Tuesday, 24 December 2013

പ: കാതോലിക്ക ബാവയുടെ നരേന്ദ്ര മോദിയെക്കുറിച്ചുള്ള പരാമർശനങ്ങൾ

ഇന്നലെ പ:കാതോലിക്ക ബാവ നരേന്ദ്ര മോദി യെക്കുറിച്ച് നടത്തിയ പരാമർശനങ്ങൾ ചില രാഷ്ട്രിയ കോളിളക്കങ്ങൾ സൃഷ്ടിച്ച്രിക്കുന്നു ആദ്യമായി ആ പരാമർശനങ്ങൾ  എന്തായിരുന്നു എന്നും ഏതു  സന്ദർഭത്തിലാണ് അവ നടത്തിയത് എന്നും വ്യക്തമായി  മനസ്സിലാക്കണം .ബി .ജെ..പി യുടെ ചില നേതാക്കൾ പ.ബാവയെ സന്ദർശിച്ചപ്പോൾ  വന്ന മാധ്യമ പ്രവര്ത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നല്കുകയായിരുന്നു പ:           പിതാ വ് .ബി.ജെ.പി.നേതാക്കളുടെ സന്ദര്ശനം എന്ന  സന്ദർഭമയതിനാലും  നരേന്ദ്ര മോഡി  യുടെ  പ്രധാന മന്ത്രി സ്ഥാനര്തിത്തം  ഒരു ന്യുനപക്ഷ സമുദായം എങ്ങിനെ കാണുന്നു  എന്നതും വാർത്താ  പ്രാധാന്യം ഉള്ള കാര്യമായതിനാലും  മാധ്യമ പ്രതിനിധികൾ  അതെക്കുറിച്ച് ചോദ്യങ്ങള ഉന്നയിച്ചു. പല ചോദ്യങ്ങൾക്കായി  പ : പിതാവ് നല്കിയ ഉത്തരങ്ങളെ ഇങ്ങിനെ  സംഗ്രഹിക്കാം :

1.ഗുജറാത്തിലെ നരേന്ദ്ര മോഡി  സർക്കാർ  വ്യവസായ വികസനത്തിന്‌ അനുകൂലമായ നിലപാടാണ്  സ്വീകരിച്ചിരിക്കുന്നത്.ഓർത്തഡോൿസ്‌ സഭാ  വിശ്വാസികളായ ഗുജറാത്തിലെ വ്യവസായികളെ കണ്ടപ്പോൾ അവർ പറഞ്ഞതാണിത് .
2.ഓർത്തഡോൿസ്‌ സഭക്ക് ഗുജറാത്തിൽ പ്രവര്തിക്കുവാൻ ബുദ്ധിമുട്ടുകൾ ഒന്നുമില്ല .എന്ന് തന്നെയല്ല,ന്യായമായ സഹകരണം ലഭിക്കുന്നും ഉണ്ട് .
3.എന്നാൽ നരേന്ദ്ര മോഡിക്ക് മത സഹിഷ്ണുത ഇല്ലാതായാ ൾ  എന്ന  പ്രതിഛ യ  ഉണ്ട് .ഇതിനു മാറ്റം വരുത്തിയാൽ അദ്ദേഹം പ്രധാന മന്ത്രി ആകുന്നതിൽ പ്രത്യേകിച്ച് കുഴപ്പം ഒന്നുമില്ല
4 ,കേരളത്തിലെ യു ഡി  എഫ്‌ സർക്കാർ  സഭക്ക് നീതി ലഭ്യമാക്കുന്നില്ല  .ഇത് സഭയുടെ താഴെ തട്ടിലെ ജനങ്ങള് തിരിച്ചറിയുന്നുണ്ട്
5.സ്വന്തം ദൌർബല്യങ്ങൾ അവർ തന്നെ വെളിവാക്കികൊണ്ടിരിക്കുന്നു .
5.പർലമെന്റ് തിരഞ്ഞെടുപ്പിലെ നില കാത്തിരുന്നു കാണാം .

ഒരു സഭ തലവൻ നടത്തിയ വളരെ മാന്യമായ  പരാമര് ശന് ങ്ങൾ ആണ് അവ .ഏതെങ്കിലും   പാര്ട്ടിക്കു  പിന്തുണ നൽകനമെന്നൊ നല്കരുതെന്നോ പറഞ്ഞിട്ടില്ല . എന്നാൽ വ്യക്തമായ ചില സന്ദേശങ്ങൾ ഇതിൽ ഉൾക്കൊണ്ടിരിക്കുന്നു
1.ഓർത്തഡോൿസ്‌ സഭക്ക് ഒരു  പാര്ട്ടിയോടും മുൻവിധിയില്ല .അനുഭവങ്ങളുടെ വെളിച്ചത്തിൽ  പാര്ടികളെയും  നേതാക്കളെയും വിലയിരുത്തും.
2.നീതിപൂർവമായി  ലഭിക്കുന്ന പെരുമാറ്റം സഭ അന്ഗീകരിക്കും.
3.നീതി നിഷേധതെക്കുരിച്ചു  ജനം ബോധവാന്മാരാണ് .
4.ആരും ഓർത്തഡോൿസ്‌ സഭയുടെ പിന്തുണ തനിയെ വന്നോളും എന്ന് പ്രതീക്ഷിക്കേണ്ട .അത് സഭയോടുള്ള നിലപാടുകളിലൂടെ നേടി എടുക്കേണ്ടതാ ണ്

ഈ സന്ദേശം യു ഡി എഫ് കേന്ദ്രങ്ങളിൽ ഞെട്ടൽ ഉണ്ടാക്കി .മനോരമ ചാനൽ പ്രത്യേകമായി ബാവയെക്കണ്ട്  താൻ പ്രത്യേകിച്ച് ഒരു പാര്ട്ടിക്കും പിന്തുണ പ്രഖ്യാപിചിട്ടില്ലന്നു പറയുന്ന ബയ്റ്റ് സംഘടിപ്പിച്ചു ,കുഞ്ഞൂഞ്ഞിന് വേണ്ടി മനോരമ അത്രയെങ്കിലും ചെയ്യേണ്ടേ?

താത്വികമായി അപഗ്രധിച്ചാൽ ഒരുപക്ഷെ മലങ്കര സഭക്ക് യോജിക്കാൻ ഏറ്റവും കഴിയുക  ബി ജെ പി യോടാണ് .ഭാരതിയ സംസ്കൃതിയോടു ചേർന്ന് നില്ക്കുന്ന , ദേശീയ സഭ എന്ന നിലയിൽ താത്വികമായ അടിത്തറ പൊതുവായിട്ടുണ്ട് .ബി ജെ പി എതിര്ക്കുന്ന മത  പരിവര്ത്തനം മലങ്കര സഭയുടെ മുന്ഗണനാ ക്രമത്തിൽ ഇല്ല എന്നതും ശ്രദ്ധേയമാണ് .

പക്ഷെ കേരളത്തിലെ സാഹചര്യത്തിൽ ഒരു ബി ജെ പി ബാന്ധവം സഭക്ക് പ്രയോജന്പ്രടമോ എന്നത് അപ്ഗ്രധിക്കേണ്ട കാര്യമാണ് .രാഷ്ട്രീയം സാധ്യതകളുടെ കലയാണ്‌ .സഭ അടിയന്തരമായി ഒരു സ്റ്റ്രാറ്റജിക് പ്ളാനിംഗ് സെൽ  നിലവിൽ വരുത്തണം .സമകാലിക സാമുഹ്യ സാമ്പത്തിക സാംസ്കാരിക മേഘലകളിലെ മാടങ്ങളെ പഠിക്കുവാനും നിലപാടുകള്ക്ക് രൂപം നല്കുവാനും ഈ സമിതിക്കു കഴിയണം

തീരുമാനങ്ങൾ വ്യക്തതയും സമകാലിക പ്രസക്തിയുള്ളതും ആകുവാൻ ഇത് ആവശ്യമാണ്‌


 

Friday, 19 July 2013

Malankara Matters: അൽമായ രത്നം ഇ .ജെ .ജോസഫ്‌ എറികാട്ടു

Malankara Matters: അൽമായ രത്നം ഇ .ജെ .ജോസഫ്‌ എറികാട്ടു: മലങ്കര സഭയുടെ എക്കാലത്തെയും മികവുറ്റ സമുദായ സെക്രെടറി,സഭക്ക് ഇന്നുവരെ ലഭിച്ച ഏറ്റവും മികച്ച അൽമായ നേതാക്കളിൽ മുൻ നിരയിൽ ഗണി ക്കപ്പെടുവാൻ എ...

Thursday, 13 June 2013

സഭാ സ്വത്തുക്കൾ അന്യാധിന പ്പെടുമ്പോൾ


മലങ്കര സഭക്ക് പൂർവാ ർജിത മായ ധാരാളം ഭൂസ്വത്തുക്കൾ ഉണ്ട് . കാര്യക്ഷമത കുറവുകൊണ്ട്‌ അവയിൽ  പലതും ഇന്ന് അന്യാധീനപ്പെട്ടു കൊണ്ടിരിക്കുന്നു . കഴിഞ്ഞ മാനേജിംഗ്  കമ്മറ്റിയും  മംഗലാപുരത്തുള്ള  ഒരു വസ്തു വിൽക്കുവാൻ തീരുമാനിച്ചു . പരുമലയിൽ ഒരു ക്യാൻസർ സെന്റർ സ്ഥാപിക്കുക എന്ന സദുദ്ദേശം എന്നാ പേരിലാണ് അത് അവതരിപ്പിക്കപ്പെട്ടതും അന്ഗികരിക്കപ്പെട്ടതും  . മാനേജിംഗ്  കമ്മറ്റിയിലെ ബഹുഭൂരിപക്ഷത്തിനും    ആഴത്തിൽ കാര്യങ്ങൾ പഠിക്കുക  എന്ന ദുശീലം ഇല്ലാത്തതിനാൽ ഈവക തീരുമാനങ്ങൾ നിമിഷ നേരത്തിനുള്ളിൽ പാസ്സാകും

ഭൂമിയുടെ  ക്രയ വിക്രയങ്ങൾ കേരളത്തിൽ ഒരു ചൂടൻ വിഷയമാണ് .ഭൂമിക്കു വില ദിവസേന കയറുന്ന നിലയിൽ വില ഒരു വിവാദ വിഷയം തന്നെയാണ് . ഗണ്യമായ ഭാഗം പ്രമാണത്തിൽ ഉൾപ്പെടുതാത്ത കച്ചവടങ്ങളിൽ പ്രത്യേകിച്ചും .അപ്രകാരമുള്ള കാര്യങ്ങളല്ല ഈ ലേഖനത്തിന്റെ വിഷയം .

സഭയുടെ സ്വത്തുക്കൾ പ്രധാനമായും മലങ്കര അസോസിയേഷന് പൂര്ണ നിയന്ത്രനമുള്ള വ ,എപിസ്കോപാൽ സുന്നഹദൊ സിന്റെ നിയന്ത്രണത്തിലുള്ളവ എന്നിങ്ങനെ തരം തിരിക്കാം . പ്രാദേശികമായി സ്വയംഭരണമുള്ള ചില ട്രസ്റ്റുകൾ,മെത്രസനങ്ങളുടെ  വകയയുള്ളതും മെ ത്രാസനങ്ങൾക്ക് നിയന്ത്രനമുള്ളതും ആയ പല സ്ഥാപനങ്ങളും ഉണ്ട് .

ഈ  ലേഖനത്തിൽ പരാമർശിക്കുന്ന  മംഗലാപുരത്തെ  വസ്തു മലങ്കര അസോസിയേഷന്റെ  നിയന്ത്രണത്തിലും പരുമല ക്യാൻസർ സെന്റെര്  എപിസ്കോപാൽ സിനടിന്റെ നിയന്ത്രണത്തിലും  ഉള്ളവയാണ്‌ . രണ്ടും സഭയുടെതല്ലേ ,ഒന്നിൽ  നിന്നും സമ്പത്ത് കൂടുതൽ ആവശ്യമായ മറ്റൊന്നിലേക്കു  മാറ്റുന്നതിൽ എന്താണ് തെറ്റ് എന്ന ലളിതമായ ചോദ്യം സ്വാഭാവികമാണ് . അസോസിയേഷൻ സ്വത്തുക്കൾ ജനങ്ങൾക്ക്‌ അവരുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളിലൂടെ നിയന്ത്രണം ഉള്ളതും സുന്നഹദോ സിന്റെ കീഴിലുള്ളവ  മെത്രാൻ സമിതി യുടെ മാത്രം നിയന്ത്രണ ത്തി ലുള്ളതുമാകു നു . എന്ന് മാത്രമല്ല അസ്സോസയെഷ ൻ  സ്വത്തുക്കൾ ഉപയോഗിച്ച് സ്ഥാപിക്കുന്ന സ്ഥാപനങ്ങൾ അസോസിയേഷന് തന്നെ നിയന്ത്രണം ഉണ്ടാകണം എന്ന തത്വത്തിനു വിരുദ്ധവുമാണ് ഈ നടപടി.

സുന്നഹദോസിന്റെ  നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ കണക്കുകളും മറ്റും മെത്രാന്മാരുടെ സമിതി  മുന്പാകെ മാത്രം സമർപ്പിക്കപ്പെടുന്നതാണ് . പരുമല കാൻസർ സെന്റർ  സംബന്ധിച്ച് ഇതുവരെ മാനേജിംഗ്  കമ്മെടറ്റി ക്കു  യാതൊരു പ്രാതിനത്യവും  ഇല്ലാത്ത സ്ഥാപനമാണ്‌ . ഈ പ്രൊജെക്റ്റിന്റെ  വിജയത്തെപ്പറ്റി ഇക്കാര്യങ്ങളിൽ അവഗാഹമുള്ള പലരിലും ആശങ്കകൾ ഉണ്ട് .സഭയുടെ വകയായുള്ള പല വസ്തുക്കളും കയ്യേറ്റം മൂലം നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഈ വസ്തുവിനും അതെ ഗതി ഉണ്ടാവുമെന്നും ആയതിനാൽ വില്ക്കുകയനി ബുദ്ധി എന്നും ചില വാദങ്ങള കേള്ക്കുക ഉണ്ടായി . കാലാ കാലങ്ങളായി കൈവശമുള്ള ഭൂമി കയെറ്റത്തി ൽ  നിന്നും സംരക്ഷിക്കാൻ  കഴിയുന്നില്ലങ്കിൽ അതിനു കെടുകാര്യസ്ഥത എന്നാണു പറയേണ്ടത് .

സഭയുടെ വിശാല താല്പര്യങ്ങളും ഭാവി വികസനവും ഒന്നും ബഹുഭൂരിപക്ഷം മാനേജിംഗ് കമ്മിറ്റി അംഗങ്ങൾക്കും  വിഷയമല്ല .ചില വ്യക്തി  നിഷ്ടടവും  പ്രാദേശികവും ആയ അജണ്ടകൾ മാത്രമാണ് അവരെ നയിക്കുന്നത് . പലരും ക്രമമായി യോഗങ്ങളിൽ പങ്കെടുക്കാറ് പോലുമില്ല .സഭയുടെ ദുരവസ്ഥ എന്നല്ലാതെ എന്ത് പറയാൻ
 

Saturday, 13 April 2013

അഭിവന്ദ്യ ഈവാനിയോസ് തിരുമേനി ഒരു യഥാര്ത പ്രാര്ഥനാ ഗോപുരം

ഇന്ന് കാലം ചെയ്ത കോട്ടയം ഭദ്രാസന മെത്രാപ്പോലിത്ത ഗീവര്ഗിസ് മാർ ഇവാനിയോസ് തിരുമേനി ഒരു പ്രാര്ഥനാ ഗോപുരം ആയിരുന്നെന്നു അദേഹത്തെ അറിയുന്ന ഏവരും സമ്മതിക്കും. ആഴമേറിയ ദൈവ ഭക്തിയുടെ അടിസ്ഥാനം തന്നെ ആ പ്രാർത്ഥനാ ജീവിതമായിരുന്നു . ശത്രുക്കളോടും സഹിഷ്ണുതയോടെ ഇടപെടുവാൻ സാധിച്ചതും ഇതുകൊണ്ട് തന്നെ. സ്വന്തം നിലപാടുകൾ ശരിയെന്നു മറ്റുള്ളവര്ക്ക് തോന്നിയാലും ഇല്ലങ്കിലും അവയിൽ ഉറച്ചു നില്കുവാനും പ്രത്യാഘാതങ്ങളെ വകവയ്ക്കാതെ അത് പ്രകടിപ്പിക്കുകയും അദ്ദേഹത്തിന്റെ ശൈലിയുടെ ഭാഗമായിരുന്നു. എല്ലാ പരിഹാരങ്ങളും പ്രർതനയിലൂടെ  യാണെന്നും അതിലൂടെ മാത്രമാണെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു .

അച്ചടക്കം ഒരു ജീവിത പ്രമാണം എന്ന നിലയിൽ നടപ്പക്കിയിരുന്നതിനാൽ പുറമേക്ക് പരുക്കൻ വാക്കുകളും പ്രവര്ത്തിയും അദ്ദേഹത്തിൽ നിന്നും ഉണ്ടാകുമായിരുന്നു . പക്ഷെ വളരെ ആര്ദ്രമായ ഒരു മനസ്സിന്റെ ഉടമ കൂടി ആയിരുന്നു അദ്ദേഹം . രോഗികളോട് പ്രത്യേകിച്ച് ക്യാൻസർ രോഗികളോട് അളവറ്റ കരുണ അദ്ദേഹം പ്രകടിപ്പിച്ചിരുന്നു . ചികൽസാ സഹായം തേടി എത്തുന്ന കാൻസർ രോഗികള്ക്ക് അപ്പോൾ കയ്യിലുള്ള പണം മുഴുവൻ നല്കുന്നതിന് നേര് സാക്ഷികളായി പലരുമുണ്ട് . പലപ്പോഴും കബളിപ്പിക്കപ്പെടാറുണ്ട് എന്ന് അറിയാമെങ്കിലും താൻ സഹായം നിഷേധിച്ചതിനാൽ ഒരു രോഗിക്ക് പ്രയാസം ഉണ്ടാകരുത് എന്ന നിര്ബന്ധം മൂലം ഒരിക്കലും അത്തരം സഹായങ്ങള്ക്കു പരിധി വച്ചിരുന്നില്ല .

അല്മായ വേദിയും തിരുമേനിയുമായി ഒരു പ്രത്യേക ബന്ധമായിരുന്നു
 നില നിന്നിരുന്നത് . പല വിഷയങ്ങളിലും തീഷ്ണമായ  അഭ്പ്രായ  വ്യത്യാസങ്ങൾ  ഉണ്ടായിരുന്നു . അത് പ്രകടിപ്പിക്കുവാൻ തിരുമേനിയും
 ഞങ്ങളും മടിച്ചിട്ടും ഇല്ല . പക്ഷെ പരസ്പരം മനസ്സിലാക്കുവാനും
 സ്നേഹിക്കുവാനും  ആ അഭ്പ്രായ ഭിന്നതകൾ തടസ്സമായിരുന്നില്ല .  ചില കാര്യങ്ങളിൽ -പ്രത്യേകിച്ച് ഭാരതിയ സംസ്കാരത്തിൽ നിന്ന് നാം സ്വായതമാക്കിയവയെ  സംബന്ധിച്ച് തിരുമേനിയുടെയും ഞങ്ങളുടെയും കാഴ്ചപ്പാടുകൾ -വിഭിന്നമായിരുന്നു . അത് സംബന്ധമായും മറ്റു ചില വിഷയങ്ങളിലും  വിഭിന്നമായ കാഴ്ചപ്പാടുകൾ പുലർതുമ്പോളും  തിരുമേനി  മനസ്സിന്റെ ഉള്ളറകളിൽ ആര്ദ്രമായ ഒരു ഭാവം ഞങ്ങള്ക്കായി കാത്തു സുക്ഷിച്ചിരുന്നു എന്ന് ഞങ്ങള്ക്കറിയാം . അല്മായവേദി ഉയര്ത്തിയ ചില കാഴ്ച്ചപ്പാടുകൾക്ക് സഭയുടെ ഉന്നതാധികാര സമിതികളിൽ തിരുമേനിയുടെ പിന്തുണ ഉണ്ടായിട്ടുണ്ട് എന്ന് പിന്നിട് ഞങ്ങൾ അറിഞ്ഞിട്ടുണ്ട്.
 അല്മായവേദി  പ്രസിഡന്റ്‌ കെ . വി. എബ്രഹാം തിരുമേനിയുടെ മനസ്സില് പ്രത്യേകമായ സ്ഥാനം ലഭിച്ചിട്ടുള്ള വ്യക്തിയായിരുന്നു . പല കാര്യങ്ങളിലും അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ തിരുമേനിയുടെ തീരുമാനങ്ങൾക്ക് അസംസ്കൃത വസ്തുക്കൾ  നല്കിയിരുന്നു എന്നത് ഒരു വസ്തുതയായിരുന്നു .

തിരുമേനിയുടെ ഋജുരേഖയിൽ  ചരിക്കുന്ന ചിന്തകളെ ചില സ്വാർത്ഥ താല്പര്യക്കാർ മുതലെടുത്ത്തിട്ടുണ്ട് അതിൽ വൈദീകരും അല്ലാത്തവരും
 ഉൾപ്പെടുന്നു . പലപ്പോഴും വിശ്വസ്തരുടെ വാക്കുകളെ കണ്ണടച്ച് വിശ്വസിച്ചത്
പലപ്പോഴും തിരുമേനിയെ ഊരാക്കുടുക്കുകളിൽ ചാടിച്ചിട്ടുണ്ട് . അത്
 പിന്ഗാമികൾക്ക്  ഒരു പാഠമ കട്ടെ എന്ന് പ്രാർഥിക്കാം . 

മലങ്കര സഭക്കുവേണ്ടി സര്ർവേശ സന്നിധിയിൽ തിരുമേനിയുടെ മധ്യസ്ഥത സഭക്ക് എന്നും കോട്ടയായിരിക്കട്ടെ 

Monday, 18 March 2013

മലങ്കര സഭയും മാധ്യമങ്ങളും


മലയാള മാധ്യമ രംഗത്ത് മലങ്കര സഭക്ക് അഭിമാനിക്കാവുന്ന ഒരു ചരിത്രമുണ്ട് . അച്ചടി വ്യാപകമായി ഉപയോഗപ്പെടുത്തുന്നതിനു മുന്‍പേ മാര്‍ ദീവന്നസിയോസ് V  എന്ന പുലിക്കോട്ടില്‍ തിരുമേനിയുടെ നേതൃത്വത്തില്‍ കേരള പത്രിക എന്ന പേരില്‍ ഒരു പ്രസിദ്ധികരണം കല്ലച്ചില്‍ അടിച്ചു പ്രസിധികരിച്ചിരുന്ന കാലത്തോളം അതിനു പഴക്കമുണ്ട് . കണ്ടത്തില്‍ വര്‍ഗിസ് മാപ്പിള മനോരമ പത്രം ആരംഭിച്ചപ്പോള്‍ അതിനു പുലിക്കോട്ടില്‍ തിരുമേനിയുടെ പ്രോത്സാഹനവും സാമ്പത്തികമുള്പ്പടെയുള്ള  സഹകരണവും ഉണ്ടായിരുന്നു . പുലിക്കോട്ടില്‍ തിരുമേനിയുടെ സെക്രടറി ആയി പ്രവര്‍ത്തിച്ചിരുന്ന ഇ . എം ഫിലിപ്പ് ദീര്‍ഘകാലം മനോരമ ഡയരക്ടര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത് പുലിക്കോട്ടില്‍ തിരുമേനിയുടെ നോമിനി എന്ന നിലയിലാണ് . കെ സി മാമ്മന്‍ മാപ്പിളയുടെ കാലത്ത് മനോരമ സഭയുടെ സ്വന്തം പ്രസിദ്ധികരണം എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു . പത്രം എന്നത് തന്റെ ആശയങ്ങളെ മാലോകരോട് സംവേദിക്കുവാനുള്ള ഉപകരണമായി കണ്ടിരുന്ന
മാമ്മന്‍ മാപ്പിള സ്വന്തം അഭ്പ്രായങ്ങള്‍ വെട്ടിത്തുറന്നു എഴുതുവാന്‍
 മടിച്ചിരുന്നില്ല  . അതിന്റെ ഫലമായുണ്ടാകുന്ന ഭവിഷ്യതുകലെ അഭിമുഖീകരിക്കുവാനുള്ള ചങ്കൂറ്റവും അദ്ദേഹത്തിനുണ്ടായിരുന്നു . അതി ഭീകരമായ സാമ്പത്തിക തകര്ച്ചയും ജയിൽ വാസമുൾപ്പടെയുള്ള പീഡനങ്ങളും തന്റെ രാഷ്ട്രിയ നിലപാടുകളെ മാറ്റുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചില്ല . വട്ടശ്ശേരിൽ തിരുമെനിയുമായുല്ള്ള  വ്യക്തിപരമായ സുഖക്കുറവ് സഭാപരമായ നിലപാടിനെ സ്വാധിനിച്ചതുമില്ല . മനോരമ സഭയുടെ സ്വന്തം പത്രം എന്ന് സഭാ നേതൃത്വവും ജനങ്ങളും വിശ്വസിച്ചത് കാലാന്തരത്തിൽ സഭക്ക് ദോഷമായി ഭവിച്ചു.

മനോരമയുടെ നയങ്ങളിൽ കാര്യമായ വ്യതിയാനമുണ്ടായത്
 70 കളിലാണ് . അപ്പോഴേക്കും പല മാറ്റങ്ങളും സംഭവിച്ചിരുന്നു .
പുലിക്കോട്ടിൽ തിരുമേനിയുടെ പേരിലുണ്ടായിരുന്ന   ഷയരുകൾ കണ്ടതിൽക്കാർ വിലക്ക് വാങ്ങിയിരുന്നു. സഭക്ക് എപ്പോഴും പണത്തിനു മുട്ടുണ്ടയിരുന്നതിനാൽ പ്രത്യേകിച്ച് വരുമാനം നല്കാത്ത ഷയരുകൽ വിറ്റു പണമക്കാൻ ചില അന്തരാള ഘട്ടങ്ങളിൽ തീരുമാനിചിട്ടുണ്ടാവാം . മനോരമ ഭാവിയില നയം മാറ്റും എന്ന് അക്കാലത്തു ആരും സ്വപ്നേപി ചിന്തിച്ചിട്ടും ഉണ്ടാവില്ല .മനോരമ സ്ഥാപിക്കുന്ന കാലത്ത് 2 5 %
ഷെയർ പുലിക്കോട്ടിൽ തിരുമെനിയുടെതായിരുന്നു. കൂട്ട് ട്രസ്റി മാരയിരുന്ന
 സി. ജെ  . കുര്യനും കോനാട്ട് മാത്തെൻ മല്പ്പനും ഓരോ ഷയർ എടുത്തതും
 സമുദായ താല്പര്യം മുൻനിർത്തി മാത്രം ആകുവാനാണ് സാധ്യത. അങ്ങിനെ
1 6 ഇൽ ആറു  ഷെയറുകൾ സമുദായം വകയോ സമുദായ ബന്ധം വഴിയോ
 ഉള്ളതായിരുന്നു . കൂടാതെ സമുദായം വക കെട്ടിടത്തിൽ പ്രവര്ത്തിച്ചു
 കൊണ്ടാണ് പത്രം പ്രവര്ത്തനം ആരംഭിച്ചതും . ഗീവർഗെസ് II കാതോലിക്ക
ബാവയുടെ കാലത്ത് സഭയുടെ കെട്ടിടവും സ്ഥലവും മനോരമക്ക് കൈമാറ്റം
 ചെയ്തു. ചുളു വിലക്കാണ്  കൈമാറ്റം നടന്നത് എന്ന് പലരും
 ആരോപിച്ചിട്ടുണ്ട്   . മനോരമയുടെ നയങ്ങളിൽ പ്രകടമായ്‌ മാറ്റം ഈ വസ്തു കൈമാറ്റത്തിന് ശേഷം ഉണ്ടായി എന്നത് വസ്തുതയാണ് . സഭയുടെ അൽമായ നേതാക്കളായി മനോരമ കുടുംബത്തില നിന്നും പലരുമുണ്ടായെങ്കിലും സഭയെ സ്വന്തം താല്പര്യങ്ങല്ക്കായി ഉപയോഗിക്കനല്ലാതെ സഭക്ക് പ്രയോജനം വരുന്ന തരത്തിൽ അവർ എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്ന് സംശയമാണ് . ഒരു സമൂഹമെന്ന നിലയിൽ അര്ഹതപ്പെട്ട  news space നിഷേധിക്കപ്പെട്ടു . views ലും പ്രകടമായ അവഗണന ഉണ്ടായി . ഇന്ന് മലങ്കര സഭയുമായുള്ള ബന്ധം പുറത്തു പറയുവാൻ നാണിക്കുന്ന ഒരു തലമുറയെ ആണ് കാണുന്നത് .
ശതോത്തര ജുബലി വേളയിൽ പൗരസ്ത്യ് കാതോലിക്കയെ പന്തൽ കൂദാശ ചെയ്യുവാനുള്ള ഒരു പരികര്മ്മി  എന്ന നിലയിലേക്ക് താഴ്ത്തിക്കെട്ടി . ആ കര്മം നടത്തുവാൻ തന്റെ കീഴിലുള്ള ഒരു കശീശയെ അയക്കാം എന്ന് പറയാനുള്ള ആര്ജ്ജവം പ. പിതാവ് എന്തുകൊണ്ട് കാട്ടിയില്ല എന്നത് ആശ്ച്ചര്യകരമാണ് .

മനോരമയുടെ സ്വന്തം സഭ എന്ന് മുദ്രകുത്തി മറ്റു മാധ്യമങ്ങൾ ഈ സഭയെ അവഗണിക്കുന്നു . മനോരമ കയ്യൊഴിയുകയും ചെയ്തതോടെ സഭയുടെ മാധ്യമ സാന്നിധ്യം ഏതാണ്ട് ശൂന്യവസ്ഥയിൽ എത്തിച്ചേര്ന്നു . പൊതു സമൂഹത്തിനു മുന്നില് സ്വന്തം നിലപാടുകൾ വിശദികരിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടു  എന്നതും ഇതിനോട് കൂട്ടി വായിക്കേണ്ടതാണ് . ഈ ഘട്ടത്തിൽ സഭാ സ്നേഹികൾ ഈ കുറവ് നികത്തുവാൻ എന്ത് ചെയ്യണം എന്ന് ഗൌരവമായി ആലോചിക്കേണ്ടതാണ് . സഭയുടെ മുഖപത്രങ്ങൾ പോലും ചൊവ്വേ നേരെ നടത്തുവാൻ കഴിയാത്ത ഔദ്യോക്ഗിക സമിതികളിൽ നിന്നും ഈ രംഗത്ത് ഒന്നും പ്രതീക്ഷിച്ചിട്ടു കാര്യമില്ല. സ്വതന്ത്ര സ്വഭാവമുള്ള സംഘടനകൾ മാധ്യമ രംഗത്തെ ഈ കുറവ് നികത്തുവാൻ മുന്നോട്ടു വരണം . പൊതു സമൂഹത്തില സഭയുടെ കാഴ്ചപ്പാടുകൾ വിശദീകരിക്കുവാൻ അച്ചടി-ദ്രിശ്യ മാധ്യമ-ഇന്റർനെറ്റ്‌ വേദികളിൽ സംവിധാനങ്ങൾ രൂപപ്പെടുത്തണം . ഇത് കാലഘട്ടത്തിന്റെ ആവശ്യമാണ്‌ . 

Sunday, 24 February 2013

Malankara Matters: Abdication of Pope Benedict XVI

Malankara Matters: Abdication of Pope Benedict XVI: This blog is meant to deal with issues concerning Malankara(Indian)Orthodox Church.But a major development in the largest Christian organis...

Monday, 14 January 2013

ബാബു പോളും മലയാറ്റുരിന്റെ ബ്രിഗടിയരും Part II

അടുത്ത കാലത്ത് സി എസ ‍ എസ പ്രസിദ്ധികരിച്ച ഓര്‍മയുടെ പടിപ്പുരയില്‍ എന്ന ബാബു പോള്‍ പലപ്പോഴായി എഴുതിയ ലേഖനങ്ങളില്‍ പത്രോസ് ശ്ലീഹായുടെ പ്രഥമ സ്ഥാനത്തെപ്പറ്റി ഒരു പ്രോടസ്ടന്റ്റ് വേദശാസ്ത്ര പണ്ഡിതനെ ആധാരമാക്കി എഴുതിയ ലേഖനം വളരെ രസകരമായിരിക്കുന്നു .സഖാ  പ്രഥമന്‍ പത്രിയര്കിസിന്റെ നിലപാട് ആ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നതല്ല എന്ന് മുന്‍‌കൂര്‍ ജാമ്യവും എടുത്തിട്ടുണ്ട്.പത്രോസ് എന്ന പാറയാണ്‌ സഭയുടെ അടിസ്ഥാന്‍ ശില എന്നും ശ്ലിഹന്മാരില്‍ പത്രോസ് തലവനും മറ്റുള്ളവര്‍ രണ്ടാം തരക്കാരും എന്ന് സ്ഥാപിക്കുവാന്‍ ചില വേദപുസ്താക് വാക്യങ്ങളുടെ refrence ഉം കൊടുക്കുന്നുണ്ട്.ഇതില്‍ ചില വാക്യങ്ങള്‍ക്കു പത്രോസിന്റെ അപ്രമാദിത്യം എന്നാ വിഷയവുമായി വിദൂര ബന്ധം പോലുമില്ല.പത്രോസ് ഒന്നാം നുറ്റാണ്ടില്‍ അന്ത്യോക്യയില്‍ സിംഹാസനം സ്ഥാപിച്ചു എന്ന് ചില വേദശസ്ത്രഞ്ഞര്‍ പറഞ്ഞിട്ടുണ്ട് എന്ന് ഇതുവരെ ആരും പറയുകയോ എഴുതുകയോ ചെയ്തിട്ടുള്ളതായി മറ്റാരും കേട്ടിരിക്കാന്‍ ഇടയില്ല.ചുരുങ്ങിയത് മൂന്നാം നൂറ്റാണ്ട് വരെയും എപിസ്കോപ-കശിശ -ശമ്മാശന്‍ എന്നിങ്ങനയുള്ള പൌരോഹിത്യ ശ്രേണി ആണ് നിലവിലുണ്ടായിരുന്നത് എന്നത് ഇപ്പോള്‍ മിക്കവാറും എല്ലാ ചരിത്രകാരന്മാരും അംഗികരിചിട്ടുള്ള തായിരിക്കെ ഒന്നാം നുറ്റാണ്ടിലെ സിംഹാസനം എന്നത് ശുദ്ധ പൊ ളി യല്ലേ?നിഖ്യ സുന്നഹടോസിന്റെ കനോനകളില്‍ പത്രിയര്‍കിസ് സ്ഥാനമുള്ള നാല് മഹാപുരോഹിതന്മാരെ പറ്റി പരാമര്ശിക്കുന്നുന്ടെങ്കിലും സിംഹാസനങ്ങള്‍ ഒന്നിനെപ്പറ്റിയും പരാമര്‍ശമില്ല എന്നതും കൂടി കണക്കിലെടുത്താല്‍ ടിയാന്റെ വാദത്തിന്റെ മുഖംമൂടി അഴിഞ്ഞു വീഴുകയല്ലേ?

അവസരത്തിലും അനവസരത്തിലും മലങ്കര സഭയെ ചെളിവാരിയെറിയുന്ന ബാബു പോളിന് താന്‍ ഇരുപക്ഷത്തും ഇല്ല എന്നും സക്കാ പ്രഥമന്‍ പാത്രിയര്കിസിനോട് മാത്രമാണ് വിധേയത്വം എന്നുമാണ് പറയുന്നത്.ഓര്‍ത്തഡോക്‍സ്‌ സഭ ടിയാനെ സംബന്ധിച്ചിടത്തോളം "നമ്മുടെ സഭയിലെ വിമത വിഭാഗം"ആണ്.സക്കാ പ്രഥമന്‍ പത്രിയര്‍ക്കിസിനു ക്രിസ്തവലോകത്തു അതുല്യമായ പദവിയുണ്ട്‌ എന്ന് സ്ഥാപിക്കുവാന്‍ പറയുന്ന പ്രധാന കാര്യം അദേഹം സഭകളുടെ ലോക കൌണ്സിലിന്റെ പ്രസിഡണ്ട്‌ ആണ് എന്നതാണ് .സഭകളുടെ ലോക കൌണ്‍സിലിനു ഒരു വനിതാ ഉള്‍പ്പടെ  നാലോ അഞ്ചോ പ്രസിഡണ്ട്‌മാരടങ്ങുന്ന ഭരണക്രമമാനെന്നും 1960കളില്‍ സാറ ചാക്കോ എന്ന മലങ്കര സഭാന്ഗമായ വനിതയും  എഴുപതുകളില്‍ മാര്‍ത്തോമ സഭയിലെ ഡോ .എം എം.തോമസ്‌ എന്ന അല്മായക്കാരനും എണ്‍പതുകളില്‍ മലങ്കര സഭയുടെ പൗലോസ്‌ മാര്‍ ഗ്രിഗോറിയോസ് മെത്രപോലിതയും  സഭകളുടെ ലോക കൌന്‍സില്‍ പ്രസിഡണ്ട്‌ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടി ട്ടുണ്ടെന്നും അറിയുന്നവര്‍ക്ക് ടിയാന്റെ സ്തുതി വചനം ഒരു നിന്ദാ സ്തുതിയായെ തോന്നുകയുള്ളൂ.മാത്രവുമല്ല,സാധാരണ ഗതിയില്‍ ഒരു സഭയുടെ പരമാധ്യക്ഷന്‍ ഈ സ്ഥാനം ഏറ്റെടുക്കാറില്ല.മെത്രാന്മാരെയാണ് എപിസ്കോപാല്‍ സ്ഥാനികള്‍ക്കുള്ള പ്രസിഡന്റ്‌ പദവിയിലേക്ക് തിരഞ്ഞെടുക്കാരുള്ളത് . അപ്പോള്‍ ഈ സ്ഥാനം ഏല്‍ക്കുക വഴി സക്ക ബാവയുടെ സ്ഥാനത്തിനു ഏറ്റമാണോ ഇറക്കമാണോ ഉണ്ടാവുക എന്നത് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മനസിലാകുന്ന കാര്യമാണ് .

മലങ്കര സഭയില്‍ നില്‍ക്കുവാന്‍ തിയഫിലോസ്‌ തിരുമേനിയും പൗലോസ്‌ മാര്‍ ഗ്രിഗോറിയോസ് തിരുമേനിയും ടിയാനെ ചാക്കിട്ടു എന്നൊരു ആന പൊളിയും തട്ടിവിടുന്നുണ്ട്‌ ഇയാള്‍.ഈ രണ്ടു തിരുമേനിമാരും കാലം ചെയ്തു കഴിഞ്ഞാണ് ഈ വെളിപ്പെടുത്തല്‍ നടത്തുന്നത് എന്നതില്‍ നിന്ന് തന്നെ ഈ പ്രസ്താവന വ്യാജമെന്ന് തെളിയിക്കുന്നതാണ്.ഈ രണ്ടു തിരുമേനിമാരും അങ്ങിനെ ആരെയും ചാക്കിടാന്‍ പോകുന്നവരല്ല എന്ന് അവരുടെ ശത്രുക്കള്‍ പോലും സമ്മതിക്കും.ടിയാന്‍ വാഴ്ത്തുന്ന അദ്ദേഹത്തിന്റെ പിതാവ് പൗലോസ്‌ കൊരെപ്പിസ്കൊപ്പയെപ്പറ്റി പലതും അറിയാവുന്നവര്‍ ഇന്നും ജീവിചിരിപ്പുന്ടെങ്കിലും ,പരലോക പ്രാപ്തനായ ഒരാളെപ്പറ്റി ദോഷം പറയാതിരിക്കുക എന്ന സുജനമര്യാദ കഴിവുള്ളത്രയും പാലിക്കേണ്ടതിനാല്‍ ഇപ്പോള്‍ അതൊന്നും ഇവിടെ വിളബാന്‍ ഉദ്ദേശിക്കുന്നില്ല.