Monday, 26 November 2012

മലങ്കരയില്‍ ഒരു അരുണോദയദയമോ?

ഏറണാകുളം മറൈന്‍ ഡ്രൈവ് മൈതാനി പല ചരിത്ര മുഹൂര്തങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട് .നവംബര്‍ 25,2011 മറ്റൊരു ചരിത്ര മുഹൂര്തതിനും അവിടം സാക്ഷിയായി .കത്തോലികെറ്റ് ഭാരതത്തില്‍ സ്ഥപിതമായത്തിന്റെ ശതാബ്ദി ആഘോഷങ്ങലായിരുന്നു സന്ദര്‍ഭം .ഒരു സാധാരണ ആഘോഷതിനുമപ്പുറത്തു ചരിത്രപരമായ പ്രാധാന്യം അതിനുണ്ടായത് ആ വേദിയില്‍ നിന്നും നടത്തിയ പ്രഖപനങ്ങള്‍ മൂലമായിരുന്നു .

ചരിതത്തിന്റെ തനിയാവര്‍ത്തനങ്ങള്‍ പലതും അവിടെ കാണുവാനുണ്ടായിരുന്നു .നാലര നൂറ്റാണ്ടുകള്‍ക്കു മുന്‍പേ നസരാനികള്‍  മറൈന്‍ ഡ്രൈവിനു സമീപത്തെ കായലിന്റെ മറുകരയില്‍ നടത്തിയ കൂനന്‍ കുരിശു സത്യം എന്ന ചരിത്രത്തിലെ വഴിത്തിരിവ് അതിലൊന്ന് മാത്രം .ഒന്നാമത്തെ ഭാരതിയ മേല്പ്പട്ടക്കരനായ മാര്‍ത്തോമ ഒന്നാമന്‍ വാഴിക്കപ്പെട്ട ആലങ്ങടിന്റെ സാമിപ്യവും മറ്റൊന്ന്.ഒന്നാം കാതോലിക്കയെ വാഴിച്ചത് രാഷ്ട്രിയ ഇടപെടലിലൂടെ സ്വന്തം രാജ്യത്ത് അധികാരം നഷ്ടപ്പെട്ടെങ്കിലും പ്രവാസ ഭൂമിയിലിരുന്നു ആത്മീയധികാരം വിനിയോഗിച്ചിരുന്ന അബ്‌ദുല്‍ മശിഹ പാത്രിയര്‍ക്കീസയിരുന്നെങ്കില്‍  ആ സംഭവത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ മുഖ്യാതിഥി ദലൈലാമ എന്ന പ്രവാസി ആത്മീയ നേതാവായിരുന്നു. ഇന്ത്യയുടെ എക്കാലത്തെയും മഹാന്മാരായ രാഷ്ട്രപതിമാരില്‍ സ്ഥാനം ലഭിക്കുന്ന എ പി ജെ അബ്ദുല്‍കലാം സന്നിഹിതനായതും മറ്റൊരു ചരിത്ര മുഹൂര്‍ത്തം .നൂറു വര്‍ഷത്തിനു മുന്‍പ് വാഴിക്കപ്പെട്ട പൗലോസ്‌ ഒന്നാമന്‍ ബാവയുടെ പിന്‍ഗാമിയായി ശതാബ്ദി വേളയിലെ ബാവയുടെ പേര് പൗലോസ്‌ ദ്വിതീയന്‍ എന്നായതും ചരിത്രത്തിന്റെ മറ്റൊരു തനിയാവര്‍ത്തനം .

എന്നാല്‍ ഇതിനെക്കളെറെ  ചരിത്ര പ്രാധാന്യം പ.കാതോലിക്കാ ബാവ നടത്തിയ  സുപ്രധാനമായ പ്രഖ്യാപനമാണ് .സഭാ ഐക്യത്തിനുള്ള ആഹ്വാനവും  അതിനായി വിട്ടുവീഴ്ച കള്‍ക്കും  ത്യാഗതിനുള്ള സന്നദ്ധതയും  പ്രഖ്യാപിച്ചത് മലന്കരയില്‍ ഒരു പുതിയ സൂര്യോദയത്തിനു വഴി വയ്ക്കുന്നതാണ്.കോപ്ടിക് സഭാ തലവന്റെ സ്ഥാനാരോഹണ ശുശ്രുഷാ വേളയില്‍ സക്കാ പ്രഥമന്‍ പാത്രിയര്‍ക്കീസുമായി നടത്തിയ കൂടിക്കഴ്ചയെപ്പറ്റി നടത്തിയ  പരാമര്‍ശവുമായി കൂട്ടി വായിക്കുമ്പോള്‍  ഈ പ്രഖ്യാപനത്തിന്റെ അര്‍ത്ഥതലങ്ങള്‍ക്കു വലിയ വ്യാപ്തി കൈവരിക്കുന്നു .
സഭയിലെയും വിഘടിതരിലെയും മഹാഭൂരിപക്ഷവും ആഗ്രഹിക്കുന്നത് യോചിപ്പ് തന്നെയാണ്.അര നൂറ്റാണ്ടിനു ശേഷം പൌരസ്ത്യ കാതോലിക്കായും അന്ത്യോക്യ പാത്രിയര്‍ക്കീസും തമ്മില്‍ മുഖാമുഖം കണ്ടുവേന്നത് നല്‍കുന്ന
 പ്രതീക്ഷകള്‍ വളരെ വലുതാണ്‌. സഭ വിഭജിക്കപ്പെട്ടു കാണണമെന്നാഗ്രഹിക്കുന്ന ഇരുഭാഗത്തെയും അതിന്യുനപക്ഷം മാത്രം നിരഷപ്പെടെണ്ടാതായി വരും.

Tuesday, 13 November 2012

കതോലികേററ് സ്ഥാപനത്തിന്റെ സാമുഹ്യ ഘടകങ്ങള്‍ -ഭാഗം 2

മുന്‍ പോസ്ടിങ്ങില്‍ വിശദീകരിച്ച സാമുഹ്യ മാറ്റങ്ങള്‍ മലങ്കരയില്‍ കാതോലി ക്കെറ്റ്‌  സ്ഥാപനത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചു.കൂനന്കുരിശില്‍ ചെയ്ത സത്യം റോമന്‍ അധിനിവേശത്തിനെതിരെ എന്നതുപോലെ മര്തോമയുടെ മാര്‍ഗവും വഴിപാടും  ആചന്ദ്രതാരം പിന്തുടരുവാന്‍ വേണ്ടി യും കൂടെയായിരുന്നു .എന്നാല്‍ കാലപ്രവാഹത്തില്‍ ഒന്നിന് പുറകെ ഒന്നായി അധിനിവേശ ശക്തികളോട് സമരസപ്പെടുവനെടുത്ത തീരുമാനങ്ങളില്‍ സഭയെ നിയന്ത്രിച്ചിരുന്ന മാടമ്പി സമൂഹത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുവാനുള്ള വ്യഗ്രത ഉണ്ടായിരുന്നതായി ന്യായമായും സംശയിക്കാം.

സാമുഹ്യ മാറ്റ ങ്ങളുടെ ഭാഗമായി ഉയര്‍ന്നു വന്ന വിദ്യസമ്പ ന്നാരും
പ്രോഫഷനുകളും  ഉള്‍ക്കൊള്ളുന്ന ജനങ്ങള്‍  സഭയുടെ അഭ്യുന്നതിയെപ്പറ്റിയും സ്വാതന്ത്ര്യത്തെ പറ്റിയും കൂടുതല്‍ ബോധവാന്മാരയിരുന്നു  ദൈവശാസ്ത്രത്തെ
പറ്റിയും സഭാശാസ്ത്രത്തെ പറ്റിയും വ്യക്തമായ കാഴ്ചപ്പാടുള്ള ഒരു
 വൈദീക വൃന്ദവും ഇവരോടൊപ്പമുണ്ടായിരുന്നു .സെരാമ്പുരിലും മറ്റു
 സര്വകല്ശാലകളിലും  പഠിച്ചിറങ്ങിയ വൈദീകര്‍ ദൈവശാസ്ത്രതോടൊപ്പം  ഇതര വിഷയങ്ങളിലും അവഗാഹം നേടിയിരുന്നു .ധീഷണധനനായ വട്ടശ്ശേരില്‍ തിരുമേനിയുടെ നേതൃത്വം ഈ വിഭാഗങ്ങളെ ആവേശം കൊള്ളിച്ചു .

അന്ത്യോക്യാ പാത്രിയര്‍ക്കീസ എന്നാ നിലയില്‍ ഇവിടെവന്ന അബ്ദുള്ളയുടെ ധനമോഹവും നീതിരാഹിത്യവും സ്വെച്ച്ചാധിപത്യപരമായ നടപടികളും ഇവരെ രോഷം കൊള്ളിച്ചു .അന്ത്യോക്യാ പാത്രിയര്‍ക്കീസിന്റെ മുഖത്തുനോക്കി സ്വെച്ചധിപത്യ്പരമായ പ്രവര്തികല്‍ക്കെതിരെ പ്രതികരിക്കുവാന്‍ ഇലഞ്ഞിക്കല്‍ ജോണ്‍ വക്കീലിന് ധൈര്യം നല്‍കിയത് ഈ സമൂഹത്തിന്റെ പിന്ബലമാണ് . പാത്രിയര്കീസിന്റെ പിന്നില്‍ അണിനിരന്നവര്‍ പ്രധാനമായും  മാടമ്പി-ഭൂപ്രഭു പശ്ചാത്തലത്തില്‍ നിന്നും ഉള്ളവരായിരുന്നു .സഭയുടെ സ്വയശീര്‍ഷകത്വം അടിയന്തിരമായ ആവശ്യമാണെന്നും  അതിനുള്ള സുവര്‍ണാവസരം അന്ത്യോക്യയില്‍ രണ്ടു പാത്രിയര്‍ക്കീസന്മാര്‍ ഉള്ള സാഹചര്യമാണെന്നും പരസ്യമായി അഭിപ്രായപ്രകടനം നടത്തിയത് കോനാട്ട് മാതെന്‍ മല്പാനനെന്നത് വിസ്മരിക്കാനാവില്ല. പക്ഷെ ആ ആശയം യാഥാര്ത്യമയമായപ്പോള്‍ കൊനാട്ട് മല്പ്പന്‍ എതിര്‍ ചേരിയില്‍ നിലയുറപ്പിച്ചു കഴിഞ്ഞിരുന്നു .ഇതിനു കാരണം അദ്ദേഹം ഒരേസമയം വിദ്യാസമ്പന്നനും  മാടമ്പി-ഭൂപ്രഭുവുമായിരുന്നു എന്നതാവാം .പില്‍ക്കാലത്ത് സ്വന്തം നിലപാടുകള്‍ പുനപരിശോധിക്കുവാന്‍ അദ്ദേഹം തയ്യാറായത് ഈ അനുമാനത്തെ ശക്തിപ്പെടുത്തുന്നു .

മേല്‍വിവരിച്ച സാമുഹ്യ യാഥാര്‍ത്ഥ്യങ്ങളെ കണക്കിലെടുക്കതെയുള്ള കത്തോലികെറ്റ് സ്ഥാപന ചരിത്രം തീര്‍ച്ചയായും അപൂര്ണമായിരിക്കും  

Monday, 12 November 2012

ഇന്ത്യയില്‍ കാതോലികെറ്റ് സ്ഥാപിതമാകുവാനുള്ള സാമുഹ്യ പശ്ചാത്തലം

കാതോലി കേറ്റ് ,മലന്കരയില്‍ സ്ഥപിതമാകുവാന്‍ അന്നത്തെ സാമുഹ്യ പശ്ചാതലത്തിനു നിര്‍ണായകമായ ഒരു പങ്കുണ്ടായിരുന്നു .അന്നത്തെ സാമുഹ്യ പശ്ചാത്തലവുമായി  ചേര്‍ത്ത് വായിക്കുവാന്‍ ചരിത്രകാരന്മാര്‍ ആരും തന്നെ തയ്യാറായിട്ടില്ല .സഭയിലെ അഭ്യന്തര ഭിന്നതകളുടെ ഉപോല്‍പ്പന്നമായി കാതോലിക്കേറ്റി നെ  ചുരുക്കിക്കാ ണു ന്നതു  ചരിത്രപരമായ ഒരു വികല വീക്ഷണ മായിരിക്കും .സാര്‍വ ദേശിയമായും ,ദേശിയമായും ,പ്രദേശികമായും 19 ം ശതകത്തിന്റെ രണ്ടാം പകുതിയും 20ആം നൂറ്റാണ്ടിന്റെ ആദ്യപകുതിയും എല്ലാ മേഖലകളിലുമുള്ള  വൈജ്ഞാനിക  വിസ്ഫോട നതിനു സാക്ഷ്യം വ  ഹിച്ചു .സ്വാതന്ത്ര്യം ,ദേശിയത ,അവബോധം എന്നിവയെല്ലാം ജനമനസ്സുകളെ  ഉണര്ത്തിയിരുന്ന ഒരു കാലഘട്ടമായിരുന്നു അത് .തങ്ങളുടെ സഭാപരമായ വ്യക്തിത്വത്തെ ഉയര്ത്തിപിടിച്ചിരുന്ന നസ്രാണി ഭാവനയെ തീപിടിപ്പിച്ച അന്തരിക്ഷമാണ് ഇതിലുടെ ഉരുത്തിരിഞ്ഞത്.

വിദ്യാസമ്പന്നരായ ,ഉല്പതിഷ്ണുക്കളായ ,വിശാലവീക്ഷണ മുള്ള ഒരു തലമുറ മലന്കരയില്‍ ഉയര്‍ന്നുവന്നു.ഇലഞ്ഞിക്കല്‍ ജോണ്‍ വക്കീല്‍,കെ  കെ കുരുവിള എന്‍ജിനിയര്‍ റവു സാഹെബ് ഓ.എം.ചെറിയാന്‍, എം എ ചാക്കോ ,കെ.സി.മാമ്മന്‍ മാപ്പിള എന്നിവര്‍ ഇത്തരത്തിലുള്ള തലമുറയുടെ പ്രതിനിധികളായിരുന്നു .അതീവ ബുദ്ധിശാലിയും കാലത്തിന്റെ മാറ്റങ്ങളെ തിരിച്ചറിയുന്ന മഹാ മനീഷിയുമായ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് കത്തനാര്‍ ഈ തലമുറയുടെ ആധ്യാത്മിക ഗുരു ആയിത്തീര്‍ന്നത് ചരിത്രത്തിന്റെ അനിവാര്യതയായിരുന്നു .കാലത്തിനു വളരെ മുന്നോട്ടു നോക്കി കാണുവാന്‍ കഴിവുള്ള  മലങ്കര മെത്രാപോലിത്ത പുലിക്കൊ ട്ടില്‍ ദീവന്നസ്യോസ് അഞ്ചാമന്റെ പിന്തുണ ഈ സംഘത്തിനു ഉണ്ടായിരുന്നു .മലങ്കര മഹാജനസഭ എന്നപേരില്‍  ഒരു സമുദായ സംഘടന രൂപികരിച്ച ഈ മഹാത്മാക്കള്‍ അതിന
 അധ്യക്ഷനായി  വട്ടശ്ശേരില്‍ ഗീവര്‍ഗിസ് മല്പനെ കണ്ടെത്തിയത് സ്വാഭാവികമായിരുന്നു.

അന്നും അതിനു മുന്‍പും സഭാ നെതുത്വത്തില്‍ പ്രധാനമായും മാടമ്പി കളും ഭുവുടമകളും ആയിരുന്നു ഉണ്ടായിരുന്നത് .സി ജെ കുരിയെന്‍,കോനാട്ട് മത്തെന്‍ മല്പാന്‍,പാലംപടം പി ടി തോമസ്‌ ,തുകലന്മാര്‍ ആലുങ്കല്‍ ക്കാര്‍ മുതലായവര്‍
 ഈ വിഭാഗത്തിലെ ചിലര്‍ .മലങ്കര മഹാജന സഭയിലൂടെ രംഗത്ത് വന്ന
 ഉല്‍ പ തിഷ്ണുക്കളും പരമ്പരാഗത ഭുപ്രഭുക്കന്മാരും തമ്മില്‍ പല കാര്യങ്ങളിലും
അഭിപ്രയഭിന്നതയുണ്ടായത് സ്വാഭാവികം മാത്രം.

പ്രോട്ട സ്ടന്റ്റ്വല്കരണത്തിന് ശ്രമിച്ച അധിനിവേശ ശക്തികളായ ബ്രിട്ടിഷുകാര്‍ക്ക്
മുന്നില്‍ അന്ത്യോക്യ പാത്രിയര്കീസ തങ്ങളുടെ വേദതലവനാനെന്ന ന്യായത്തില്‍
ഒഴിവു തേടിയ  മുന്‍കാല നേതൃത്വത്തിന്റെ നിലപാട് പുതിയ തലമുറയ്ക്ക്
സ്വീകാര്യമായിരുന്നില്ല .ഇന്ത്യന്‍ സ്വാതന്ത്റിയ പ്രസ്ഥാനത്തിന്‍റെ കാറ്റ്
മലങ്കരയിലെ വിദ്യാസമ്പന്നരായ മഹാജന സഭാക്കരെയും സ്വാധീനിച്ചു കാണണം
പാത്രിയര്‍ക്കീസന്മാരുടെഅധി നിവേശ ശ്രമങ്ങളെ ചെറുക്കുവാന്‍
 സ്വാതന്ത്ര്യത്തിനും  സഹോദര്യത്തിനും സമഭാവനക്കും വേണ്ടിയുള്ള ഇന്ത്യന്‍
സ്വാതന്ത്ര്യസമ രം  പ്രചോദനമായി എന്നത് സ്പഷ്ടമാണ്.മഹാജന സഭയുടെ ചില
 നേതാക്കള്‍ സ്പഷ്ടമായും  മറ്റു ചിലര്‍ പിന്നണിയിലും സ്വാതന്ത്രിയ സമരത്തില്‍
പങ്കെടുത്തു എന്നതും കൂട്ടി വായിക്കുമ്പോള്‍ ഈ സാധ്യത വ്യക്തമാകും

അടുത്ത പോസ്റ്റിങ്ങ്‌ ഈ വിഷയത്തില്‍ കൂടുതലായി പ്രതിപാദിക്കുന്നതാണ്   

Wednesday, 7 November 2012

കാതോലിക്കേറ്റ്ഇന്ത്യയില്‍ ഒരു നൂറ്റാണ്ട് -ഭാഗം II

 കാതോലികേറ്റ്  ഇന്ത്യയില്‍ സ്ഥാപിക്കണം എന്നാ ആശയം സഭയില്‍ അവതരിപ്പിച്ചത് കോനാട്ട് മാത്തെന്‍ ‍ മല്പനയിരുന്നു. അന്ത്യോക്യ പത്രിയര്‍ക്കീസിനോട് അമിത വിധേയത്വം പുലര്‍ത്തിയിരുന്ന ഒരു പാരമ്പര്യത്തിന്റെ ഭാഗം ആ യിരുന്നതിനാല്‍ വളരെ നായപരമായി ,പൊത്തി  പൊതിഞ്ഞ ഭാഷയിലേ അദ്ദേഹത്തിന് അത് അവതരിപ്പിക്കുവാന്‍ കഴിഞ്ഞുള്ളൂ .ആയതിനാല്‍ തന്നെ വ്യക്തമായി  തിരസ്കരിക്കുവാന്‍ പാത്രിയര്‍ക്കീസിനു എളുപ്പമായിരുന്നു .അബ്ദുല്‍മശിഹ പത്രിയര്‍ക്കീസുപോലും ആദ്യഘട്ടത്തില്‍ ഈ ആശയത്തോട് തീവ്രമായി വിയോജിക്കുകയായിരുന്നു  ചെയ്തത് .നിത്യേനയെന്നവണ്ണം ക്ഷയിച്ചുകൊണ്ടിരുന്ന അന്ത്യോക്യയിലെ സുറിയാനി സഭക്ക് മലങ്കര എന്ന കോളനി ഒഴിച്ചുകൂടാനാവാത്ത ഒരു നിധിയായിരുന്നു .മേല്പ്പട്ടക്കെരെ വഴിക്കുവാനും മൂറൊന്‍ കൂദാശ ചെയ്യുവാനും അധികാരമുള്ള റീശ് എപിസ്കോപ സ്ഥാനം കൊണ്ട് അന്ന് സഭാ നേതൃത്വം തൃപ്തിപ്പെടുമായിരുന്നു .നൂറ്റാണ്ടുകള്‍ നീണ്ട ഒരു വ്യവഹാര പരമ്പരയും  മറ്റനേകം ദുര്യോഗങ്ങളും ഒഴിവകുമായിരുന്ന ഒരു സല്‍പ്രവര്‍ത്തി ,പത്രിയര്‍ക്കീസുമാരുടെ ദ്രവ്യഗ്രഹവും അധികാര മോഹവും മൂലം നടക്കാതെ പോയി.ഇന്ന് അന്ത്യോഖ്യയോടു അടിമത്വം സ്വീകരിച്ചു വിധേയപ്പെട്ടു നില്‍കുന്ന മഫ്രിയാനക്കുള്ളതില്‍ വളരെക്കുറഞ്ഞ അധികാരങ്ങളോടു കൂടിയ ഒരു റീശ് എപിസ്കോപ്പ അന്ന് വാഴിക്കപ്പെട്ടിരിന്നെങ്കില്‍ മലങ്കര സഭ ഒരു യുദ്ധഭൂമി ആയിതീരില്ലയിരുന്നു .

മലങ്കര സഭ യോജിച്ചു നിന്നതിനാല്‍ പാത്രിയര്കീസിന്റ്റെ കടന്നുകയറ്റ്ങ്ങള്‍ക്ക്  പരിധി ഉണ്ടായിരുന്നു. എന്നാല്‍ വട്ടശ്ശേരില്‍ തിരുമേനിയും കൂട്ട് ട്രസ്റ്റി മാരും തമ്മിലുള്ള  അഭിപ്രായവ്യത്യാസം പാത്രിയര്‍ക്കീസിനു ഒരു സുവര്‍ണാവസരം നല്‍കി.സി.ജെ .കുര്യന് സ്വകാര്യ ആവശ്യങ്ങള്‍ക്ക് സംഭവക പണം കടം കൊടുക്കുവാന്‍ വട്ടശ്ശേരില്‍ തിരുമേനി വിസ്മ്മതിച്ചില്ലാ യിരുന്നുവെങ്കില്‍  ഈ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകുമായിരുന്നില്ല എന്ന് സമകാലിന സംഭവങ്ങളില്‍ അവഗാഹമുള്ള  പല പഴമക്കാര്‍ക്കും അഭിപ്രായമുണ്ട് .എന്തായാലും കൂട്ട് ട്രസ്റ്റി കളുടെ പിന്തുണ ഇല്ലായിരുന്നെങ്കില്‍ പാത്രിയര്‍ക്കിസ് വട്ടശ്ശേരില്‍ തിരുമേനിയെ മുടക്കുവാന്‍ ധൈര്യപ്പെടില്ലായിരുന്നു എന്ന് അനുമാനിക്കുന്നതില്‍ തെറ്റില്ല . ഒരുപടി കടന്നു ചിന്തിച്ചാല്‍ പാത്രിയാര്‍കീസ് പല കാര്യങ്ങളിലും കുര്യന്‍ രൈട്ടരുടെയും മല്പ്പാനച്ച്ന്റെയും  പ്രേരണ കള്‍ക്ക്  വിധേയനയല്ലേ ചില നടപടികളെ ടുത്തത് എന്ന് സംശയിക്കുവാന്‍ ന്യായമുണ്ട്

വട്ടശ്ശേരില്‍ തിരുമേനിയെ അകാരണമായും അന്യായമായും നിയമവിരുധമായും മുടക്കിയില്ലയിരുന്നെങ്കില്‍ ഇന്ത്യയില്‍ കതോലികേറ്റ് ഒരിക്കലും സ്ഥപിതമാവുകയില്ലയിരുനു എന്ന് അനുമാനിക്കാം. ചുരുങ്ങിയപക്ഷം അപ്രകാരം ഒരു സ്ഥാപനമുണ്ടായാല്‍ ഇന്നത്തേത് പോലെ കാനോനികവും നിയമസധുതയുള്ളതും ആകുമായിരുന്നില്ല എന്നത് നിശ്ചയം .

സിറിയന്‍ സഭയില്‍ നിലനിന്നിരുന്ന പിളര്‍പ്പും കാതോലികേറ്റ് ഇന്‍ഡ്യയില്‍  സ്ഥപിതമാകുവാന്‍ സഹായകമായി .അബ്ദുല്‍മശിഹ പത്രിയര്‍കിസ് തുര്‍കിയില്‍ പ്രവര്‍ത്തിക്കുവാന്‍ സാധിക്കാത്ത അവസ്ഥ രാഷ്ട്രിയ കാരണങ്ങളാല്‍ വന്നത് മൂലം അദ്ദേഹത്തിന്റ്റതന്നെ പഴയ നിലപാടില്‍ മാറ്റം വന്നു .

മലങ്കര മെത്രന്മാര്‍ മാര്‍ത്തോമ്മാ ശ്ലീഹായുടെ പിന്‍ഗാമികള്‍ എന്ന നിലയില്‍ തങ്ങളുടെ സഭ സ്ഥാപകനായ അപ്പോസ്തോലെന്റെ  സിഹസനതിനു അവകാശികളായിരുന്നു.ആ വസ്തുത കല്പനകളില്‍ ഉപയോഗിക്കയും പതിവായിരുന്നു.തോഴിയൂരിന്റെ കിടങ്ങന്‍ മാര്‍ പീലക്സിനോസ് മെത്രാന്‍ ഇടക്കാല മലങ്കര മെത്രനയിരുന്നപ്പോള്‍ മര്തോമയുടെ സിംഹാസനത്തില്‍ എന്ന തലവാചകം ഉപയോഗിക്കയും അതിനു മുന്‍പും പിന്‍പും പ്രസ്തുത വിശേഷണം ഉപയോഗിക്കതിരിക്കയും ചെയ്തത് ഈ ചരിത്ര വസ്തുതയെ അരക്കിട്ട്  ഉറപ്പിക്കുന്നു .മര്തോമയുടെ മാര്‍ഗവും വഴിപാടും എന്ന് തങ്ങളുടെ വിശ്വാസത്തെ വിശേഷിപ്പിച്ചിരുന്ന നസ്രാണി പാരമ്പര്യത്തിന് മറ്റാരെക്കാളും തോമസ്‌ അപപോസ്തോലെന്റെ സിംഹാസനത്തിനു അവകാശമുണ്ടായിരുന്നു .പേര്‍ഷ്യയിലെ സഭാതലവന്മാരുടെ സ്ഥാനപ്പേരായ കാതോലിക്കോസ് എന്ന പദവി നൂറ്റാണ്ടുകളായി വൈധവ്യത്തിലയിരുന്നതിനാല്‍ ആ പദവി ഇവിടെ പുനസ്ഥാപിക്കന്നതിനു യാതൊരു വിധ അസാന്‍ങ്ങത്യവും ഗത്യവും  ഇല്ലായിരുന്നു .പതിനഞ്ചു നൂറ്റാണ്ടുകള്‍ പേര്‍ഷ്യയിലെ കാതോലിക്കയെ  തങ്ങളുടെ വേദ തലവനായി ഗണിച്ചിരുന്ന നസ്രാണി പാരമ്പര്യത്തിന് തികച്ചും അനുരൂപമയിരുന്നു ഈ സ്ഥാപനം .പതിനഞ്ചു നൂറ്റാണ്ടുകള്‍ തങ്ങള്‍ കാണുക പോലും ചെയ്തിട്ടില്ലാത്ത മഹാപുരോഹിതനെ വേദതലവനായി ഗണിച്ച നസ്രാണിക്ക് സ്വന്തം സമൂഹത്തില്‍ നിന്ന് ആ സ്ഥാനത്തേക്ക് ഒരു മഹാപുരോഹിതനെ ലഭിക്കുന്നത് ഏറ്റം ആഹ്ലാദകരമായ കാര്യമായിരുന്നു

ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ട ചില സാമുഹ്യശാസ്ത്രപരമായ ചില ഘടകങ്ങളുണ്ട് .അടുത്ത ലേഖനത്തില്‍ ആ ഘടകങ്ങള്‍ പരാമര്‍ശിക്കപ്പെടുന്നു

 

Tuesday, 6 November 2012

കാതോലിക്കെട്റ്റ് ഇന്ത്യയില്‍ ഒരു നൂറ്റാണ്ട്

ഒരു  നൂറ്റാണ്ടിന്റെ ചരിത്രവുമായി ഇന്ത്യയില്‍ സ്ഥാപിതമായ കാതോലികെറ്റ്  ശതാബ്ദി ആഘോഷിക്കുന്നു .ഒരു സാധാരണ സഭാ വിശ്വാസിയുടെ കാഴ്ചപ്പാടിലൂടെ ഇതിനെ നോക്കിക്കാണുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം .

എന്തയിരുന്നു ഇന്ത്യയില്‍ ഒരു കാതോലിക്ക സ്ഥാനം ആവശ്യമെന്ന് അക്കാലത്തെ  സഭാ നേതൃത്വത്തിന് തോന്നുവാന്‍ കാരണം?ഏറ്റവും ലളിതമായി പറഞ്ഞാല്‍ മേല്പ്പട്ടക്കാരെ വഴിക്കുവാന്‍ അധികാരമുള്ള സഭാ സ്ഥാനി ഇവിടെ ഉണ്ടായിരിക്കണം എന്നത് തന്നെ .ഹുദായ കാനോന്‍ പ്രകാരം രണ്ടോ മൂന്നോ മെത്രന്മാര്‍ ചേര്ന് ഒരു മെത്രാനെ വഴിക്കാം പക്ഷെ മലങ്കരയുടെ പാരമ്പര്യത്തില്‍ ഒരു മെത്രാന്‍ തനിയെ മേല്പ്പട്ട വാഴ്ച നടത്തിയ അനേകം കീഴ്വഴക്കങ്ങളും ഉണ്ട് .പാലക്കുന്നത്ത് മാത്യൂസ്‌ മാര്‍ അത്തനാസ്യോസ് പത്രിയര്‍കീസില്‍ നിന്നും മെത്രാന്‍ പട്ടം സ്വീകരിക്കയും തിരുവിതാംകൂര്‍ കൊച്ചി രാജാക്കന്മാര്‍ ബ്രിട്ടിഷ് രേസിടെന്റിന്റെ സ്വധിനത്ത്തിനു വഴങ്ങി രാജകീയ വിളംബരത്തിലൂടെ അദ്ദേഹത്തെ അംഗീകരിക്കയും ചെയ്തതോടെ ഒരു പുതിയ കീഴ്വഴക്കം നിലവില്‍ വന്നു.മലങ്കര മേത്രപോലിത്ത സ്ഥാനത്തിനു അവകാശവാദം ഉന്നയിചിരുന്നവരില്‍ നാട്ടുകാരന്‍ എന്നതും അന്തിയോക്യ പത്രിയര്കീസിനാല്‍ വാഴിക്കപ്പെട്ടായ സ്ഥാനര്തിയും എന്നതാണ് മാര്‍ അതനസ്യോസിന്റെ യോഗ്യത എന്നാണ് രാജകീയ വിളംബരത്തില്‍ പറഞ്ഞിരുന്നത് .ഇത് മൂലം സകര്‍ അംഗീകാരത്തിന് ഈ രണ്ടു യോഗ്യതകള്‍ അത്യാവശ്യം എന്ന് വന്നു ഭാവിച്ചു .ആയതിനാല്‍ ദീവന്നസ്യോസ് അഞ്ചാമനും മേല്പ്പട്ട സ്ഥാനത്തിനായി പത്രിയര്കിസിനെ സമീപിക്കെണ്ടാതായി വന്നു.

ഈ അവസരം മുതലെടുതുകൊണ്ട് പത്രിയര്‍ക്കെസുമാര്‍ മലങ്കര സഭയില്‍ സര്വധികരികലകുവാന്‍ ശ്രമം ആരംഭിച്ചു.ദീവന്നാസ്യോസ് അഞ്ചാമന്‍ നയച്ചതുര്യത്തല്‍ പത്രിയര്‍ക്കിസിന്റെ കയ്യേറ്റങ്ങളെ പരാജയപ്പെടുത്തിയെങ്കിലും മുളന്തുരുത്തി സുന്നഹദോസില്‍ പത്രിയര്കിസിന്റെ പിടിവാശിക്ക്‌  വഴങ്ങി  ചരിത്രവിരുധമായ ചില കാനോനകള്‍ രേഖപ്പെടുതെണ്ടാതായി വന്നു .പത്രിയര്‍ക്കിസിന്റെ പിന്തുണ നവ്വെകരനക്കരുമായി നടന്നിരുന്ന ആയോധാനത്തില്‍ അത്യന്തപെക്ഷിതംയിരുന്നതിനാല്‍  കുറെയൊക്കെ വിട്ടുവീഴ്ചകള്‍ക്ക് മലന്കരമെത്രപ്പോലിത്തനിര്‍ബ്ബന്ധിതനായി എന്നതാണ് സത്യം .രോയല്കോടതി
വിധിയിലൂടെ ,പത്രി യ ര്കിസിനു മലന്കരയില്‍ ആധ്യല്മിക മേല്‍നോട്ടം 
മാത്രമേ ലഭ്യമായിട്ടുള്ളൂ എന്ന് സ്ഥാപിക്കാനായി .ഈ അധ്യത്മികധികാരം ഉപയോഗിച്ച്  
മലന്കരയില്‍ ഇല്ലാത്ത അധികാരം സ്ഥാപിക്കുവാനും അതുവഴി മലങ്കര സഭയെ കോളണി യാക്കി  സഭയുടെ സ്വയം നിര്നയവകാശം നശിപ്പിക്കുവനുമുള്ള നീക്കങ്ങളെ  ചെരുക്കുവാനാണ് മലങ്കരയില്‍ കാതോലിക്ക  എന്ന ആശയം സഭാ നേതൃത്വത്തില്‍ ഉടലെടുത്തത് .

തുടര്‍ന്നുളള കാര്യങ്ങള്‍ ഈ ലേഖനത്തിന്റെ രണ്ടാം ഭാഗത്തില്‍ വിശദീകരിക്കാം