അടുത്ത കാലത്ത് സി എസ എസ പ്രസിദ്ധികരിച്ച ഓര്‍മയുടെ പടിപ്പുരയില്‍ എന്ന ബാബു പോള്‍ പലപ്പോഴായി എഴുതിയ ലേഖനങ്ങളില്‍ പത്രോസ് ശ്ലീഹായുടെ പ്രഥമ സ്ഥാനത്തെപ്പറ്റി ഒരു പ്രോടസ്ടന്റ്റ് വേദശാസ്ത്ര പണ്ഡിതനെ ആധാരമാക്കി എഴുതിയ ലേഖനം വളരെ രസകരമായിരിക്കുന്നു .സഖാ പ്രഥമന്‍ പത്രിയര്കിസിന്റെ നിലപാട് ആ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നതല്ല എന്ന് മുന്‍കൂര്‍ ജാമ്യവും എടുത്തിട്ടുണ്ട്.പത്രോസ് എന്ന പാറയാണ് സഭയുടെ അടിസ്ഥാന് ശില എന്നും ശ്ലിഹന്മാരില്‍ പത്രോസ് തലവനും മറ്റുള്ളവര്‍ രണ്ടാം തരക്കാരും എന്ന് സ്ഥാപിക്കുവാന്‍ ചില വേദപുസ്താക് വാക്യങ്ങളുടെ refrence ഉം കൊടുക്കുന്നുണ്ട്.ഇതില്‍ ചില വാക്യങ്ങള്‍ക്കു പത്രോസിന്റെ അപ്രമാദിത്യം എന്നാ വിഷയവുമായി വിദൂര ബന്ധം പോലുമില്ല.പത്രോസ് ഒന്നാം നുറ്റാണ്ടില്‍ അന്ത്യോക്യയില്‍ സിംഹാസനം സ്ഥാപിച്ചു എന്ന് ചില വേദശസ്ത്രഞ്ഞര്‍ പറഞ്ഞിട്ടുണ്ട് എന്ന് ഇതുവരെ ആരും പറയുകയോ എഴുതുകയോ ചെയ്തിട്ടുള്ളതായി മറ്റാരും കേട്ടിരിക്കാന്‍ ഇടയില്ല.ചുരുങ്ങിയത് മൂന്നാം നൂറ്റാണ്ട് വരെയും എപിസ്കോപ-കശിശ -ശമ്മാശന്‍ എന്നിങ്ങനയുള്ള പൌരോഹിത്യ ശ്രേണി ആണ് നിലവിലുണ്ടായിരുന്നത് എന്നത് ഇപ്പോള്‍ മിക്കവാറും എല്ലാ ചരിത്രകാരന്മാരും അംഗികരിചിട്ടുള്ള തായിരിക്കെ ഒന്നാം നുറ്റാണ്ടിലെ സിംഹാസനം എന്നത് ശുദ്ധ പൊ ളി യല്ലേ?നിഖ്യ സുന്നഹടോസിന്റെ കനോനകളില്‍ പത്രിയര്‍കിസ് സ്ഥാനമുള്ള നാല് മഹാപുരോഹിതന്മാരെ പറ്റി പരാമര്ശിക്കുന്നുന്ടെങ്കിലും സിംഹാസനങ്ങള്‍ ഒന്നിനെപ്പറ്റിയും പരാമര്‍ശമില്ല എന്നതും കൂടി കണക്കിലെടുത്താല്‍ ടിയാന്റെ വാദത്തിന്റെ മുഖംമൂടി അഴിഞ്ഞു വീഴുകയല്ലേ?
അവസരത്തിലും അനവസരത്തിലും മലങ്കര സഭയെ ചെളിവാരിയെറിയുന്ന ബാബു പോളിന് താന്‍ ഇരുപക്ഷത്തും ഇല്ല എന്നും സക്കാ പ്രഥമന്‍ പാത്രിയര്കിസിനോട് മാത്രമാണ് വിധേയത്വം എന്നുമാണ് പറയുന്നത്.ഓര്‍ത്തഡോക്സ് സഭ ടിയാനെ സംബന്ധിച്ചിടത്തോളം "നമ്മുടെ സഭയിലെ വിമത വിഭാഗം"ആണ്.സക്കാ പ്രഥമന്‍ പത്രിയര്‍ക്കിസിനു ക്രിസ്തവലോകത്തു അതുല്യമായ പദവിയുണ്ട് എന്ന് സ്ഥാപിക്കുവാന്‍ പറയുന്ന പ്രധാന കാര്യം അദേഹം സഭകളുടെ ലോക കൌണ്‍സിലിന്റെ പ്രസിഡണ്ട് ആണ് എന്നതാണ് .സഭകളുടെ ലോക കൌണ്‍സിലിനു ഒരു വനിതാ ഉള്‍പ്പടെ നാലോ അഞ്ചോ പ്രസിഡണ്ട്മാരടങ്ങുന്ന ഭരണക്രമമാനെന്നും 1960കളില്‍ സാറ ചാക്കോ എന്ന മലങ്കര സഭാന്ഗമായ വനിതയും എഴുപതുകളില്‍ മാര്‍ത്തോമ സഭയിലെ ഡോ .എം എം.തോമസ് എന്ന അല്മായക്കാരനും എണ്‍പതുകളില്‍ മലങ്കര സഭയുടെ പൗലോസ് മാര്‍ ഗ്രിഗോറിയോസ് മെത്രപോലിതയും സഭകളുടെ ലോക കൌന്സില് പ്രസിഡണ്ട് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടി ട്ടുണ്ടെന്നും അറിയുന്നവര്‍ക്ക് ടിയാന്റെ സ്തുതി വചനം ഒരു നിന്ദാ സ്തുതിയായെ തോന്നുകയുള്ളൂ.മാത്രവുമല്ല,സാധാരണ ഗതിയില്‍ ഒരു സഭയുടെ പരമാധ്യക്ഷന്‍ ഈ സ്ഥാനം ഏറ്റെടുക്കാറില്ല.മെത്രാന്മാരെയാണ് എപിസ്കോപാല്‍ സ്ഥാനികള്‍ക്കുള്ള പ്രസിഡന്റ് പദവിയിലേക്ക് തിരഞ്ഞെടുക്കാരുള്ളത് . അപ്പോള്‍ ഈ സ്ഥാനം ഏല്ക്കുക വഴി സക്ക ബാവയുടെ സ്ഥാനത്തിനു ഏറ്റമാണോ ഇറക്കമാണോ ഉണ്ടാവുക എന്നത് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മനസിലാകുന്ന കാര്യമാണ് .
മലങ്കര സഭയില്‍ നില്ക്കുവാന് തിയഫിലോസ് തിരുമേനിയും പൗലോസ് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയും ടിയാനെ ചാക്കിട്ടു എന്നൊരു ആന പൊളിയും തട്ടിവിടുന്നുണ്ട് ഇയാള്‍.ഈ രണ്ടു തിരുമേനിമാരും കാലം ചെയ്തു കഴിഞ്ഞാണ് ഈ വെളിപ്പെടുത്തല്‍ നടത്തുന്നത് എന്നതില്‍ നിന്ന് തന്നെ ഈ പ്രസ്താവന വ്യാജമെന്ന് തെളിയിക്കുന്നതാണ്.ഈ രണ്ടു തിരുമേനിമാരും അങ്ങിനെ ആരെയും ചാക്കിടാന്‍ പോകുന്നവരല്ല എന്ന് അവരുടെ ശത്രുക്കള്‍ പോലും സമ്മതിക്കും.ടിയാന് വാഴ്ത്തുന്ന അദ്ദേഹത്തിന്റെ പിതാവ് പൗലോസ് കൊരെപ്പിസ്കൊപ്പയെപ്പറ്റി പലതും അറിയാവുന്നവര്‍ ഇന്നും ജീവിചിരിപ്പുന്ടെങ്കിലും ,പരലോക പ്രാപ്തനായ ഒരാളെപ്പറ്റി ദോഷം പറയാതിരിക്കുക എന്ന സുജനമര്യാദ കഴിവുള്ളത്രയും പാലിക്കേണ്ടതിനാല്‍ ഇപ്പോള്‍ അതൊന്നും ഇവിടെ വിളബാന്‍ ഉദ്ദേശിക്കുന്നില്ല.

No comments:
Post a Comment