Saturday, 13 April 2013

അഭിവന്ദ്യ ഈവാനിയോസ് തിരുമേനി ഒരു യഥാര്ത പ്രാര്ഥനാ ഗോപുരം

ഇന്ന് കാലം ചെയ്ത കോട്ടയം ഭദ്രാസന മെത്രാപ്പോലിത്ത ഗീവര്ഗിസ് മാർ ഇവാനിയോസ് തിരുമേനി ഒരു പ്രാര്ഥനാ ഗോപുരം ആയിരുന്നെന്നു അദേഹത്തെ അറിയുന്ന ഏവരും സമ്മതിക്കും. ആഴമേറിയ ദൈവ ഭക്തിയുടെ അടിസ്ഥാനം തന്നെ ആ പ്രാർത്ഥനാ ജീവിതമായിരുന്നു . ശത്രുക്കളോടും സഹിഷ്ണുതയോടെ ഇടപെടുവാൻ സാധിച്ചതും ഇതുകൊണ്ട് തന്നെ. സ്വന്തം നിലപാടുകൾ ശരിയെന്നു മറ്റുള്ളവര്ക്ക് തോന്നിയാലും ഇല്ലങ്കിലും അവയിൽ ഉറച്ചു നില്കുവാനും പ്രത്യാഘാതങ്ങളെ വകവയ്ക്കാതെ അത് പ്രകടിപ്പിക്കുകയും അദ്ദേഹത്തിന്റെ ശൈലിയുടെ ഭാഗമായിരുന്നു. എല്ലാ പരിഹാരങ്ങളും പ്രർതനയിലൂടെ  യാണെന്നും അതിലൂടെ മാത്രമാണെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു .

അച്ചടക്കം ഒരു ജീവിത പ്രമാണം എന്ന നിലയിൽ നടപ്പക്കിയിരുന്നതിനാൽ പുറമേക്ക് പരുക്കൻ വാക്കുകളും പ്രവര്ത്തിയും അദ്ദേഹത്തിൽ നിന്നും ഉണ്ടാകുമായിരുന്നു . പക്ഷെ വളരെ ആര്ദ്രമായ ഒരു മനസ്സിന്റെ ഉടമ കൂടി ആയിരുന്നു അദ്ദേഹം . രോഗികളോട് പ്രത്യേകിച്ച് ക്യാൻസർ രോഗികളോട് അളവറ്റ കരുണ അദ്ദേഹം പ്രകടിപ്പിച്ചിരുന്നു . ചികൽസാ സഹായം തേടി എത്തുന്ന കാൻസർ രോഗികള്ക്ക് അപ്പോൾ കയ്യിലുള്ള പണം മുഴുവൻ നല്കുന്നതിന് നേര് സാക്ഷികളായി പലരുമുണ്ട് . പലപ്പോഴും കബളിപ്പിക്കപ്പെടാറുണ്ട് എന്ന് അറിയാമെങ്കിലും താൻ സഹായം നിഷേധിച്ചതിനാൽ ഒരു രോഗിക്ക് പ്രയാസം ഉണ്ടാകരുത് എന്ന നിര്ബന്ധം മൂലം ഒരിക്കലും അത്തരം സഹായങ്ങള്ക്കു പരിധി വച്ചിരുന്നില്ല .

അല്മായ വേദിയും തിരുമേനിയുമായി ഒരു പ്രത്യേക ബന്ധമായിരുന്നു
 നില നിന്നിരുന്നത് . പല വിഷയങ്ങളിലും തീഷ്ണമായ  അഭ്പ്രായ  വ്യത്യാസങ്ങൾ  ഉണ്ടായിരുന്നു . അത് പ്രകടിപ്പിക്കുവാൻ തിരുമേനിയും
 ഞങ്ങളും മടിച്ചിട്ടും ഇല്ല . പക്ഷെ പരസ്പരം മനസ്സിലാക്കുവാനും
 സ്നേഹിക്കുവാനും  ആ അഭ്പ്രായ ഭിന്നതകൾ തടസ്സമായിരുന്നില്ല .  ചില കാര്യങ്ങളിൽ -പ്രത്യേകിച്ച് ഭാരതിയ സംസ്കാരത്തിൽ നിന്ന് നാം സ്വായതമാക്കിയവയെ  സംബന്ധിച്ച് തിരുമേനിയുടെയും ഞങ്ങളുടെയും കാഴ്ചപ്പാടുകൾ -വിഭിന്നമായിരുന്നു . അത് സംബന്ധമായും മറ്റു ചില വിഷയങ്ങളിലും  വിഭിന്നമായ കാഴ്ചപ്പാടുകൾ പുലർതുമ്പോളും  തിരുമേനി  മനസ്സിന്റെ ഉള്ളറകളിൽ ആര്ദ്രമായ ഒരു ഭാവം ഞങ്ങള്ക്കായി കാത്തു സുക്ഷിച്ചിരുന്നു എന്ന് ഞങ്ങള്ക്കറിയാം . അല്മായവേദി ഉയര്ത്തിയ ചില കാഴ്ച്ചപ്പാടുകൾക്ക് സഭയുടെ ഉന്നതാധികാര സമിതികളിൽ തിരുമേനിയുടെ പിന്തുണ ഉണ്ടായിട്ടുണ്ട് എന്ന് പിന്നിട് ഞങ്ങൾ അറിഞ്ഞിട്ടുണ്ട്.
 അല്മായവേദി  പ്രസിഡന്റ്‌ കെ . വി. എബ്രഹാം തിരുമേനിയുടെ മനസ്സില് പ്രത്യേകമായ സ്ഥാനം ലഭിച്ചിട്ടുള്ള വ്യക്തിയായിരുന്നു . പല കാര്യങ്ങളിലും അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ തിരുമേനിയുടെ തീരുമാനങ്ങൾക്ക് അസംസ്കൃത വസ്തുക്കൾ  നല്കിയിരുന്നു എന്നത് ഒരു വസ്തുതയായിരുന്നു .

തിരുമേനിയുടെ ഋജുരേഖയിൽ  ചരിക്കുന്ന ചിന്തകളെ ചില സ്വാർത്ഥ താല്പര്യക്കാർ മുതലെടുത്ത്തിട്ടുണ്ട് അതിൽ വൈദീകരും അല്ലാത്തവരും
 ഉൾപ്പെടുന്നു . പലപ്പോഴും വിശ്വസ്തരുടെ വാക്കുകളെ കണ്ണടച്ച് വിശ്വസിച്ചത്
പലപ്പോഴും തിരുമേനിയെ ഊരാക്കുടുക്കുകളിൽ ചാടിച്ചിട്ടുണ്ട് . അത്
 പിന്ഗാമികൾക്ക്  ഒരു പാഠമ കട്ടെ എന്ന് പ്രാർഥിക്കാം . 

മലങ്കര സഭക്കുവേണ്ടി സര്ർവേശ സന്നിധിയിൽ തിരുമേനിയുടെ മധ്യസ്ഥത സഭക്ക് എന്നും കോട്ടയായിരിക്കട്ടെ 

No comments:

Post a Comment