുഭൂരിപക്ഷം മാനേജിംഗ് കമ്മിറ്റി അംഗങ്ങൾക്കും വിഷയമല്ല .ചില വ്യക്തി നിഷ്ടടവും പ്രാദേശികവും ആയ അജണ്ടകൾ മാത്രമാണ് അവരെ നയിക്കുന്നത് . പലരും ക്രമമായി യോഗങ്ങളിൽ പങ്കെടുക്കാറ് പോലുമില്ല .സഭയുടെ ദുരവസ്ഥ എന്നല്ലാതെ എന്ത് പറയാൻ
Saturday, 13 April 2013
അഭിവന്ദ്യ ഈവാനിയോസ് തിരുമേനി ഒരു യഥാര്ത പ്രാര്ഥനാ ഗോപുരം
ഇന്ന് കാലം ചെയ്ത കോട്ടയം ഭദ്രാസന മെത്രാപ്പോലിത്ത ഗീവര്ഗിസ് മാർ ഇവാനിയോസ് തിരുമേനി ഒരു പ്രാര്ഥനാ ഗോപുരം ആയിരുന്നെന്നു അദേഹത്തെ അറിയുന്ന ഏവരും സമ്മതിക്കും. ആഴമേറിയ ദൈവ ഭക്തിയുടെ അടിസ്ഥാനം തന്നെ ആ പ്രാർത്ഥനാ ജീവിതമായിരുന്നു . ശത്രുക്കളോടും സഹിഷ്ണുതയോടെ ഇടപെടുവാൻ സാധിച്ചതും ഇതുകൊണ്ട് തന്നെ. സ്വന്തം നിലപാടുകൾ ശരിയെന്നു മറ്റുള്ളവര്ക്ക് തോന്നിയാലും ഇല്ലങ്കിലും അവയിൽ ഉറച്ചു നില്കുവാനും പ്രത്യാഘാതങ്ങളെ വകവയ്ക്കാതെ അത് പ്രകടിപ്പിക്കുകയും അദ്ദേഹത്തിന്റെ ശൈലിയുടെ ഭാഗമായിരുന്നു. എല്ലാ പരിഹാരങ്ങളും പ്രർതനയിലൂടെ യാണെന്നും അതിലൂടെ മാത്രമാണെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു .
അച്ചടക്കം ഒരു ജീവിത പ്രമാണം എന്ന നിലയിൽ നടപ്പക്കിയിരുന്നതിനാൽ പുറമേക്ക് പരുക്കൻ വാക്കുകളും പ്രവര്ത്തിയും അദ്ദേഹത്തിൽ നിന്നും ഉണ്ടാകുമായിരുന്നു . പക്ഷെ വളരെ ആര്ദ്രമായ ഒരു മനസ്സിന്റെ ഉടമ കൂടി ആയിരുന്നു അദ്ദേഹം . രോഗികളോട് പ്രത്യേകിച്ച് ക്യാൻസർ രോഗികളോട് അളവറ്റ കരുണ അദ്ദേഹം പ്രകടിപ്പിച്ചിരുന്നു . ചികൽസാ സഹായം തേടി എത്തുന്ന കാൻസർ രോഗികള്ക്ക് അപ്പോൾ കയ്യിലുള്ള പണം മുഴുവൻ നല്കുന്നതിന് നേര് സാക്ഷികളായി പലരുമുണ്ട് . പലപ്പോഴും കബളിപ്പിക്കപ്പെടാറുണ്ട് എന്ന് അറിയാമെങ്കിലും താൻ സഹായം നിഷേധിച്ചതിനാൽ ഒരു രോഗിക്ക് പ്രയാസം ഉണ്ടാകരുത് എന്ന നിര്ബന്ധം മൂലം ഒരിക്കലും അത്തരം സഹായങ്ങള്ക്കു പരിധി വച്ചിരുന്നില്ല .
അല്മായ വേദിയും തിരുമേനിയുമായി ഒരു പ്രത്യേക ബന്ധമായിരുന്നു
നില നിന്നിരുന്നത് . പല വിഷയങ്ങളിലും തീഷ്ണമായ അഭ്പ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു . അത് പ്രകടിപ്പിക്കുവാൻ തിരുമേനിയും
ഞങ്ങളും മടിച്ചിട്ടും ഇല്ല . പക്ഷെ പരസ്പരം മനസ്സിലാക്കുവാനും
സ്നേഹിക്കുവാനും ആ അഭ്പ്രായ ഭിന്നതകൾ തടസ്സമായിരുന്നില്ല . ചില കാര്യങ്ങളിൽ -പ്രത്യേകിച്ച് ഭാരതിയ സംസ്കാരത്തിൽ നിന്ന് നാം സ്വായതമാക്കിയവയെ സംബന്ധിച്ച് തിരുമേനിയുടെയും ഞങ്ങളുടെയും കാഴ്ചപ്പാടുകൾ -വിഭിന്നമായിരുന്നു . അത് സംബന്ധമായും മറ്റു ചില വിഷയങ്ങളിലും വിഭിന്നമായ കാഴ്ചപ്പാടുകൾ പുലർതുമ്പോളും തിരുമേനി മനസ്സിന്റെ ഉള്ളറകളിൽ ആര്ദ്രമായ ഒരു ഭാവം ഞങ്ങള്ക്കായി കാത്തു സുക്ഷിച്ചിരുന്നു എന്ന് ഞങ്ങള്ക്കറിയാം . അല്മായവേദി ഉയര്ത്തിയ ചില കാഴ്ച്ചപ്പാടുകൾക്ക് സഭയുടെ ഉന്നതാധികാര സമിതികളിൽ തിരുമേനിയുടെ പിന്തുണ ഉണ്ടായിട്ടുണ്ട് എന്ന് പിന്നിട് ഞങ്ങൾ അറിഞ്ഞിട്ടുണ്ട്.
അല്മായവേദി പ്രസിഡന്റ് കെ . വി. എബ്രഹാം തിരുമേനിയുടെ മനസ്സില് പ്രത്യേകമായ സ്ഥാനം ലഭിച്ചിട്ടുള്ള വ്യക്തിയായിരുന്നു . പല കാര്യങ്ങളിലും അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ തിരുമേനിയുടെ തീരുമാനങ്ങൾക്ക് അസംസ്കൃത വസ്തുക്കൾ നല്കിയിരുന്നു എന്നത് ഒരു വസ്തുതയായിരുന്നു .
തിരുമേനിയുടെ ഋജുരേഖയിൽ ചരിക്കുന്ന ചിന്തകളെ ചില സ്വാർത്ഥ താല്പര്യക്കാർ മുതലെടുത്ത്തിട്ടുണ്ട് അതിൽ വൈദീകരും അല്ലാത്തവരും
ഉൾപ്പെടുന്നു . പലപ്പോഴും വിശ്വസ്തരുടെ വാക്കുകളെ കണ്ണടച്ച് വിശ്വസിച്ചത്
പലപ്പോഴും തിരുമേനിയെ ഊരാക്കുടുക്കുകളിൽ ചാടിച്ചിട്ടുണ്ട് . അത്
പിന്ഗാമികൾക്ക് ഒരു പാഠമ കട്ടെ എന്ന് പ്രാർഥിക്കാം .
മലങ്കര സഭക്കുവേണ്ടി സര്ർവേശ സന്നിധിയിൽ തിരുമേനിയുടെ മധ്യസ്ഥത സഭക്ക് എന്നും കോട്ടയായിരിക്കട്ടെ

Monday, 18 March 2013
മലങ്കര സഭയും മാധ്യമങ്ങളും
മലയാള മാധ്യമ രംഗത്ത് മലങ്കര സഭക്ക് അഭിമാനിക്കാവുന്ന ഒരു ചരിത്രമുണ്ട് . അച്ചടി വ്യാപകമായി ഉപയോഗപ്പെടുത്തുന്നതിനു മുന്‍പേ മാര്‍ ദീവന്നസിയോസ് V എന്ന പുലിക്കോട്ടില്‍ തിരുമേനിയുടെ നേതൃത്വത്തില്‍ കേരള പത്രിക എന്ന പേരില്‍ ഒരു പ്രസിദ്ധികരണം കല്ലച്ചില്‍ അടിച്ചു പ്രസിധികരിച്ചിരുന്ന കാലത്തോളം അതിനു പഴക്കമുണ്ട് . കണ്ടത്തില്‍ വര്‍ഗിസ് മാപ്പിള മനോരമ പത്രം ആരംഭിച്ചപ്പോള്‍ അതിനു പുലിക്കോട്ടില്‍ തിരുമേനിയുടെ പ്രോത്സാഹനവും സാമ്പത്തികമുള്പ്പടെയുള്ള സഹകരണവും ഉണ്ടായിരുന്നു . പുലിക്കോട്ടില്‍ തിരുമേനിയുടെ സെക്രടറി ആയി പ്രവര്‍ത്തിച്ചിരുന്ന ഇ . എം ഫിലിപ്പ് ദീര്‍ഘകാലം മനോരമ ഡയരക്ടര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത് പുലിക്കോട്ടില്‍ തിരുമേനിയുടെ നോമിനി എന്ന നിലയിലാണ് . കെ സി മാമ്മന്‍ മാപ്പിളയുടെ കാലത്ത് മനോരമ സഭയുടെ സ്വന്തം പ്രസിദ്ധികരണം എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു . പത്രം എന്നത് തന്റെ ആശയങ്ങളെ മാലോകരോട് സംവേദിക്കുവാനുള്ള ഉപകരണമായി കണ്ടിരുന്ന
മാമ്മന്‍ മാപ്പിള സ്വന്തം അഭ്പ്രായങ്ങള്‍ വെട്ടിത്തുറന്നു എഴുതുവാന്‍
മടിച്ചിരുന്നില്ല . അതിന്റെ ഫലമായുണ്ടാകുന്ന ഭവിഷ്യതുകലെ അഭിമുഖീകരിക്കുവാനുള്ള ചങ്കൂറ്റവും അദ്ദേഹത്തിനുണ്ടായിരുന്നു . അതി ഭീകരമായ സാമ്പത്തിക തകര്ച്ചയും ജയിൽ വാസമുൾപ്പടെയുള്ള പീഡനങ്ങളും തന്റെ രാഷ്ട്രിയ നിലപാടുകളെ മാറ്റുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചില്ല . വട്ടശ്ശേരിൽ തിരുമെനിയുമായുല്ള്ള വ്യക്തിപരമായ സുഖക്കുറവ് സഭാപരമായ നിലപാടിനെ സ്വാധിനിച്ചതുമില്ല . മനോരമ സഭയുടെ സ്വന്തം പത്രം എന്ന് സഭാ നേതൃത്വവും ജനങ്ങളും വിശ്വസിച്ചത് കാലാന്തരത്തിൽ സഭക്ക് ദോഷമായി ഭവിച്ചു.
മനോരമയുടെ നയങ്ങളിൽ കാര്യമായ വ്യതിയാനമുണ്ടായത്
70 കളിലാണ് . അപ്പോഴേക്കും പല മാറ്റങ്ങളും സംഭവിച്ചിരുന്നു .
പുലിക്കോട്ടിൽ തിരുമേനിയുടെ പേരിലുണ്ടായിരുന്ന ഷയരുകൾ കണ്ടതിൽക്കാർ വിലക്ക് വാങ്ങിയിരുന്നു. സഭക്ക് എപ്പോഴും പണത്തിനു മുട്ടുണ്ടയിരുന്നതിനാൽ പ്രത്യേകിച്ച് വരുമാനം നല്കാത്ത ഷയരുകൽ വിറ്റു പണമക്കാൻ ചില അന്തരാള ഘട്ടങ്ങളിൽ തീരുമാനിചിട്ടുണ്ടാവാം . മനോരമ ഭാവിയില നയം മാറ്റും എന്ന് അക്കാലത്തു ആരും സ്വപ്നേപി ചിന്തിച്ചിട്ടും ഉണ്ടാവില്ല .മനോരമ സ്ഥാപിക്കുന്ന കാലത്ത് 2 5 %
ഷെയർ പുലിക്കോട്ടിൽ തിരുമെനിയുടെതായിരുന്നു. കൂട്ട് ട്രസ്റി മാരയിരുന്ന
സി. ജെ . കുര്യനും കോനാട്ട് മാത്തെൻ മല്പ്പനും ഓരോ ഷയർ എടുത്തതും
സമുദായ താല്പര്യം മുൻനിർത്തി മാത്രം ആകുവാനാണ് സാധ്യത. അങ്ങിനെ
1 6 ഇൽ ആറു ഷെയറുകൾ സമുദായം വകയോ സമുദായ ബന്ധം വഴിയോ
ഉള്ളതായിരുന്നു . കൂടാതെ സമുദായം വക കെട്ടിടത്തിൽ പ്രവര്ത്തിച്ചു
കൊണ്ടാണ് പത്രം പ്രവര്ത്തനം ആരംഭിച്ചതും . ഗീവർഗെസ് II കാതോലിക്ക
ബാവയുടെ കാലത്ത് സഭയുടെ കെട്ടിടവും സ്ഥലവും മനോരമക്ക് കൈമാറ്റം
ചെയ്തു. ചുളു വിലക്കാണ് കൈമാറ്റം നടന്നത് എന്ന് പലരും
ആരോപിച്ചിട്ടുണ്ട് . മനോരമയുടെ നയങ്ങളിൽ പ്രകടമായ് മാറ്റം ഈ വസ്തു കൈമാറ്റത്തിന് ശേഷം ഉണ്ടായി എന്നത് വസ്തുതയാണ് . സഭയുടെ അൽമായ നേതാക്കളായി മനോരമ കുടുംബത്തില നിന്നും പലരുമുണ്ടായെങ്കിലും സഭയെ സ്വന്തം താല്പര്യങ്ങല്ക്കായി ഉപയോഗിക്കനല്ലാതെ സഭക്ക് പ്രയോജനം വരുന്ന തരത്തിൽ അവർ എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്ന് സംശയമാണ് . ഒരു സമൂഹമെന്ന നിലയിൽ അര്ഹതപ്പെട്ട news space നിഷേധിക്കപ്പെട്ടു . views ലും പ്രകടമായ അവഗണന ഉണ്ടായി . ഇന്ന് മലങ്കര സഭയുമായുള്ള ബന്ധം പുറത്തു പറയുവാൻ നാണിക്കുന്ന ഒരു തലമുറയെ ആണ് കാണുന്നത് .
ശതോത്തര ജുബലി വേളയിൽ പൗരസ്ത്യ് കാതോലിക്കയെ പന്തൽ കൂദാശ ചെയ്യുവാനുള്ള ഒരു പരികര്മ്മി എന്ന നിലയിലേക്ക് താഴ്ത്തിക്കെട്ടി . ആ കര്മം നടത്തുവാൻ തന്റെ കീഴിലുള്ള ഒരു കശീശയെ അയക്കാം എന്ന് പറയാനുള്ള ആര്ജ്ജവം പ. പിതാവ് എന്തുകൊണ്ട് കാട്ടിയില്ല എന്നത് ആശ്ച്ചര്യകരമാണ് .
മനോരമയുടെ സ്വന്തം സഭ എന്ന് മുദ്രകുത്തി മറ്റു മാധ്യമങ്ങൾ ഈ സഭയെ അവഗണിക്കുന്നു . മനോരമ കയ്യൊഴിയുകയും ചെയ്തതോടെ സഭയുടെ മാധ്യമ സാന്നിധ്യം ഏതാണ്ട് ശൂന്യവസ്ഥയിൽ എത്തിച്ചേര്ന്നു . പൊതു സമൂഹത്തിനു മുന്നില് സ്വന്തം നിലപാടുകൾ വിശദികരിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടു എന്നതും ഇതിനോട് കൂട്ടി വായിക്കേണ്ടതാണ് . ഈ ഘട്ടത്തിൽ സഭാ സ്നേഹികൾ ഈ കുറവ് നികത്തുവാൻ എന്ത് ചെയ്യണം എന്ന് ഗൌരവമായി ആലോചിക്കേണ്ടതാണ് . സഭയുടെ മുഖപത്രങ്ങൾ പോലും ചൊവ്വേ നേരെ നടത്തുവാൻ കഴിയാത്ത ഔദ്യോക്ഗിക സമിതികളിൽ നിന്നും ഈ രംഗത്ത് ഒന്നും പ്രതീക്ഷിച്ചിട്ടു കാര്യമില്ല. സ്വതന്ത്ര സ്വഭാവമുള്ള സംഘടനകൾ മാധ്യമ രംഗത്തെ ഈ കുറവ് നികത്തുവാൻ മുന്നോട്ടു വരണം . പൊതു സമൂഹത്തില സഭയുടെ കാഴ്ചപ്പാടുകൾ വിശദീകരിക്കുവാൻ അച്ചടി-ദ്രിശ്യ മാധ്യമ-ഇന്റർനെറ്റ് വേദികളിൽ സംവിധാനങ്ങൾ രൂപപ്പെടുത്തണം . ഇത് കാലഘട്ടത്തിന്റെ ആവശ്യമാണ് .
Sunday, 24 February 2013
Malankara Matters: Abdication of Pope Benedict XVI
Malankara Matters: Abdication of Pope Benedict XVI: This blog is meant to deal with issues concerning Malankara(Indian)Orthodox Church.But a major development in the largest Christian organis...
Monday, 14 January 2013
ബാബു പോളും മലയാറ്റുരിന്റെ ബ്രിഗടിയരും Part II
അടുത്ത കാലത്ത് സി എസ എസ പ്രസിദ്ധികരിച്ച ഓര്‍മയുടെ പടിപ്പുരയില്‍ എന്ന ബാബു പോള്‍ പലപ്പോഴായി എഴുതിയ ലേഖനങ്ങളില്‍ പത്രോസ് ശ്ലീഹായുടെ പ്രഥമ സ്ഥാനത്തെപ്പറ്റി ഒരു പ്രോടസ്ടന്റ്റ് വേദശാസ്ത്ര പണ്ഡിതനെ ആധാരമാക്കി എഴുതിയ ലേഖനം വളരെ രസകരമായിരിക്കുന്നു .സഖാ പ്രഥമന്‍ പത്രിയര്കിസിന്റെ നിലപാട് ആ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നതല്ല എന്ന് മുന്‍കൂര്‍ ജാമ്യവും എടുത്തിട്ടുണ്ട്.പത്രോസ് എന്ന പാറയാണ് സഭയുടെ അടിസ്ഥാന്‍ ശില എന്നും ശ്ലിഹന്മാരില്‍ പത്രോസ് തലവനും മറ്റുള്ളവര്‍ രണ്ടാം തരക്കാരും എന്ന് സ്ഥാപിക്കുവാന്‍ ചില വേദപുസ്താക് വാക്യങ്ങളുടെ refrence ഉം കൊടുക്കുന്നുണ്ട്.ഇതില്‍ ചില വാക്യങ്ങള്‍ക്കു പത്രോസിന്റെ അപ്രമാദിത്യം എന്നാ വിഷയവുമായി വിദൂര ബന്ധം പോലുമില്ല.പത്രോസ് ഒന്നാം നുറ്റാണ്ടില്‍ അന്ത്യോക്യയില്‍ സിംഹാസനം സ്ഥാപിച്ചു എന്ന് ചില വേദശസ്ത്രഞ്ഞര്‍ പറഞ്ഞിട്ടുണ്ട് എന്ന് ഇതുവരെ ആരും പറയുകയോ എഴുതുകയോ ചെയ്തിട്ടുള്ളതായി മറ്റാരും കേട്ടിരിക്കാന്‍ ഇടയില്ല.ചുരുങ്ങിയത് മൂന്നാം നൂറ്റാണ്ട് വരെയും എപിസ്കോപ-കശിശ -ശമ്മാശന്‍ എന്നിങ്ങനയുള്ള പൌരോഹിത്യ ശ്രേണി ആണ് നിലവിലുണ്ടായിരുന്നത് എന്നത് ഇപ്പോള്‍ മിക്കവാറും എല്ലാ ചരിത്രകാരന്മാരും അംഗികരിചിട്ടുള്ള തായിരിക്കെ ഒന്നാം നുറ്റാണ്ടിലെ സിംഹാസനം എന്നത് ശുദ്ധ പൊ ളി യല്ലേ?നിഖ്യ സുന്നഹടോസിന്റെ കനോനകളില്‍ പത്രിയര്‍കിസ് സ്ഥാനമുള്ള നാല് മഹാപുരോഹിതന്മാരെ പറ്റി പരാമര്ശിക്കുന്നുന്ടെങ്കിലും സിംഹാസനങ്ങള്‍ ഒന്നിനെപ്പറ്റിയും പരാമര്‍ശമില്ല എന്നതും കൂടി കണക്കിലെടുത്താല്‍ ടിയാന്റെ വാദത്തിന്റെ മുഖംമൂടി അഴിഞ്ഞു വീഴുകയല്ലേ?
അവസരത്തിലും അനവസരത്തിലും മലങ്കര സഭയെ ചെളിവാരിയെറിയുന്ന ബാബു പോളിന് താന്‍ ഇരുപക്ഷത്തും ഇല്ല എന്നും സക്കാ പ്രഥമന്‍ പാത്രിയര്കിസിനോട് മാത്രമാണ് വിധേയത്വം എന്നുമാണ് പറയുന്നത്.ഓര്‍ത്തഡോക്‍സ് സഭ ടിയാനെ സംബന്ധിച്ചിടത്തോളം "നമ്മുടെ സഭയിലെ വിമത വിഭാഗം"ആണ്.സക്കാ പ്രഥമന്‍ പത്രിയര്‍ക്കിസിനു ക്രിസ്തവലോകത്തു അതുല്യമായ പദവിയുണ്ട് എന്ന് സ്ഥാപിക്കുവാന്‍ പറയുന്ന പ്രധാന കാര്യം അദേഹം സഭകളുടെ ലോക കൌണ്സിലിന്റെ പ്രസിഡണ്ട് ആണ് എന്നതാണ് .സഭകളുടെ ലോക കൌണ്‍സിലിനു ഒരു വനിതാ ഉള്‍പ്പടെ നാലോ അഞ്ചോ പ്രസിഡണ്ട്‌മാരടങ്ങുന്ന ഭരണക്രമമാനെന്നും 1960കളില്‍ സാറ ചാക്കോ എന്ന മലങ്കര സഭാന്ഗമായ വനിതയും എഴുപതുകളില്‍ മാര്‍ത്തോമ സഭയിലെ ഡോ .എം എം.തോമസ് എന്ന അല്മായക്കാരനും എണ്‍പതുകളില്‍ മലങ്കര സഭയുടെ പൗലോസ് മാര്‍ ഗ്രിഗോറിയോസ് മെത്രപോലിതയും സഭകളുടെ ലോക കൌന്‍സില്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടി ട്ടുണ്ടെന്നും അറിയുന്നവര്‍ക്ക് ടിയാന്റെ സ്തുതി വചനം ഒരു നിന്ദാ സ്തുതിയായെ തോന്നുകയുള്ളൂ.മാത്രവുമല്ല,സാധാരണ ഗതിയില്‍ ഒരു സഭയുടെ പരമാധ്യക്ഷന്‍ ഈ സ്ഥാനം ഏറ്റെടുക്കാറില്ല.മെത്രാന്മാരെയാണ് എപിസ്കോപാല്‍ സ്ഥാനികള്‍ക്കുള്ള പ്രസിഡന്റ് പദവിയിലേക്ക് തിരഞ്ഞെടുക്കാരുള്ളത് . അപ്പോള്‍ ഈ സ്ഥാനം ഏല്‍ക്കുക വഴി സക്ക ബാവയുടെ സ്ഥാനത്തിനു ഏറ്റമാണോ ഇറക്കമാണോ ഉണ്ടാവുക എന്നത് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മനസിലാകുന്ന കാര്യമാണ് .
മലങ്കര സഭയില്‍ നില്‍ക്കുവാന്‍ തിയഫിലോസ് തിരുമേനിയും പൗലോസ് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയും ടിയാനെ ചാക്കിട്ടു എന്നൊരു ആന പൊളിയും തട്ടിവിടുന്നുണ്ട് ഇയാള്‍.ഈ രണ്ടു തിരുമേനിമാരും കാലം ചെയ്തു കഴിഞ്ഞാണ് ഈ വെളിപ്പെടുത്തല്‍ നടത്തുന്നത് എന്നതില്‍ നിന്ന് തന്നെ ഈ പ്രസ്താവന വ്യാജമെന്ന് തെളിയിക്കുന്നതാണ്.ഈ രണ്ടു തിരുമേനിമാരും അങ്ങിനെ ആരെയും ചാക്കിടാന്‍ പോകുന്നവരല്ല എന്ന് അവരുടെ ശത്രുക്കള്‍ പോലും സമ്മതിക്കും.ടിയാന്‍ വാഴ്ത്തുന്ന അദ്ദേഹത്തിന്റെ പിതാവ് പൗലോസ് കൊരെപ്പിസ്കൊപ്പയെപ്പറ്റി പലതും അറിയാവുന്നവര്‍ ഇന്നും ജീവിചിരിപ്പുന്ടെങ്കിലും ,പരലോക പ്രാപ്തനായ ഒരാളെപ്പറ്റി ദോഷം പറയാതിരിക്കുക എന്ന സുജനമര്യാദ കഴിവുള്ളത്രയും പാലിക്കേണ്ടതിനാല്‍ ഇപ്പോള്‍ അതൊന്നും ഇവിടെ വിളബാന്‍ ഉദ്ദേശിക്കുന്നില്ല.

Thursday, 27 December 2012
ബാബു പോളും മലയറ്റുരിന്റെ ബ്രിഗേഡിയരും
മലയറ്റുര് രാമകൃഷ്ണന്റെ അനശ്വര കഥാപാത്രങ്ങളിലൊന്നാണ് ബ്രിഗേഡിയര്‍ വിജയന്‍ മേനോന്‍ .ട്രിവന് ഡറും ക്ലബ്ബിലെ ബാറിലിരുന്നു ആന പുളു നിര്‍ലോപം വാരി വിതറി കേള്‍വിക്കാരെ രസിപ്പിക്കുന്ന ഒരു കഥാപാത്രം.റിടയര്‍ ചെയ്ത ബ്രി ഗെഡി യര്‍ അയാള്‍ സര്‍വ്സില്
റിട്ടയര്‍ ചെയ്ത സര്‍ക്കരുദ്യോഗസ്തന്മാര്‍ക്കുള്ള ഇഷ്ട വിനോദ ങ്ങ ളിലോന്നാണ് ഈ പുളുവടി.അധികാരമുള്ള പദവികളില്‍ നിന്നും റിട്ടയര്‍ ചെയ്താല്‍ തലേന്ന് വരെ അതിവിനയം പ്രകടിപ്പിച്ചു നിന്ന ശിപായിയും ഡ്രൈവറും പോലും തിരിഞ്ഞു നോക്കാത്ത നിലയില്‍ ഈ പുളുവടി ഒരു ആശ്വാസമകുന്നെങ്കില്‍ പൊതുജനം അത് ഗൌനിക്കേണ്ട കാര്യമില്ല.പക്ഷെ ഈ പുളുവടിയുടെ കൂട്ടത്തില്‍ മലങ്കര സഭയും അതിന്റെ പാരമ്പര്യങ്ങളെയും ആക്ഷേപിക്കയും അവഹേളികകയും ചെയ്യുമ്പോള്‍ സഭാസ്നേഹികള്‍ക്ക് പ്രതികരിക്കെണ്ടിവരും .അതിലൊന്നാണ് ഈ ലേഖനം .
അന്ത്യോക്യ പാത്രിയര്‍കിസിനോടുള്ള വിധേയത്വം ചൊട്ട മുതലെയുന്ടെന്നും അത് ചുടല വരെ തുടരുമെന്നുമാണ് പ്രഖ്യാപിത നിലപാട് .എങ്കിലും പത്രിയര്കിസിനു ബുദ്ധി ഉപദേശിക്കുന്നത് താനാണെന്നും പലതിനും പാത്രിയര്‍ക്കിസ് തന്നോട് നേരിട്ട് അഭിപ്രായം തേടാറുണ്ട് എന്നതിന്റെയും സത്യാവസ്ഥ തേടി ആരെങ്കിലും തല പുകക്കണമെങ്കില്‍ അത് മഫ്രിയാനയും കൂട്ടരുമാണ്.പക്ഷെ മാര്‍ത്തോമ ശ്ലിഹയുടെ അപ്പോസ്തോല സ്ഥാനം തിരികെ
കൊടുത്തത് താനുപദേശി ച്ച ബുദ്ധിയിലാണ് എന്ന പ്രസ്താവന സത്യമാണെങ്കില്‍
പാത്രിയര്കിസിനെ തമ്പുരാന് പോലും രക്ഷിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല
മാര്‍ത്തോമ്മാ ശ്ലീ ഹാ യുടെ അപ്പോസ്തോല പദവി ഒരു പാത്രിയര്‍ക്കിസ് കല്പന
ഇറക്കുമ്പോള്‍ നീങ്ങി പോകുമെന്നും അടുത്ത പാത്രിയര്‍ക്കിസ് തുബധേനില്‍
ചില വാക്കുകള്‍ കൂട്ടിചെര്‍ക്കുമ്പോള്‍ പൂര്‍വസ്ഥിതിയെ പ്രാപിക്കുമെന്നും സത്യമായി വിശ്വസിക്കുന്നെങ്കില്‍ തമ്പുരാന്‍ വിചാരിച്ചാല്‍ പോലും നേരെ ആകുന്ന കേസല്ല എന്ന് കണക്കാക്കാം .മാധ്യമം പത്രക്കാരനു ക്രിസ്തിയ സഭാശാസ്ത്രം അറിയാന്‍ വഴിയില്ലെന്നും മംഗളംകാരന് ആരാന്റെ അമ്മക്ക് ഭ്രാന്ത് വരുന്നത് കാണാനുള്ള കൌതുകം എന്ന് സമാധാനിക്കാമെങ്കിലും ക്നാനായ ദീപം കാരനും സി എസ് എസ് എന്ന ക്രിസ്തവ സാഹിത്യ സമിതിയും അത് ഏറ്റുപാടുന്നത് ദുരുദെ ശത്തോടെ എന്നല്ലാതെ കരുതാന്‍ വയ്യ
സി എസ എസ പ്രതേകിച്ചു ഒരു സഭയോടും വിധേയത്വം പുലര്‍ത്താത്ത പ്രസിദ്ധികരണ സ്ഥാപനമാണ് എന്നാണ് കരുതപ്പെടുന്നത്.പ്രോട്ടെസ്റെന്റ്റ് സഭകളുടെ നിയന്ത്രനതതിലനങ്കിലും ഒരു എക്യുമിനിക്കല് കാഴ്ചപ്പാട് പുലര്‍ത്തുന്ന സമീപനമാണ് അടുത്ത കാലം വരെ വച്ച് പു ലര്‍ത്തിയിരുന്നത് .എന്നാല്‍ ഈയിടെ പ്രസിദ്ധികരിച്ച ഓര്‍മകളുടെ പടിപ്പുരയില്‍ എന്ന ബാബു പോളിന്റെ പുസ്തകം വായിച്ചാല്‍,സി എസ എസ മേല്‍പ്പറഞ്ഞ എക്യുമിനിക്കല് കാഴ്ചപ്പാടില്‍ നിന്നും വ്യതിചലിച്ചൊ എന്ന് സംശയം ജനിപ്പിക്കുന്നതാണ്
പൂര്‌വൊപര വിരുദ്ധമായ അനേകം പ്രസ്താവനകള്‍ പല ലേഖനങ്ങളിലുമുണ്ട്.താന്‍ സിറിയന്‍ ഓര്‍ത്തഡോക്‍സ് സഭയിലെ അന്ഗമാണ്
എന്നാണ് ഒരു അവകാശാവാദം .ആ പേരില്‍ ഒരു സഭ ഇന്ത്യയില്‍ ഉള്ളതായി
അറിവില്ല.മലങ്കര ഓര്‍ത്തോഡോക്സ് സഭ,യാക്കോബായ സുറിയാനി സഭ,
മാര്‍ത്തോമ്മാ സുറിയാനി സഭ എന്നിങ്ങനെ മൂന്നു സഭകളുന്ടെങ്കിലും ടിയാന്‍ പറഞ്ഞ പേരില്‍
സഭയുള്ളത് സിറിയയിലാണ് .ഇപ്പോള്‍ ആ സഭ അവിടയുമില്ല .മത്തായി ഇടയനാലച്ചന്റെ
അനനുകരനിയ ശൈലി കടമെടുത്തു പറഞ്ഞാല്‍ ഇപ്പോള്‍ ആ സഭ "ആകെ മാനത്താനുള്ളത് "
ഉണ്ടായിരുന്നപ്പോളുംപി ന്നിടും ചെയ്ത വീരകൃത്യങ്ങളയിട്ടാണ് ഈ കഥകള്
അവതരിപ്പിക്കാറുള്ളത് ബാബു പോളും വിജയന്‍ മേനോനും തമ്മിലുള്ള വ്യത്യാസം പുളുവടിക്കാന്‍ തിരഞ്ഞെടുത്തിരിക്കുന്ന വേദിയില്‍ മാത്രമാണ് .ട്രിവണ്ട്രം ക്ലുബിലെ ബാറില്‍ ബാബു പോള്‍ പോകാറുണ്ടോ ,ഉണ്ടെങ്കില്‍ അവിടെയിരുന്നു പുളു അടിക്കാറുണ്ടോ എന്നൊന്നും എനിക്കറിയില്ല,അറിയാന്‍ താല്പര്യവുമില്ല .പക്ഷെ കിട്ടുന്ന മാധ്യമങ്ങളിലെല്ലാം പുളുവടി നിര്‌ലൊപമായി നടത്തുന്നുണ്ട് .മാധ്യമം പത്രത്തിന്റെയും ക്നാനായ ദീപത്തിന്റെയും വായനക്കാരാണ് ഈ പുളുവടി നിരന്തരം സഹിക്കുവാന്‍ വിധിക്കപ്പെട്ടവര്‍ .
റിട്ടയര്‍ ചെയ്ത സര്‍ക്കരുദ്യോഗസ്തന്മാര്‍ക്കുള്ള ഇഷ്ട വിനോദ ങ്ങ ളിലോന്നാണ് ഈ പുളുവടി.അധികാരമുള്ള പദവികളില്‍ നിന്നും റിട്ടയര്‍ ചെയ്താല്‍ തലേന്ന് വരെ അതിവിനയം പ്രകടിപ്പിച്ചു നിന്ന ശിപായിയും ഡ്രൈവറും പോലും തിരിഞ്ഞു നോക്കാത്ത നിലയില്‍ ഈ പുളുവടി ഒരു ആശ്വാസമകുന്നെങ്കില്‍ പൊതുജനം അത് ഗൌനിക്കേണ്ട കാര്യമില്ല.പക്ഷെ ഈ പുളുവടിയുടെ കൂട്ടത്തില്‍ മലങ്കര സഭയും അതിന്റെ പാരമ്പര്യങ്ങളെയും ആക്ഷേപിക്കയും അവഹേളികകയും ചെയ്യുമ്പോള്‍ സഭാസ്നേഹികള്‍ക്ക് പ്രതികരിക്കെണ്ടിവരും .അതിലൊന്നാണ് ഈ ലേഖനം .
അന്ത്യോക്യ പാത്രിയര്‍കിസിനോടുള്ള വിധേയത്വം ചൊട്ട മുതലെയുന്ടെന്നും അത് ചുടല വരെ തുടരുമെന്നുമാണ് പ്രഖ്യാപിത നിലപാട് .എങ്കിലും പത്രിയര്കിസിനു ബുദ്ധി ഉപദേശിക്കുന്നത് താനാണെന്നും പലതിനും പാത്രിയര്‍ക്കിസ് തന്നോട് നേരിട്ട് അഭിപ്രായം തേടാറുണ്ട് എന്നതിന്റെയും സത്യാവസ്ഥ തേടി ആരെങ്കിലും തല പുകക്കണമെങ്കില്‍ അത് മഫ്രിയാനയും കൂട്ടരുമാണ്.പക്ഷെ മാര്‍ത്തോമ ശ്ലിഹയുടെ അപ്പോസ്തോല സ്ഥാനം തിരികെ
കൊടുത്തത് താനുപദേശി ച്ച ബുദ്ധിയിലാണ് എന്ന പ്രസ്താവന സത്യമാണെങ്കില്‍
പാത്രിയര്കിസിനെ തമ്പുരാന് പോലും രക്ഷിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല
മാര്‍ത്തോമ്മാ ശ്ലീ ഹാ യുടെ അപ്പോസ്തോല പദവി ഒരു പാത്രിയര്‍ക്കിസ് കല്പന
ഇറക്കുമ്പോള്‍ നീങ്ങി പോകുമെന്നും അടുത്ത പാത്രിയര്‍ക്കിസ് തുബധേനില്‍
ചില വാക്കുകള്‍ കൂട്ടിചെര്‍ക്കുമ്പോള്‍ പൂര്‍വസ്ഥിതിയെ പ്രാപിക്കുമെന്നും സത്യമായി വിശ്വസിക്കുന്നെങ്കില്‍ തമ്പുരാന്‍ വിചാരിച്ചാല്‍ പോലും നേരെ ആകുന്ന കേസല്ല എന്ന് കണക്കാക്കാം .മാധ്യമം പത്രക്കാരനു ക്രിസ്തിയ സഭാശാസ്ത്രം അറിയാന്‍ വഴിയില്ലെന്നും മംഗളംകാരന് ആരാന്റെ അമ്മക്ക് ഭ്രാന്ത് വരുന്നത് കാണാനുള്ള കൌതുകം എന്ന് സമാധാനിക്കാമെങ്കിലും ക്നാനായ ദീപം കാരനും സി എസ് എസ് എന്ന ക്രിസ്തവ സാഹിത്യ സമിതിയും അത് ഏറ്റുപാടുന്നത് ദുരുദെ ശത്തോടെ എന്നല്ലാതെ കരുതാന്‍ വയ്യ
സി എസ എസ പ്രതേകിച്ചു ഒരു സഭയോടും വിധേയത്വം പുലര്‍ത്താത്ത പ്രസിദ്ധികരണ സ്ഥാപനമാണ് എന്നാണ് കരുതപ്പെടുന്നത്.പ്രോട്ടെസ്റെന്റ്റ് സഭകളുടെ നിയന്ത്രനതതിലനങ്കിലും ഒരു എക്യുമിനിക്കല് കാഴ്ചപ്പാട് പുലര്‍ത്തുന്ന സമീപനമാണ് അടുത്ത കാലം വരെ വച്ച് പു ലര്‍ത്തിയിരുന്നത് .എന്നാല്‍ ഈയിടെ പ്രസിദ്ധികരിച്ച ഓര്‍മകളുടെ പടിപ്പുരയില്‍ എന്ന ബാബു പോളിന്റെ പുസ്തകം വായിച്ചാല്‍,സി എസ എസ മേല്‍പ്പറഞ്ഞ എക്യുമിനിക്കല് കാഴ്ചപ്പാടില്‍ നിന്നും വ്യതിചലിച്ചൊ എന്ന് സംശയം ജനിപ്പിക്കുന്നതാണ്
പൂര്‌വൊപര വിരുദ്ധമായ അനേകം പ്രസ്താവനകള്‍ പല ലേഖനങ്ങളിലുമുണ്ട്.താന്‍ സിറിയന്‍ ഓര്‍ത്തഡോക്‍സ് സഭയിലെ അന്ഗമാണ്
എന്നാണ് ഒരു അവകാശാവാദം .ആ പേരില്‍ ഒരു സഭ ഇന്ത്യയില്‍ ഉള്ളതായി
അറിവില്ല.മലങ്കര ഓര്‍ത്തോഡോക്സ് സഭ,യാക്കോബായ സുറിയാനി സഭ,
മാര്‍ത്തോമ്മാ സുറിയാനി സഭ എന്നിങ്ങനെ മൂന്നു സഭകളുന്ടെങ്കിലും ടിയാന്‍ പറഞ്ഞ പേരില്‍
സഭയുള്ളത് സിറിയയിലാണ് .ഇപ്പോള്‍ ആ സഭ അവിടയുമില്ല .മത്തായി ഇടയനാലച്ചന്റെ
അനനുകരനിയ ശൈലി കടമെടുത്തു പറഞ്ഞാല്‍ ഇപ്പോള്‍ ആ സഭ "ആകെ മാനത്താനുള്ളത് "
കുറച്ചു കൂടി വായിക്കുമ്പോള്‍ കണ്ണ് എങ്ങൊട്ടെന്നു വ്യക്തമാകും.സക്കാ പ്രഥമന്‍ പാത്രിയര്കിസിന്റെ കീഴില്‍ രണ്ടു സഭകള്‍ -മലങ്കരയും പുത്തന്‍ കുരിശും.ലോകം മുഴുവന്‍ തപ്പിയാല്‍ ഒരു ലക്ഷം വിശ്വാസികളെ തികച്ചു കിട്ടാത്ത ആകെ മാനത്ത് സ്ഥിതി ചെയുന്ന ഗതികെടിലുള്ള പാത്രിയര്കിസിനു അങ്ങിനെ ഒരു മോഹം ഉദിക്കുന്നത് സ്വാഭാവികം.സ്വന്തംവിനീത ദാസനായ തോമസ് പ്രഥമന്‍ മഫ്രിയനയില്‍ നിന്ന് അമേരിക്കന്‍ ഭദ്രാസനം തട്ടിയെടുത്തു അന്ത്യോക്യന്‍ പാരമ്പര്യം നിലനിര്‍ത്തിയ കൂട്ടര്‍ക്ക് അങ്ങിനെ മോഹമുദിച്ചാല്‍ കുറ്റപ്പെടുത്താനാവില്ല .
കൂടുതല്‍ വിശദമായ ഒരു പോസ്റ്റ് അടുത്ത് തന്നെ വരുമ്പോള്‍ കാര്യങ്ങള്‍ കുറച്ചുകൂടി വ്യക്തമാവും
കൂടുതല്‍ വിശദമായ ഒരു പോസ്റ്റ് അടുത്ത് തന്നെ വരുമ്പോള്‍ കാര്യങ്ങള്‍ കുറച്ചുകൂടി വ്യക്തമാവും
Subscribe to:
Posts (Atom)