മുന്‍ പോസ്ടിങ്ങില്‍ വിശദീകരിച്ച സാമുഹ്യ മാറ്റങ്ങള്‍ മലങ്കരയില്‍ കാതോലി ക്കെറ്റ് സ്ഥാപനത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചു.കൂനന്കുരിശില്‍ ചെയ്ത സത്യം റോമന്‍ അധിനിവേശത്തിനെതിരെ എന്നതുപോലെ മര്തോമയുടെ മാര്‍ഗവും വഴിപാടും ആചന്ദ്രതാരം പിന്തുടരുവാന്‍ വേണ്ടി യും കൂടെയായിരുന്നു .എന്നാല്‍ കാലപ്രവാഹത്തില്‍ ഒന്നിന് പുറകെ ഒന്നായി അധിനിവേശ ശക്തികളോട് സമരസപ്പെടുവനെടുത്ത തീരുമാനങ്ങളില്‍ സഭയെ നിയന്ത്രിച്ചിരുന്ന മാടമ്പി സമൂഹത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുവാനുള്ള വ്യഗ്രത ഉണ്ടായിരുന്നതായി ന്യായമായും സംശയിക്കാം.
സാമുഹ്യ മാറ്റ ങ്ങളുടെ ഭാഗമായി ഉയര്‍ന്നു വന്ന വിദ്യസമ്പ ന്നാരും
പ്രോഫഷനുകളും ഉള്‍ക്കൊള്ളുന്ന ജനങ്ങള്‍ സഭയുടെ അഭ്യുന്നതിയെപ്പറ്റിയും സ്വാതന്ത്ര്യത്തെ പറ്റിയും കൂടുതല്‍ ബോധവാന്മാരയിരുന്നു ദൈവശാസ്ത്രത്തെ
പറ്റിയും സഭാശാസ്ത്രത്തെ പറ്റിയും വ്യക്തമായ കാഴ്ചപ്പാടുള്ള ഒരു
വൈദീക വൃന്ദവും ഇവരോടൊപ്പമുണ്ടായിരുന്നു .സെരാമ്പുരിലും മറ്റു
സര്വകല്ശാലകളിലും പഠിച്ചിറങ്ങിയ വൈദീകര്‍ ദൈവശാസ്ത്രതോടൊപ്പം ഇതര വിഷയങ്ങളിലും അവഗാഹം നേടിയിരുന്നു .ധീഷണധനനായ വട്ടശ്ശേരില്‍ തിരുമേനിയുടെ നേതൃത്വം ഈ വിഭാഗങ്ങളെ ആവേശം കൊള്ളിച്ചു .
അന്ത്യോക്യാ പാത്രിയര്‍ക്കീസ എന്നാ നിലയില്‍ ഇവിടെവന്ന അബ്ദുള്ളയുടെ ധനമോഹവും നീതിരാഹിത്യവും സ്വെച്ച്ചാധിപത്യപരമായ നടപടികളും ഇവരെ രോഷം കൊള്ളിച്ചു .അന്ത്യോക്യാ പാത്രിയര്‍ക്കീസിന്റെ മുഖത്തുനോക്കി സ്വെച്ചധിപത്യ്പരമായ പ്രവര്തികല്‍ക്കെതിരെ പ്രതികരിക്കുവാന്‍ ഇലഞ്ഞിക്കല്‍ ജോണ്‍ വക്കീലിന് ധൈര്യം നല്‍കിയത് ഈ സമൂഹത്തിന്റെ പിന്ബലമാണ് . പാത്രിയര്കീസിന്റെ പിന്നില്‍ അണിനിരന്നവര്‍ പ്രധാനമായും മാടമ്പി-ഭൂപ്രഭു പശ്ചാത്തലത്തില്‍ നിന്നും ഉള്ളവരായിരുന്നു .സഭയുടെ സ്വയശീര്‍ഷകത്വം അടിയന്തിരമായ ആവശ്യമാണെന്നും അതിനുള്ള സുവര്‍ണാവസരം അന്ത്യോക്യയില്‍ രണ്ടു പാത്രിയര്‍ക്കീസന്മാര്‍ ഉള്ള സാഹചര്യമാണെന്നും പരസ്യമായി അഭിപ്രായപ്രകടനം നടത്തിയത് കോനാട്ട് മാതെന്‍ മല്പാനനെന്നത് വിസ്മരിക്കാനാവില്ല. പക്ഷെ ആ ആശയം യാഥാര്ത്യമയമായപ്പോള്‍ കൊനാട്ട് മല്പ്പന്‍ എതിര്‍ ചേരിയില്‍ നിലയുറപ്പിച്ചു കഴിഞ്ഞിരുന്നു .ഇതിനു കാരണം അദ്ദേഹം ഒരേസമയം വിദ്യാസമ്പന്നനും മാടമ്പി-ഭൂപ്രഭുവുമായിരുന്നു എന്നതാവാം .പില്‍ക്കാലത്ത് സ്വന്തം നിലപാടുകള്‍ പുനപരിശോധിക്കുവാന്‍ അദ്ദേഹം തയ്യാറായത് ഈ അനുമാനത്തെ ശക്തിപ്പെടുത്തുന്നു .
മേല്‍വിവരിച്ച സാമുഹ്യ യാഥാര്‍ത്ഥ്യങ്ങളെ കണക്കിലെടുക്കതെയുള്ള കത്തോലികെറ്റ് സ്ഥാപന ചരിത്രം തീര്‍ച്ചയായും അപൂര്ണമായിരിക്കും

No comments:
Post a Comment