കാതോലി കേറ്റ് ,മലന്കരയില്‍ സ്ഥപിതമാകുവാന്‍ അന്നത്തെ സാമുഹ്യ പശ്ചാതലത്തിനു നിര്‍ണായകമായ ഒരു പങ്കുണ്ടായിരുന്നു .അന്നത്തെ സാമുഹ്യ പശ്ചാത്തലവുമായി ചേര്‍ത്ത് വായിക്കുവാന്‍ ചരിത്രകാരന്മാര്‍ ആരും തന്നെ തയ്യാറായിട്ടില്ല .സഭയിലെ അഭ്യന്തര ഭിന്നതകളുടെ ഉപോല്‍പ്പന്നമായി കാതോലിക്കേറ്റി നെ ചുരുക്കിക്കാ ണു ന്നതു ചരിത്രപരമായ ഒരു വികല വീക്ഷണ മായിരിക്കും .സാര്‍വ ദേശിയമായും ,ദേശിയമായും ,പ്രദേശികമായും 19 ം ശതകത്തിന്റെ രണ്ടാം പകുതിയും 20ആം നൂറ്റാണ്ടിന്റെ ആദ്യപകുതിയും എല്ലാ മേഖലകളിലുമുള്ള വൈജ്ഞാനിക വിസ്ഫോട നതിനു സാക്ഷ്യം വ ഹിച്ചു .സ്വാതന്ത്ര്യം ,ദേശിയത ,അവബോധം എന്നിവയെല്ലാം ജനമനസ്സുകളെ ഉണര്ത്തിയിരുന്ന ഒരു കാലഘട്ടമായിരുന്നു അത് .തങ്ങളുടെ സഭാപരമായ വ്യക്തിത്വത്തെ ഉയര്ത്തിപിടിച്ചിരുന്ന നസ്രാണി ഭാവനയെ തീപിടിപ്പിച്ച അന്തരിക്ഷമാണ് ഇതിലുടെ ഉരുത്തിരിഞ്ഞത്.
വിദ്യാസമ്പന്നരായ ,ഉല്പതിഷ്ണുക്കളായ ,വിശാലവീക്ഷണ മുള്ള ഒരു തലമുറ മലന്കരയില്‍ ഉയര്‍ന്നുവന്നു.ഇലഞ്ഞിക്കല്‍ ജോണ്‍ വക്കീല്‍,കെ കെ കുരുവിള എന്‍ജിനിയര്‍ റവു സാഹെബ് ഓ.എം.ചെറിയാന്‍, എം എ ചാക്കോ ,കെ.സി.മാമ്മന്‍ മാപ്പിള എന്നിവര്‍ ഇത്തരത്തിലുള്ള തലമുറയുടെ പ്രതിനിധികളായിരുന്നു .അതീവ ബുദ്ധിശാലിയും കാലത്തിന്റെ മാറ്റങ്ങളെ തിരിച്ചറിയുന്ന മഹാ മനീഷിയുമായ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് കത്തനാര്‍ ഈ തലമുറയുടെ ആധ്യാത്മിക ഗുരു ആയിത്തീര്‍ന്നത് ചരിത്രത്തിന്റെ അനിവാര്യതയായിരുന്നു .കാലത്തിനു വളരെ മുന്നോട്ടു നോക്കി കാണുവാന്‍ കഴിവുള്ള മലങ്കര മെത്രാപോലിത്ത പുലിക്കൊ ട്ടില്‍ ദീവന്നസ്യോസ് അഞ്ചാമന്റെ പിന്തുണ ഈ സംഘത്തിനു ഉണ്ടായിരുന്നു .മലങ്കര മഹാജനസഭ എന്നപേരില്‍ ഒരു സമുദായ സംഘടന രൂപികരിച്ച ഈ മഹാത്മാക്കള്‍ അതിന
അധ്യക്ഷനായി വട്ടശ്ശേരില്‍ ഗീവര്‍ഗിസ് മല്പനെ കണ്ടെത്തിയത് സ്വാഭാവികമായിരുന്നു.
അന്നും അതിനു മുന്‍പും സഭാ നെതുത്വത്തില്‍ പ്രധാനമായും മാടമ്പി കളും ഭുവുടമകളും ആയിരുന്നു ഉണ്ടായിരുന്നത് .സി ജെ കുരിയെന്‍,കോനാട്ട് മത്തെന്‍ മല്പാന്‍,പാലംപടം പി ടി തോമസ് ,തുകലന്മാര്‍ ആലുങ്കല്‍ ക്കാര്‍ മുതലായവര്‍
ഈ വിഭാഗത്തിലെ ചിലര്‍ .മലങ്കര മഹാജന സഭയിലൂടെ രംഗത്ത് വന്ന
ഉല്‍ പ തിഷ്ണുക്കളും പരമ്പരാഗത ഭുപ്രഭുക്കന്മാരും തമ്മില്‍ പല കാര്യങ്ങളിലും
അഭിപ്രയഭിന്നതയുണ്ടായത് സ്വാഭാവികം മാത്രം.
പ്രോട്ട സ്ടന്റ്റ്വല്കരണത്തിന് ശ്രമിച്ച അധിനിവേശ ശക്തികളായ ബ്രിട്ടിഷുകാര്‍ക്ക്
മുന്നില്‍ അന്ത്യോക്യ പാത്രിയര്കീസ തങ്ങളുടെ വേദതലവനാനെന്ന ന്യായത്തില്‍
ഒഴിവു തേടിയ മുന്‍കാല നേതൃത്വത്തിന്റെ നിലപാട് പുതിയ തലമുറയ്ക്ക്
സ്വീകാര്യമായിരുന്നില്ല .ഇന്ത്യന്‍ സ്വാതന്ത്റിയ പ്രസ്ഥാനത്തിന്‍റെ കാറ്റ്
മലങ്കരയിലെ വിദ്യാസമ്പന്നരായ മഹാജന സഭാക്കരെയും സ്വാധീനിച്ചു കാണണം
പാത്രിയര്‍ക്കീസന്മാരുടെഅധി നിവേശ ശ്രമങ്ങളെ ചെറുക്കുവാന്‍
സ്വാതന്ത്ര്യത്തിനും സഹോദര്യത്തിനും സമഭാവനക്കും വേണ്ടിയുള്ള ഇന്ത്യന്‍
സ്വാതന്ത്ര്യസമ രം പ്രചോദനമായി എന്നത് സ്പഷ്ടമാണ്.മഹാജന സഭയുടെ ചില
നേതാക്കള്‍ സ്പഷ്ടമായും മറ്റു ചിലര്‍ പിന്നണിയിലും സ്വാതന്ത്രിയ സമരത്തില്‍
പങ്കെടുത്തു എന്നതും കൂട്ടി വായിക്കുമ്പോള്‍ ഈ സാധ്യത വ്യക്തമാകും
അടുത്ത പോസ്റ്റിങ്ങ് ഈ വിഷയത്തില്‍ കൂടുതലായി പ്രതിപാദിക്കുന്നതാണ്

No comments:
Post a Comment