മലങ്കര സഭയുടെ ഭരണ കേന്ദ്രം ഇന്ന് അഭൂത പൂർവമായ സ്തംഭനാവസ്ഥയെ നേരിട്ടുകൊണ്ടിരിക്കുന്നു .പ :മാത്യൂസ് I ന്റെ ഭരണ കാലം വരെ കാര്യക്ഷമമായി പ്രവര്ത്തിച്ചിരുന്ന ഒരു കേന്ദ്ര നേതൃത്വം സഭക്ക് ഉണ്ടായിരുന്നു .ശക്തനായ കാതോലികോസ് / മലങ്കര മെത്രപൊലിത യും പ്രഗത്ഭരും സഭാ സ്നേഹികളും ആയ മേത്രപോലിതന്മാരും ശക്തരും സത്യസന്ധരും അഭിമാനികളുമായ അൽമായ നേതാക്കളും അന്ന് സഭക്കുണ്ടായിരുന്നു .വട്ടക്കുന്നേൽ ബാവ ശയ്യാവലംബി ആയതോടെ ചില സ്ഥാപിത താല്പര്യക്കാർ സഭാകേന്ദ്രതിന്റെ നിയന്ത്രണം പിടിച്ചടക്കി .അതോടെ സഭയുടെ ഭരണം ആര്ക്കും വളച്ചോടിക്കാവുന്ന ഒരു സംവിധാനമായി അധപ്പതിച്ചു .ഈ സാഹചര്യത്തിലാണ് സഭാസ്നേഹികളുടെ വികാരങ്ങളെ പ്രതിഫലിപ്പിക്കുന്ന സംഘടനയായി അൽമായ വേദി രൂപം കൊണ്ടത് .മാത്യൂസ് II ബാവയുടെ പ്രായാധ്ക്യതെയും മറ്റും ചൂഷണം ചെയ്ത വിശ്വാസം എങ്ങിനയോ നേടിയെടുത്ത ഒരു സംഘം ജൂബ ധാരികൾ തങ്ങളുടെ താല്പര്യങ്ങല്ക്കായി സഭയെ വിനിയോഗിക്കാൻ തുടങ്ങി .അന്ന് നിയുക്ത കാതോലിക്ക ആയിരുന്ന തിമോത്തിയോസ് തിരുമേനി ഇക്കാര്യങ്ങളെല്ലാം മന്സ്സിലാക്കുന്നുണ്ടായിരുന്നെങ്കിലും ഒരു ശരിയായ ദായരാ ശിക്ഷണം ലഭിച്ചിരുന്നതിനാൽ തന്റെ മേലധികാരിയുടെ മുന്നില് അറുതിയില്ലാത്ത അനുസരണം പാലിക്കുവാൻ നിര്ബന്ധിതനായി .സഭയിൽ ശാശ്വത സമാധാനം ഉണ്ടാകുവാനുള്ള പല അവസരങ്ങളെയും ഈ സ്ഥാപിത താല്പര്യക്കാർ തുരന്ങ്കം വച്ചു .ഈ ഉപജാവ്രുന്ദതിന്റെ ചൊല്പ്പടിയിലുണ്ടായിരുന്ന അന്നത്തെ അഭിഭാഷകർ കേസ് നടത്തിപ്പിൽ ഗുരുതരമായ വീഴ്ചകൾ വരുത്തി. യഥാ സമയം നിയുക്ത കാതോലിക്കയുടെ സ്ഥാനഭിഷേകം നടത്താതെ സഭാ ഭരണം സ്തംഭിപ്പിച്ചു.ഈ ഘട്ടത്തിൽ അൽമായ വേദി നടത്തിയ പഴയ സെമിനാരി ഉപരോധം സഭയുടെ ചരിത്രഗതി തിരിച്ചു വിട്ടു.തീമോത്യോസ് തിരുമേനിയെ കാതോലിക്ക ആയി വഴിക്കുവാൻ തീരുമാനം ഉണ്ടായി .സ്ഥാന ത്യാഗം ചെയ്യാതിരിക്കുവാൻ മാത്യൂസ് II ബാവയുടെ മേല ഉപജാവൃന്ദം സമ്മര്ദം ചെലുതിയെങ്കിലും ഫലം ഉണ്ടായില്ല .അങ്ങിനെ പ. ദിദിമോസ് ബാവ സ്ഥാനരോഹിതനായി .പ്രായം ആരോഗ്യം തുടങ്ങിയവയുടെ ആനുകൂല്യം ഇല്ലായിരുന്നു എങ്കിലും ജൂബാ ധാരികളുടെ നീരാളി പിടുത്തത്തിൽ നിന്നും സഭയെ മോചിപ്പിക്കുവാൻ പ.പിതാവിന് കഴിഞ്ഞു .എന്നാൽ ഈ കാലഘട്ടത്തിൽ മറ്റൊരു ഉപജാ വ്രുന്ദം ദേവലോകത്ത് രൂപപ്പെട്ടു .ഇത്തവണ ജൂബാ ധാരികളുടെ സ്ഥാനം കുപ്പായ ധാരികൾ ഏറ്റെടുത്തു എന്ന് മാത്രം.ദിദിമോസ് ബാവയുടെ ദൈവാശ്രയവും ഭരണ പാടവവും ഒരു വലിയ പരിധി വരെ ഉപജാപകരെ അകറ്റി നിരത്തുവാൻ സഹായകമായി.കാര്യങ്ങൾ തന്റെ നിയന്ത്രണത്തിൽ നിന്നും വിട്ടു പോകും എന്ന ഘട്ടം വന്നപ്പോൾ പിൻഗാമിയെ നിര്ബന്ധിച്ചു സ്ഥാനാരോഹണം ചെയ്യിച്ചു .ദേവലോകത്തും മറ്റു സ്ഥാപനങ്ങളിലും പല അഴിച്ചു പണികളും നടന്നെങ്കിലും മുഖങ്ങൾ മാത്രമേ മാറിയുള്ളൂ .ഉപജാപക സ്വഭാവം ഇപ്പോഴും നിലനില്ക്കുന്നു .തല്ഫലമായി തീരുമാനങ്ങൾ പലപ്പോഴും ഏക പക്ഷീയവും ആലോചനാ രഹിതവും ആയി തീരുന്നു .സഭയുടെ പരമോന്നത തലത്തിൽ തീരുമാനങ്ങൾ എടുക്കുന്നത് കൂടിയാലോചനകളുടെയും അപഗ്രധനങ്ങളുടെയും അടിസ്ഥാനത്തിൽ വേണം .എന്നാൽ ഇപ്പോൾ ചില ദേവലോകം നിരങ്ങികളുടെ എഷനിക്ക് സഭാ നേതൃത്വം വശപ്പെടുന്ന കാഴ്ച്ചയനുള്ളത് .ദേവലോകത്തെ ഒരു പ്രധാന ഉദ്യോഗസ്ഥന ശ്രേഷ്ഠ കാതോലിക്കയുടെ അടുത്ത ആളാണ് .ഒരു വർക്കിംഗ് കമ്മിറ്റി അംഗം മനര്കാട്ടു പള്ളിയിലെ പഴയ ശുശ്രുഷക്കാരനും ഇപ്പോഴും വിഘടിത മേത്രാന്മാരുമായി അടുത്ത ബന്ധം പുലര്ത്തുന്ന ആളുമാണ്.പ,പിതാവിന് പലപ്പോഴും ഇത്തരക്കാർ സ്വാധിനിക്കുവാൻ ഇടയാകുന്നുണ്ട് തല്ഫലമായി തീരുമാനങ്ങൾ പലതും വികലമായി തീരുന്നു .പ.പിതാവും മെത്രാൻ മാരുമായി അകല്ച്ച ഉണ്ടാക്കുവാൻ ഈ എഷനിക്കാരുടെ നിരന്തരമായ ചെവി കടിക്കൽ മൂലം ഇടയാകുന്നുണ്ട് .ഒരു സുന്നഹദോസിൽ ഒരു സീനിയർ മെത്രപൊലിത ഇപ്രകാരം പറഞ്ഞതായി അറിയുന്നു:"പ:പിതാവ് ഞങ്ങൾ മെത്രാന്മാരോട് കാടലിൽ ചാടാൻ ആവശ്യപ്പെട്ടാൽ ഞങ്ങൾ അനുസരിക്കാൻ തയ്യാറാണ്.പക്ഷെ പറയുന്നത് പ.പിതാവായിരിക്കണം "ആ പ്രസ്താവനയുടെ വരികൾക്കിടയിലെ അർഥം,പ.പിതാവിന്റെതായി വരുന്ന പല കല്പ്പനകളും മറ്റു ചിലരുടെ പ്രേരണയാൽ ആണ് എന്നല്ലേ?
ഇന്നത്തെ പല തീരുമാനങ്ങളും പാളി പോകുന്നതിന്റെ കാരണം തേടി എവിടെയും പോകേണ്ടതില്ല
ഇന്നത്തെ പല തീരുമാനങ്ങളും പാളി പോകുന്നതിന്റെ കാരണം തേടി എവിടെയും പോകേണ്ടതില്ല