ഏറണാകുളം മറൈന്‍ ഡ്രൈവ് മൈതാനി പല ചരിത്ര മുഹൂര്തങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട് .നവംബര്‍ 25,2011 മറ്റൊരു ചരിത്ര മുഹൂര്തതിനും അവിടം സാക്ഷിയായി .കത്തോലികെറ്റ് ഭാരതത്തില്‍ സ്ഥപിതമായത്തിന്റെ ശതാബ്ദി ആഘോഷങ്ങലായിരുന്നു സന്ദര്‍ഭം .ഒരു സാധാരണ ആഘോഷതിനുമപ്പുറത്തു ചരിത്രപരമായ പ്രാധാന്യം അതിനുണ്ടായത് ആ വേദിയില്‍ നിന്നും നടത്തിയ പ്രഖപനങ്ങള്‍ മൂലമായിരുന്നു .
ചരിതത്തിന്റെ തനിയാവര്‍ത്തനങ്ങള്‍ പലതും അവിടെ കാണുവാനുണ്ടായിരുന്നു .നാലര നൂറ്റാണ്ടുകള്‍ക്കു മുന്‍പേ നസരാനികള്‍ മറൈന്‍ ഡ്രൈവിനു സമീപത്തെ കായലിന്റെ മറുകരയില്‍ നടത്തിയ കൂനന്‍ കുരിശു സത്യം എന്ന ചരിത്രത്തിലെ വഴിത്തിരിവ് അതിലൊന്ന് മാത്രം .ഒന്നാമത്തെ ഭാരതിയ മേല്പ്പട്ടക്കരനായ മാര്‍ത്തോമ ഒന്നാമന്‍ വാഴിക്കപ്പെട്ട ആലങ്ങടിന്റെ സാമിപ്യവും മറ്റൊന്ന്.ഒന്നാം കാതോലിക്കയെ വാഴിച്ചത് രാഷ്ട്രിയ ഇടപെടലിലൂടെ സ്വന്തം രാജ്യത്ത് അധികാരം നഷ്ടപ്പെട്ടെങ്കിലും പ്രവാസ ഭൂമിയിലിരുന്നു ആത്മീയധികാരം വിനിയോഗിച്ചിരുന്ന അബ്‌ദുല്‍ മശിഹ പാത്രിയര്‍ക്കീസയിരുന്നെങ്കില്‍ ആ സംഭവത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ മുഖ്യാതിഥി ദലൈലാമ എന്ന പ്രവാസി ആത്മീയ നേതാവായിരുന്നു. ഇന്ത്യയുടെ എക്കാലത്തെയും മഹാന്മാരായ രാഷ്ട്രപതിമാരില്‍ സ്ഥാനം ലഭിക്കുന്ന എ പി ജെ അബ്ദുല്‍കലാം സന്നിഹിതനായതും മറ്റൊരു ചരിത്ര മുഹൂര്‍ത്തം .നൂറു വര്‍ഷത്തിനു മുന്‍പ് വാഴിക്കപ്പെട്ട പൗലോസ് ഒന്നാമന്‍ ബാവയുടെ പിന്‍ഗാമിയായി ശതാബ്ദി വേളയിലെ ബാവയുടെ പേര് പൗലോസ് ദ്വിതീയന്‍ എന്നായതും ചരിത്രത്തിന്റെ മറ്റൊരു തനിയാവര്‍ത്തനം .
എന്നാല്‍ ഇതിനെക്കളെറെ ചരിത്ര പ്രാധാന്യം പ.കാതോലിക്കാ ബാവ നടത്തിയ സുപ്രധാനമായ പ്രഖ്യാപനമാണ് .സഭാ ഐക്യത്തിനുള്ള ആഹ്വാനവും അതിനായി വിട്ടുവീഴ്ച കള്‍ക്കും ത്യാഗതിനുള്ള സന്നദ്ധതയും പ്രഖ്യാപിച്ചത് മലന്കരയില്‍ ഒരു പുതിയ സൂര്യോദയത്തിനു വഴി വയ്ക്കുന്നതാണ്.കോപ്ടിക് സഭാ തലവന്റെ സ്ഥാനാരോഹണ ശുശ്രുഷാ വേളയില്‍ സക്കാ പ്രഥമന്‍ പാത്രിയര്‍ക്കീസുമായി നടത്തിയ കൂടിക്കഴ്ചയെപ്പറ്റി നടത്തിയ പരാമര്‍ശവുമായി കൂട്ടി വായിക്കുമ്പോള്‍ ഈ പ്രഖ്യാപനത്തിന്റെ അര്‍ത്ഥതലങ്ങള്‍ക്കു വലിയ വ്യാപ്തി കൈവരിക്കുന്നു .
സഭയിലെയും വിഘടിതരിലെയും മഹാഭൂരിപക്ഷവും ആഗ്രഹിക്കുന്നത് യോചിപ്പ് തന്നെയാണ്.അര നൂറ്റാണ്ടിനു ശേഷം പൌരസ്ത്യ കാതോലിക്കായും അന്ത്യോക്യ പാത്രിയര്‍ക്കീസും തമ്മില്‍ മുഖാമുഖം കണ്ടുവേന്നത് നല്‍കുന്ന
പ്രതീക്ഷകള്‍ വളരെ വലുതാണ്. സഭ വിഭജിക്കപ്പെട്ടു കാണണമെന്നാഗ്രഹിക്കുന്ന ഇരുഭാഗത്തെയും അതിന്യുനപക്ഷം മാത്രം നിരഷപ്പെടെണ്ടാതായി വരും.

No comments:
Post a Comment