Sunday, 2 December 2012

സ്ഥാനമാനനങ്ങള്‍ ചൊല്ലി കലഹിച്ചു നാണം കെട്ടു.........

മഹാകവി പൂന്താനത്തിന്റെ ജ്ഞാനപ്പാനയിലെ ഒരു ഈരടിയാണ് ഈ പോസ്റ്റിങ്ങ്‌ന്റെ തലക്കെട്ട്‌.കാതോലിക്കേറ്റ് ശതാബ്ദിയോടനുബന്ധിച്ചു ചില സഭാ നേതൃ സ്ഥാനികളുടെ പെരുമാറ്റം കണ്ടപ്പോള്‍ ഈ ഉദ്ധരണി ഓര്‍മയില്‍ വന്നത് ."സ്ഥാനമാനങ്ങള്‍ ചൊല്ലി കാലഹിച്ചു നാണം  കെട്ടു നടക്കുന്നിതു ചിലര്‍ "എന്ന് പൂന്താനം അനേക വര്‍ഷങ്ങള്‍ക്കു മുന്‍പേ എഴുതിയത് അക്ഷരാര്‍ത്ഥത്തില്‍ ശരിവച്ചിരിക്കയാണ്‌ ചില സഭാ സ്ഥാനികള്‍ .

മലങ്കര സഭയുടെ ചരിത്ര പ്രധാനമായ മഹാ സമ്മേളനം വിജയിപ്പിക്കുവാന്‍ അനേകായിരം സഭാ സ്നേഹികള്‍ കയ്യും മെയ്യും മറന്നു പ്രവര്‍ത്തിക്കുമ്പോള്‍ ഇതെല്ലം ഏകോപിപ്പിച്ചു കാര്യ നിര്‍വഹണം നടത്തുവാന്‍ ചുമതലപ്പെട്ട സംഘാടക സമിതിയുടെ ചെയര്‍മാനും ജനറല്‍ കണ്വീനറും സ്വാഗത പ്രസംഗം പറയുവാനുള്ള അവകാശത്തെ ചൊല്ലി വഴക്കടിക്കയായിരുന്നു എന്നത് അതീവ ലജ്ജാകരമാണ് .സംഘാടക സമിതിയുടെ സമയത്തില്‍ ഒരു വലിയ പങ്കു ഈ കലഹതിനായി വിനിയോഗിക്കപ്പെട്ടു.അതിന്റെ ഫലമായി സംഘാടക രംഗത്ത് അനേകം പിഴവുകള്‍ ഉണ്ടായി.

അസോസിയേഷന്‍ സെക്രട്ടറി നേതൃത്വം കൊടുത്ത പതാക ഘോഷയാത്ര പല സ്ഥലങ്ങളിലും അടികല്ശലുകലോടെയാണ് നീങ്ങിയത്.സമ്മേളനത്തിന്റെ പ്രചാരണത്തിനും ജനങ്ങളെ അതിലേക്കു ആകര്ഷിക്കുവാനുമാണ് ഇത്തരം പ്രചാരണ യാത്രകള്‍ ഉത്തകേണ്ടത് .അതിനു പകരം വ്യക്തിപരമായ പ്രദര്‍ശനത്തിനും താന്‍പോരിമ പ്രദര്‍ശിപ്പിക്കുവാനും സെക്രെടറി തുനിഞ്ഞത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ വിലകുറഞ്ഞ പ്രവര്തിയായിപ്പോയി .ഇ ജെ ജോസെഫ് ,പി സി എബ്രഹാം,എം സി കുര്യകോസ് റംബാന്‍ ,ഇ എം ഫിലിപ് മുതലായ മഹദ് വ്യക്തികള്‍ അലങ്കരിച്ച പദവി അപക്വമായ കരങ്ങലിലാണ് ചെന്നെത്തിയത് എന്നത് ഏറ്റം ദുഖകരമാണ്.ഇല്ലാത്ത അധികാരങ്ങള്‍ ഉണ്ടെന്നു ഭാവിക്കയും  സ്ഥാനത്തിനു നിരക്കാത്ത വാക്കുകളും പ്രവര്‍ത്തികളും ആവര്‍ത്തിച്ചു നടത്തുകയും ചെയ്യുന്ന സെക്രട്ടറി സഭയുടെ അത്മായ നേതൃത്വത്തെ ബാലഹീനമാക്കുകയാണ് ചെയ്യുന്നത്  സഭയുടെ ചില പ്രസ്ഥാനങ്ങളില്‍ അഴിമതി നടത്തിയിരുന്ന ചിലര്കെതിരെ ശക്തമായ നിലപാടെടുക്കുകയും യുവജനങ്ങളില്‍ സഭാസ്നേഹം വളര്‍തുവനുതകുന്ന ചില നടപടികളിലൂടെയും സഭാ സ്നേഹികളുടെ കയ്യടി നേടിയ സെക്രടറി ഇപ്പോള്‍നട ത്തുന്നപലപ്രവര്‍ത്തനങ്ങളും അഹന്തയും ധിക്കാരവും മുറ്റി
 നില്കുന്നവയാണ് .അതില്‍ ഏറ്റവും അക്ഷന്തവ്യമായതാണ് മഹാ സംഗമം സംബന്ധമായത് .

സംഘാടക സമിതി ചെയര്‍മാന്‍ സ്ഥാനത് കൊച്ചി ഭദ്രാസനത്തിന്റെ അധ്യക്ഷന്‍ എന്ന സ്ഥാനന്യയെന അവരോധുതനായ ഐരെനിയുസ് തിരുമേനി അദ്ദേഹത്തിന്റെ സ്ഥാനത്തിനോ പണ്ഡി ത പടവിക്കോ അന്യോജ്യമായ നിലയിലല്ല പെരുമാറിയത്.കേവലം ഒരു സ്വാഗത പ്രസംഗത്തിന് വേണ്ടി സമ്മേളനത്തിന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പേ ഒരു രാജിക്കത്തെഴുതി സ്ഥാനം വലിച്ചെറിയുകയും സമ്മേളനത്തില്‍ പങ്കെടുക്കതിരിക്കയും ചെയ്തത് നിരുത്തരവാദപരമായി എന്ന് പറയാതിരിക്കാനാവില്ല .തിരുമീനിയോടു  വ്യക്തിപരമായ സ്നേഹവും ആദരവും നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെ,അബദ്ധങ്ങളില്‍ നിന്ന് അബധങ്ങളിലേക്ക് നിരന്തരമായി പതിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ അവസ്ഥക്ക് കാരണം എന്തെന്ന് അദ്ദേഹം ഒന്ന് ആത്മ പരിശോധന നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു .ഒരുപക്ഷെ ഇപ്പോള്‍ ഉപദേശകരായി കൂടിയിരിക്കുന്നവര്‍ ശരിയായ ഉപദേശമാണോ നല്‍കുന്നത് എന്നും പരിശോധിക്കുന്നത് നന്നായിരിക്കും .

ഉന്നത സഭാ സ്ഥാനികളുടെ നിരുത്തരവാദപരമായ പെരുമാറ്റം മൂലം സംഘടന പിഴവുകള്‍ അനേകമായിരുന്നു അത് മറ്റൊരു ലേഖനത്തിന്റെ വിഷയമാക്കാം 

No comments:

Post a Comment