Monday, 18 March 2013

മലങ്കര സഭയും മാധ്യമങ്ങളും


മലയാള മാധ്യമ രംഗത്ത് മലങ്കര സഭക്ക് അഭിമാനിക്കാവുന്ന ഒരു ചരിത്രമുണ്ട് . അച്ചടി വ്യാപകമായി ഉപയോഗപ്പെടുത്തുന്നതിനു മുന്‍പേ മാര്‍ ദീവന്നസിയോസ് V  എന്ന പുലിക്കോട്ടില്‍ തിരുമേനിയുടെ നേതൃത്വത്തില്‍ കേരള പത്രിക എന്ന പേരില്‍ ഒരു പ്രസിദ്ധികരണം കല്ലച്ചില്‍ അടിച്ചു പ്രസിധികരിച്ചിരുന്ന കാലത്തോളം അതിനു പഴക്കമുണ്ട് . കണ്ടത്തില്‍ വര്‍ഗിസ് മാപ്പിള മനോരമ പത്രം ആരംഭിച്ചപ്പോള്‍ അതിനു പുലിക്കോട്ടില്‍ തിരുമേനിയുടെ പ്രോത്സാഹനവും സാമ്പത്തികമുള്പ്പടെയുള്ള  സഹകരണവും ഉണ്ടായിരുന്നു . പുലിക്കോട്ടില്‍ തിരുമേനിയുടെ സെക്രടറി ആയി പ്രവര്‍ത്തിച്ചിരുന്ന ഇ . എം ഫിലിപ്പ് ദീര്‍ഘകാലം മനോരമ ഡയരക്ടര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത് പുലിക്കോട്ടില്‍ തിരുമേനിയുടെ നോമിനി എന്ന നിലയിലാണ് . കെ സി മാമ്മന്‍ മാപ്പിളയുടെ കാലത്ത് മനോരമ സഭയുടെ സ്വന്തം പ്രസിദ്ധികരണം എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു . പത്രം എന്നത് തന്റെ ആശയങ്ങളെ മാലോകരോട് സംവേദിക്കുവാനുള്ള ഉപകരണമായി കണ്ടിരുന്ന
മാമ്മന്‍ മാപ്പിള സ്വന്തം അഭ്പ്രായങ്ങള്‍ വെട്ടിത്തുറന്നു എഴുതുവാന്‍
 മടിച്ചിരുന്നില്ല  . അതിന്റെ ഫലമായുണ്ടാകുന്ന ഭവിഷ്യതുകലെ അഭിമുഖീകരിക്കുവാനുള്ള ചങ്കൂറ്റവും അദ്ദേഹത്തിനുണ്ടായിരുന്നു . അതി ഭീകരമായ സാമ്പത്തിക തകര്ച്ചയും ജയിൽ വാസമുൾപ്പടെയുള്ള പീഡനങ്ങളും തന്റെ രാഷ്ട്രിയ നിലപാടുകളെ മാറ്റുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചില്ല . വട്ടശ്ശേരിൽ തിരുമെനിയുമായുല്ള്ള  വ്യക്തിപരമായ സുഖക്കുറവ് സഭാപരമായ നിലപാടിനെ സ്വാധിനിച്ചതുമില്ല . മനോരമ സഭയുടെ സ്വന്തം പത്രം എന്ന് സഭാ നേതൃത്വവും ജനങ്ങളും വിശ്വസിച്ചത് കാലാന്തരത്തിൽ സഭക്ക് ദോഷമായി ഭവിച്ചു.

മനോരമയുടെ നയങ്ങളിൽ കാര്യമായ വ്യതിയാനമുണ്ടായത്
 70 കളിലാണ് . അപ്പോഴേക്കും പല മാറ്റങ്ങളും സംഭവിച്ചിരുന്നു .
പുലിക്കോട്ടിൽ തിരുമേനിയുടെ പേരിലുണ്ടായിരുന്ന   ഷയരുകൾ കണ്ടതിൽക്കാർ വിലക്ക് വാങ്ങിയിരുന്നു. സഭക്ക് എപ്പോഴും പണത്തിനു മുട്ടുണ്ടയിരുന്നതിനാൽ പ്രത്യേകിച്ച് വരുമാനം നല്കാത്ത ഷയരുകൽ വിറ്റു പണമക്കാൻ ചില അന്തരാള ഘട്ടങ്ങളിൽ തീരുമാനിചിട്ടുണ്ടാവാം . മനോരമ ഭാവിയില നയം മാറ്റും എന്ന് അക്കാലത്തു ആരും സ്വപ്നേപി ചിന്തിച്ചിട്ടും ഉണ്ടാവില്ല .മനോരമ സ്ഥാപിക്കുന്ന കാലത്ത് 2 5 %
ഷെയർ പുലിക്കോട്ടിൽ തിരുമെനിയുടെതായിരുന്നു. കൂട്ട് ട്രസ്റി മാരയിരുന്ന
 സി. ജെ  . കുര്യനും കോനാട്ട് മാത്തെൻ മല്പ്പനും ഓരോ ഷയർ എടുത്തതും
 സമുദായ താല്പര്യം മുൻനിർത്തി മാത്രം ആകുവാനാണ് സാധ്യത. അങ്ങിനെ
1 6 ഇൽ ആറു  ഷെയറുകൾ സമുദായം വകയോ സമുദായ ബന്ധം വഴിയോ
 ഉള്ളതായിരുന്നു . കൂടാതെ സമുദായം വക കെട്ടിടത്തിൽ പ്രവര്ത്തിച്ചു
 കൊണ്ടാണ് പത്രം പ്രവര്ത്തനം ആരംഭിച്ചതും . ഗീവർഗെസ് II കാതോലിക്ക
ബാവയുടെ കാലത്ത് സഭയുടെ കെട്ടിടവും സ്ഥലവും മനോരമക്ക് കൈമാറ്റം
 ചെയ്തു. ചുളു വിലക്കാണ്  കൈമാറ്റം നടന്നത് എന്ന് പലരും
 ആരോപിച്ചിട്ടുണ്ട്   . മനോരമയുടെ നയങ്ങളിൽ പ്രകടമായ്‌ മാറ്റം ഈ വസ്തു കൈമാറ്റത്തിന് ശേഷം ഉണ്ടായി എന്നത് വസ്തുതയാണ് . സഭയുടെ അൽമായ നേതാക്കളായി മനോരമ കുടുംബത്തില നിന്നും പലരുമുണ്ടായെങ്കിലും സഭയെ സ്വന്തം താല്പര്യങ്ങല്ക്കായി ഉപയോഗിക്കനല്ലാതെ സഭക്ക് പ്രയോജനം വരുന്ന തരത്തിൽ അവർ എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്ന് സംശയമാണ് . ഒരു സമൂഹമെന്ന നിലയിൽ അര്ഹതപ്പെട്ട  news space നിഷേധിക്കപ്പെട്ടു . views ലും പ്രകടമായ അവഗണന ഉണ്ടായി . ഇന്ന് മലങ്കര സഭയുമായുള്ള ബന്ധം പുറത്തു പറയുവാൻ നാണിക്കുന്ന ഒരു തലമുറയെ ആണ് കാണുന്നത് .
ശതോത്തര ജുബലി വേളയിൽ പൗരസ്ത്യ് കാതോലിക്കയെ പന്തൽ കൂദാശ ചെയ്യുവാനുള്ള ഒരു പരികര്മ്മി  എന്ന നിലയിലേക്ക് താഴ്ത്തിക്കെട്ടി . ആ കര്മം നടത്തുവാൻ തന്റെ കീഴിലുള്ള ഒരു കശീശയെ അയക്കാം എന്ന് പറയാനുള്ള ആര്ജ്ജവം പ. പിതാവ് എന്തുകൊണ്ട് കാട്ടിയില്ല എന്നത് ആശ്ച്ചര്യകരമാണ് .

മനോരമയുടെ സ്വന്തം സഭ എന്ന് മുദ്രകുത്തി മറ്റു മാധ്യമങ്ങൾ ഈ സഭയെ അവഗണിക്കുന്നു . മനോരമ കയ്യൊഴിയുകയും ചെയ്തതോടെ സഭയുടെ മാധ്യമ സാന്നിധ്യം ഏതാണ്ട് ശൂന്യവസ്ഥയിൽ എത്തിച്ചേര്ന്നു . പൊതു സമൂഹത്തിനു മുന്നില് സ്വന്തം നിലപാടുകൾ വിശദികരിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടു  എന്നതും ഇതിനോട് കൂട്ടി വായിക്കേണ്ടതാണ് . ഈ ഘട്ടത്തിൽ സഭാ സ്നേഹികൾ ഈ കുറവ് നികത്തുവാൻ എന്ത് ചെയ്യണം എന്ന് ഗൌരവമായി ആലോചിക്കേണ്ടതാണ് . സഭയുടെ മുഖപത്രങ്ങൾ പോലും ചൊവ്വേ നേരെ നടത്തുവാൻ കഴിയാത്ത ഔദ്യോക്ഗിക സമിതികളിൽ നിന്നും ഈ രംഗത്ത് ഒന്നും പ്രതീക്ഷിച്ചിട്ടു കാര്യമില്ല. സ്വതന്ത്ര സ്വഭാവമുള്ള സംഘടനകൾ മാധ്യമ രംഗത്തെ ഈ കുറവ് നികത്തുവാൻ മുന്നോട്ടു വരണം . പൊതു സമൂഹത്തില സഭയുടെ കാഴ്ചപ്പാടുകൾ വിശദീകരിക്കുവാൻ അച്ചടി-ദ്രിശ്യ മാധ്യമ-ഇന്റർനെറ്റ്‌ വേദികളിൽ സംവിധാനങ്ങൾ രൂപപ്പെടുത്തണം . ഇത് കാലഘട്ടത്തിന്റെ ആവശ്യമാണ്‌ .