Wednesday, 7 November 2012

കാതോലിക്കേറ്റ്ഇന്ത്യയില്‍ ഒരു നൂറ്റാണ്ട് -ഭാഗം II

 കാതോലികേറ്റ്  ഇന്ത്യയില്‍ സ്ഥാപിക്കണം എന്നാ ആശയം സഭയില്‍ അവതരിപ്പിച്ചത് കോനാട്ട് മാത്തെന്‍ ‍ മല്പനയിരുന്നു. അന്ത്യോക്യ പത്രിയര്‍ക്കീസിനോട് അമിത വിധേയത്വം പുലര്‍ത്തിയിരുന്ന ഒരു പാരമ്പര്യത്തിന്റെ ഭാഗം ആ യിരുന്നതിനാല്‍ വളരെ നായപരമായി ,പൊത്തി  പൊതിഞ്ഞ ഭാഷയിലേ അദ്ദേഹത്തിന് അത് അവതരിപ്പിക്കുവാന്‍ കഴിഞ്ഞുള്ളൂ .ആയതിനാല്‍ തന്നെ വ്യക്തമായി  തിരസ്കരിക്കുവാന്‍ പാത്രിയര്‍ക്കീസിനു എളുപ്പമായിരുന്നു .അബ്ദുല്‍മശിഹ പത്രിയര്‍ക്കീസുപോലും ആദ്യഘട്ടത്തില്‍ ഈ ആശയത്തോട് തീവ്രമായി വിയോജിക്കുകയായിരുന്നു  ചെയ്തത് .നിത്യേനയെന്നവണ്ണം ക്ഷയിച്ചുകൊണ്ടിരുന്ന അന്ത്യോക്യയിലെ സുറിയാനി സഭക്ക് മലങ്കര എന്ന കോളനി ഒഴിച്ചുകൂടാനാവാത്ത ഒരു നിധിയായിരുന്നു .മേല്പ്പട്ടക്കെരെ വഴിക്കുവാനും മൂറൊന്‍ കൂദാശ ചെയ്യുവാനും അധികാരമുള്ള റീശ് എപിസ്കോപ സ്ഥാനം കൊണ്ട് അന്ന് സഭാ നേതൃത്വം തൃപ്തിപ്പെടുമായിരുന്നു .നൂറ്റാണ്ടുകള്‍ നീണ്ട ഒരു വ്യവഹാര പരമ്പരയും  മറ്റനേകം ദുര്യോഗങ്ങളും ഒഴിവകുമായിരുന്ന ഒരു സല്‍പ്രവര്‍ത്തി ,പത്രിയര്‍ക്കീസുമാരുടെ ദ്രവ്യഗ്രഹവും അധികാര മോഹവും മൂലം നടക്കാതെ പോയി.ഇന്ന് അന്ത്യോഖ്യയോടു അടിമത്വം സ്വീകരിച്ചു വിധേയപ്പെട്ടു നില്‍കുന്ന മഫ്രിയാനക്കുള്ളതില്‍ വളരെക്കുറഞ്ഞ അധികാരങ്ങളോടു കൂടിയ ഒരു റീശ് എപിസ്കോപ്പ അന്ന് വാഴിക്കപ്പെട്ടിരിന്നെങ്കില്‍ മലങ്കര സഭ ഒരു യുദ്ധഭൂമി ആയിതീരില്ലയിരുന്നു .

മലങ്കര സഭ യോജിച്ചു നിന്നതിനാല്‍ പാത്രിയര്കീസിന്റ്റെ കടന്നുകയറ്റ്ങ്ങള്‍ക്ക്  പരിധി ഉണ്ടായിരുന്നു. എന്നാല്‍ വട്ടശ്ശേരില്‍ തിരുമേനിയും കൂട്ട് ട്രസ്റ്റി മാരും തമ്മിലുള്ള  അഭിപ്രായവ്യത്യാസം പാത്രിയര്‍ക്കീസിനു ഒരു സുവര്‍ണാവസരം നല്‍കി.സി.ജെ .കുര്യന് സ്വകാര്യ ആവശ്യങ്ങള്‍ക്ക് സംഭവക പണം കടം കൊടുക്കുവാന്‍ വട്ടശ്ശേരില്‍ തിരുമേനി വിസ്മ്മതിച്ചില്ലാ യിരുന്നുവെങ്കില്‍  ഈ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകുമായിരുന്നില്ല എന്ന് സമകാലിന സംഭവങ്ങളില്‍ അവഗാഹമുള്ള  പല പഴമക്കാര്‍ക്കും അഭിപ്രായമുണ്ട് .എന്തായാലും കൂട്ട് ട്രസ്റ്റി കളുടെ പിന്തുണ ഇല്ലായിരുന്നെങ്കില്‍ പാത്രിയര്‍ക്കിസ് വട്ടശ്ശേരില്‍ തിരുമേനിയെ മുടക്കുവാന്‍ ധൈര്യപ്പെടില്ലായിരുന്നു എന്ന് അനുമാനിക്കുന്നതില്‍ തെറ്റില്ല . ഒരുപടി കടന്നു ചിന്തിച്ചാല്‍ പാത്രിയാര്‍കീസ് പല കാര്യങ്ങളിലും കുര്യന്‍ രൈട്ടരുടെയും മല്പ്പാനച്ച്ന്റെയും  പ്രേരണ കള്‍ക്ക്  വിധേയനയല്ലേ ചില നടപടികളെ ടുത്തത് എന്ന് സംശയിക്കുവാന്‍ ന്യായമുണ്ട്

വട്ടശ്ശേരില്‍ തിരുമേനിയെ അകാരണമായും അന്യായമായും നിയമവിരുധമായും മുടക്കിയില്ലയിരുന്നെങ്കില്‍ ഇന്ത്യയില്‍ കതോലികേറ്റ് ഒരിക്കലും സ്ഥപിതമാവുകയില്ലയിരുനു എന്ന് അനുമാനിക്കാം. ചുരുങ്ങിയപക്ഷം അപ്രകാരം ഒരു സ്ഥാപനമുണ്ടായാല്‍ ഇന്നത്തേത് പോലെ കാനോനികവും നിയമസധുതയുള്ളതും ആകുമായിരുന്നില്ല എന്നത് നിശ്ചയം .

സിറിയന്‍ സഭയില്‍ നിലനിന്നിരുന്ന പിളര്‍പ്പും കാതോലികേറ്റ് ഇന്‍ഡ്യയില്‍  സ്ഥപിതമാകുവാന്‍ സഹായകമായി .അബ്ദുല്‍മശിഹ പത്രിയര്‍കിസ് തുര്‍കിയില്‍ പ്രവര്‍ത്തിക്കുവാന്‍ സാധിക്കാത്ത അവസ്ഥ രാഷ്ട്രിയ കാരണങ്ങളാല്‍ വന്നത് മൂലം അദ്ദേഹത്തിന്റ്റതന്നെ പഴയ നിലപാടില്‍ മാറ്റം വന്നു .

മലങ്കര മെത്രന്മാര്‍ മാര്‍ത്തോമ്മാ ശ്ലീഹായുടെ പിന്‍ഗാമികള്‍ എന്ന നിലയില്‍ തങ്ങളുടെ സഭ സ്ഥാപകനായ അപ്പോസ്തോലെന്റെ  സിഹസനതിനു അവകാശികളായിരുന്നു.ആ വസ്തുത കല്പനകളില്‍ ഉപയോഗിക്കയും പതിവായിരുന്നു.തോഴിയൂരിന്റെ കിടങ്ങന്‍ മാര്‍ പീലക്സിനോസ് മെത്രാന്‍ ഇടക്കാല മലങ്കര മെത്രനയിരുന്നപ്പോള്‍ മര്തോമയുടെ സിംഹാസനത്തില്‍ എന്ന തലവാചകം ഉപയോഗിക്കയും അതിനു മുന്‍പും പിന്‍പും പ്രസ്തുത വിശേഷണം ഉപയോഗിക്കതിരിക്കയും ചെയ്തത് ഈ ചരിത്ര വസ്തുതയെ അരക്കിട്ട്  ഉറപ്പിക്കുന്നു .മര്തോമയുടെ മാര്‍ഗവും വഴിപാടും എന്ന് തങ്ങളുടെ വിശ്വാസത്തെ വിശേഷിപ്പിച്ചിരുന്ന നസ്രാണി പാരമ്പര്യത്തിന് മറ്റാരെക്കാളും തോമസ്‌ അപപോസ്തോലെന്റെ സിംഹാസനത്തിനു അവകാശമുണ്ടായിരുന്നു .പേര്‍ഷ്യയിലെ സഭാതലവന്മാരുടെ സ്ഥാനപ്പേരായ കാതോലിക്കോസ് എന്ന പദവി നൂറ്റാണ്ടുകളായി വൈധവ്യത്തിലയിരുന്നതിനാല്‍ ആ പദവി ഇവിടെ പുനസ്ഥാപിക്കന്നതിനു യാതൊരു വിധ അസാന്‍ങ്ങത്യവും ഗത്യവും  ഇല്ലായിരുന്നു .പതിനഞ്ചു നൂറ്റാണ്ടുകള്‍ പേര്‍ഷ്യയിലെ കാതോലിക്കയെ  തങ്ങളുടെ വേദ തലവനായി ഗണിച്ചിരുന്ന നസ്രാണി പാരമ്പര്യത്തിന് തികച്ചും അനുരൂപമയിരുന്നു ഈ സ്ഥാപനം .പതിനഞ്ചു നൂറ്റാണ്ടുകള്‍ തങ്ങള്‍ കാണുക പോലും ചെയ്തിട്ടില്ലാത്ത മഹാപുരോഹിതനെ വേദതലവനായി ഗണിച്ച നസ്രാണിക്ക് സ്വന്തം സമൂഹത്തില്‍ നിന്ന് ആ സ്ഥാനത്തേക്ക് ഒരു മഹാപുരോഹിതനെ ലഭിക്കുന്നത് ഏറ്റം ആഹ്ലാദകരമായ കാര്യമായിരുന്നു

ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ട ചില സാമുഹ്യശാസ്ത്രപരമായ ചില ഘടകങ്ങളുണ്ട് .അടുത്ത ലേഖനത്തില്‍ ആ ഘടകങ്ങള്‍ പരാമര്‍ശിക്കപ്പെടുന്നു

 

No comments:

Post a Comment